Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
Lakmé Fashion Week X FDCI 2023: ആരംഭ ദിനത്തില്‍ ഷോസ്റ്റോപ്പറായി നേഹധൂപിയ:
FDCI x Lakme ഫാഷന്‍ വീക്ക് മാര്‍ച്ച് 9-ന് വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മുംബൈയില്‍ ആരംഭിച്ചു. Gennext 2023 വിജയികളായ KoAi, Hiro, KoyToy, രുദ്രാക്ഷ് ദ്വിവേദി എന്നിവര്‍ FDCI x Lakmé ഫാഷന്‍ വീക്കില്‍ തങ്ങളുടെ ഐക്കണിക് ബ്രാന്‍ഡുകള്‍ അവതരിപ്പിച്ച് കൊണ്ട് പ്രശസ്ത താരം നേഹ ധൂപിയയെ ഷോസ്റ്റോപ്പര്‍ ആയി അവതരിപ്പിച്ചു. ഇതോട് കൂടിയാണ് ഈ ഫാഷന്‍ മാമാങ്കത്തിന് തുടക്കം കുറിച്ചത്. മാര്‍ച്ച് 12 ഞായറാഴ്ച വരെ നീളുന്ന ഈ ഫാഷന്‍ മാമാങ്കത്തിന് ലോകത്തിന്റെ നിരവധി കോണില്‍ നിന്നും പ്രശസ്തരായ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഷോസ്റ്റോപ്പറായതിന് ശേഷം മാധ്യമങ്ങളുമായി നടത്തിയ ചര്‍ച്ചക്കിടെ തന്റെ ഫാഷന്‍ എന്നത് മാതൃത്വത്തെ ചുവട് പിടിച്ചുള്ളതാണ് എന്ന് നേഹ ധൂപിയ പറഞ്ഞു. മോഡലിംഗ് ആരംഭിച്ച സമയം എങ്ങനെയുള്ളതായിരുന്നു എന്നും, തനിക്ക് ഈ രംഗത്തേക്ക് വരാന്‍ പ്രചോദനമായവരേയും അവര്‍ അനുസ്മരിച്ചു. ഇത് കൂടാതെ വരാനിരിക്കുന്ന എല്ലാ പുതിയ ഡിസൈനര്‍മാര്‍ക്കും വിജയാശംസകള്‍ പറയുന്നതിനും അവര്‍ മറന്നില്ല.

FDCI x Lakme ഫാഷന്‍ വീക്കില്‍ INIFD ലോഞ്ച്പാഡിന്റെ ഷോസ്റ്റോപ്പറായിരുന്നു നേഹ ധൂപിയ. ഇവരുടെ ലുക്ക് തന്നെ വളരെയധികം വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു. സ്റ്റേറ്റ്മെന്റ് സ്ലീവ് ഉള്ള വെള്ള മാക്സി ഡ്രസ് ആയിരുന്നു അവരെ വ്യത്യസ്തയാക്കിയത്. ഇത് കൂടാതെ ഇതിനോടൊപ്പം പ്രിന്റുകളുള്ള ഹിപ് ബെല്‍റ്റ് കൂടി ഉണ്ടായിരുന്നു. ഫാഷന്‍ സെന്‍സില്‍ ഒന്നു കൂടി മുന്നിലെത്തുന്നതായിരുന്നു കഴുത്തിലെ ലെയേര്‍ഡ് നെക് പീസ്.

ഷോസ്റ്റോപ്പറായതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച നേഹധൂപിയ അമ്മയായതിന് ശേഷം തന്റെ ഫാഷന്‍ സെന്‍സ് മാറിയെന്നും ഇപ്പോള്‍ തനിക്ക് ചിന്തിക്കാനാകുന്നതിനേക്കാള് മാറ്റങ്ങള്‍ തനിക്ക് സംഭവിച്ചു എന്നും ഇവര്‍ പറഞ്ഞു. കൂടാതെ താന്‍ മോഡലിംഗ് രംഗത്തേക്ക് വന്നപ്പോള്‍ കാര്യങ്ങളെല്ലാം തന്നെ വ്യത്യസ്തമായിരുന്നു.

എന്നാല്‍ ഇന്നത്തെ കാര്യങ്ങള്‍ വളരെയധികം മാറ്റങ്ങള്‍ ഉള്ളതാണ്. മാത്രമല്ല താന്‍ ധരിച്ച വസ്ത്രത്തില്‍ ബെല്‍റ്റ് മാത്രം തിരികെ നല്‍കുമെന്നും ബാക്കിയുള്ളവ താന്‍ സൂക്ഷിക്കുമെന്നുമാണ് നേഹ പറഞ്ഞത്. ഹിപ് ബെല്‍റ്റ് എന്നത് ഒരു വിഭാഗത്തതിന്റെ അധ്വാനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമാണ് എന്നതുകൊണ്ടാണ് അത് തിരികെ നല്‍കുന്നത് എന്നാണ് ഇവര്‍ വ്യക്തമാക്കിയത്.



Click it and Unblock the Notifications
