Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സാരിയുടുത്താല് തടി കുറയ്ക്കാം, പക്ഷേ എങ്ങനെ?
തടി കുറയ്ക്കാന് പഠിച്ച പണി പതിനെട്ടും നോക്കി, എന്നിട്ടും കുറഞ്ഞില്ല. എന്നാല് പിന്നെ വരുന്നിടത്തു വെച്ചു കാണാം എന്ന മനോഭാവമായി പോയോ നിങ്ങള്ക്ക്. എന്നാല് തടി അവിടെ നില്ക്കട്ടെ നമ്മുടെ വസ്ത്രധാരണത്തില് അല്പം മാറ്റം വരുത്തിയാല് മതി. സ്ത്രീകളുടെ കാര്യമാണ് പറഞ്ഞു വരുന്നത്.
തടി കൂടുതലാണെന്നു കരുതി ഇനി സങ്കടപ്പെട്ട് നടക്കേണ്ട. കാരണം സാരിയുടുത്ത് തടി കുറയ്ക്കാം എന്നതാണ് കാര്യം. എത്ര തടി കൂടുതലുള്ളവരും സാരി ഉടുത്താല് മെലിഞ്ഞതായാണ് കാണപ്പെടുക. സാരിയില് മെലിഞ്ഞിരിക്കാന് ചില ട്രിക്കുകളുണ്ട്. എന്താണെന്ന് നോക്കാം.

വൃത്തിയായി പിന് ചെയ്യുക
സാരി ഉടുക്കുന്നതിലെ ഏറ്റവും വലിയ പ്രശ്നമാണ് ഇത്. വൃത്തിയായി പിന് ചെയ്ത് സാരി ഉടുക്കാന് പലരും ശ്രമിക്കാറില്ല. എന്നാല് ഞൊറിവെല്ലാം കൃത്യമായി എടുത്ത് പിന് ചെയ്താല് സാരി ഉടുത്ത ഭംഗി അതൊന്ന് വേറെ തന്നെയാണ്.

ഫുള് സ്ലീവ് ബ്ലൗസ്
സാരിയുടെ കാര്യത്തില് മാത്രമല്ല ബ്ലൗസിന്റെ കാര്യത്തിലും അല്പം ശ്രദ്ധ കൊടുക്കാം. ഫുള്സ്ലീവ് ബ്ലൗസ് ഇടുമ്പോള് നമ്മള് തടി കുറഞ്ഞതായി കാണപ്പെടും.

സാരിയുടെ തുണിത്തരം
ഏത് തരത്തിലുള്ള സാരിയാണെന്നതാണ് മറ്റൊരു പ്രശ്നം. അധികം തടി തോന്നിപ്പിക്കുന്ന തരത്തിലുള്ള കോട്ടണ്, സില്ക്ക് സാരികള് ഉടുക്കാതിരിയ്ക്കാന് പ്രത്യേകം ശ്രദ്ധിക്കുക. ഒഴുകിയിറങ്ങുന്ന തരത്തിലുള്ള സാരികളാണ് നല്ലത്.

സാരി ബോര്ഡര് ചെറുതായിരിക്കണം
കട്ടി കുറഞ്ഞ ബോര്ഡറോട് കൂടിയ സാരിയുടുക്കന്നതാണ് ഏറ്റവും നല്ലത്. കട്ടിയേറിയ ബോര്ഡറോട് കൂടിയ സാരി ഉടുക്കുന്നത് അമിതവണ്ണം തോന്നിക്കാന് കാരണമാകും എന്നതാണ് കാര്യം.

അരപ്പട്ട കെട്ടുന്നത് നല്ലത്
ഇന്നത്തെ കാലത്ത് ഇതൊരു ട്രെന്ഡായി മാറിയിരിക്കുകയാണ്. ഇത്തരത്തില് അരപ്പട്ട കെട്ടുന്നതിലൂടെ നമ്മുടെ കുടവയര് വരെ ഒതുങ്ങിപ്പോകുന്നു.

ഫിഷ്കട്ട് അടിപ്പാവാട
സാരി ഉടുക്കുന്നതില് മാത്രം ശ്രദ്ധിച്ചാല് പോര, അടിപ്പാവാടയുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. അധികം വിവില്ലാത്ത ഫിഷ്കട്ട് രീതിയിലുള്ള അടിപ്പാവാടയാണ് ഉപയോഗിക്കേണ്ടത്. ഇത് നമ്മുടെ വയറിനേയും അരക്കെട്ടിനേയും ഒതുക്കുന്നു.

ഇരുണ്ട നിറമുള്ള സാരികള്
വണ്ണമുള്ളവര് സാരി വാങ്ങിക്കുമ്പോള് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇരുണ്ട നിറമുള്ള സാരി വാങ്ങിക്കാനാണ്. കറുപ്പ, ചുവപ്പ, മെറൂണ് എന്നിവയാണ് ഇത്തരക്കാര്ക്ക് ചേരുന്നത്.



Click it and Unblock the Notifications
