For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് മടങ്ങിയെത്തും മലയാളത്തനിമ

സ്വന്തം കേരള സാരിയില്‍ ചില എളുപ്പപ്പണികള്‍ പരീക്ഷിച്ച് നോക്കിയാലോ

|

ഓണം എന്ന് പറയുമ്പോള്‍ തന്നെ പലരുടേും മനസ്സിലേക്ക് ഓടി വരുന്നത് ഓണക്കോടിയും പൂക്കളവും സദ്യയും തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ക്ക് പൊന്‍തിളക്കം നല്‍കുന്നത് പുതു വസ്ത്രങ്ങള്‍ തന്നെയാണ്. പണ്ടു കാലത്ത് ഓണത്തിന് കോടിയുടുക്കുമ്പോള്‍ അത് ഒരു വര്‍ഷത്തേക്കുള്ള വസ്ത്രമായാണ് കണക്കാക്കിയിരുന്നത്.

എന്നാല്‍ ഇന്നത്തെ കാലത്ത് മാസത്തില്‍ പുതിയ വസ്ത്രം എടുക്കുന്നവരാമ് നമ്മളില്‍ പലരും. എന്നാല്‍ കാലം എത്രയൊക്കെ മാറിയാലും ഓണത്തിന് കസവുമുണ്ട് എന്നത് പലര്‍ക്കും നിര്‍ബന്ധമാണ്. സ്ത്രീകള്‍ സെറ്റ് സാരി ഉടുക്കുന്നതും മുണ്ടും നേരിയതും ഉടുക്കുന്നതും എല്ലാം ഓണത്തിന് അവരുടെ ഐശ്വര്യത്തെ ഒന്നു കൂടി വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഓരോ വിശേഷത്തിനും

ഓരോ വിശേഷത്തിനും

വിഷു വും ഓണവും ചിങ്ങപ്പുലരിയും എല്ലാം സെറ്റ് സാരികളുടേയും കൂടി പ്രതാപ കാലമാണ്. എത്ര അവഗണിച്ചാലും ആ ദിവസങ്ങളില്‍ സെറ്റ് സാരി ഉടുക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരാണ് നമ്മളില്‍ പലരും.

 വിവിധ ഡിസൈനുകള്‍

വിവിധ ഡിസൈനുകള്‍

വിവിധ ഡിസൈനുകളിലുള്ള സെറ്റ് സാരികള്‍ക്ക് ഇന്നത്തെ കാലത്ത് പ്രിയമേറെയാണെങ്കിലും അല്‍പം കൂടി പ്രിയം വീതിയുള്ള കസവുള്ള സെറ്റ് സാരിക്ക് തന്നെയാണ്.

മ്യൂറല്‍ പെയിന്റിംഗ്

മ്യൂറല്‍ പെയിന്റിംഗ്

മ്യൂറല്‍ പെയിന്റിംഗിന്റെ സാരികള്‍ക്കുള്ള പ്രൗഡി അതൊന്ന് വേറെ തന്നെയാണ്. സ്വര്‍ണ നൂലിഴകള്‍ക്ക് പോലും ആഡംബരത്വം തോന്നിക്കും ഈ വര്‍ക്ക്.

സാരി ബോര്‍ഡര്‍

സാരി ബോര്‍ഡര്‍

സാധാരണ സാരി ബോര്‍ഡറോട് കൂടിയ കേരള സാരിക്കാണ് ഓണക്കാലത്ത് പ്രിയം കൂടുതല്‍. ഇന്നത്തെ കാലത്ത് കടുത്ത നിറങ്ങളോട് കൂടിയ കരകളാണ് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നത്.

മുന്താണി

മുന്താണി

കേരള സാരിക്ക് എന്നും ശ്രദ്ധിക്കേണ്ടതും ആകര്‍ഷിക്കപ്പെടുന്നതും മുന്താണി തന്നെയാണ്. ഇതിലെ കസവ് ടച്ച് തന്നെയാണ് സാരിയുടെ മാറ്റ് കൂട്ടുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

 നിങ്ങള്‍ക്കിഷ്ടമുള്ള ഡിസൈന്‍

നിങ്ങള്‍ക്കിഷ്ടമുള്ള ഡിസൈന്‍

നിങ്ങള്‍ക്കിഷ്ടമുള്ള ഡിസൈന്‍ സാരിയില്‍ വരച്ച് ചേര്‍ക്കാം. എന്നാല്‍ ഇത് അറിയാവുന്നവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതിനനുസരിച്ചുള്ള കമ്മലും മാലയും ആദ്യമേ വാങ്ങിച്ച് സെറ്റ് ചെയ്യണം.

 ബോര്‍ഡറില്‍ കഥകളെഴുതാം

ബോര്‍ഡറില്‍ കഥകളെഴുതാം

സാരിയുടെ ബോര്‍ഡറില്‍ കഥകളെഴുതാം അതും നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍. രാമായണത്തിന്റെ ചിത്രങ്ങളും മറ്റും വരച്ച് ചേര്‍ക്കാവുന്നതും ആണ്.

 കേരള സാരിക്ക് പുറമേ

കേരള സാരിക്ക് പുറമേ

കേരള സാരിക്ക് പുറമേ പരമ്പരാഗത ശൈലിയിലുള്ള കാഞ്ചീപുരം സാരിക്കും ആരാധകര്‍ ഒട്ടും കുറവല്ല. പട്ടിന്റെ പ്രൗഡി തന്നെയാണ് ഇവിടെ എടുത്ത് കാണിക്കുന്നത്.

ലെഹംഗക്കും ആവശ്യക്കാര്‍ കൂടുതല്‍

ലെഹംഗക്കും ആവശ്യക്കാര്‍ കൂടുതല്‍

ഓണം എന്നും പുതുമയെ ആണ് നമുക്ക് കൊണ്ട് തരുന്നത്. വ്യത്യസ്ത നിറത്തിലുള്ള വിവിധ ഡിസൈനുകളോട് കൂടിയ ലെഹംഗകള്‍ക്ക് ആവശ്യക്കാര്‍ ഓണ വിപണിയിലും കൂടുതലാണ്.

പട്ടുപാവാട

പട്ടുപാവാട

പണ്ട് കാലത്ത് പട്ടുപാവാടയില്ലാതെ ഓണക്കോടി ഉണ്ടാവില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് പട്ടുപാവാടയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും വിപണിയില്‍ എത്തിയിട്ടുണ്ട് ഈ ഓണക്കോടി.

English summary

How To Style Your Kasavu Saree This Onam

This Onam, we bring you a bunch of interesting style tips to own the Kasavu saree look.
X
Desktop Bottom Promotion