Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഓണത്തിന് സെറ്റും മുണ്ടും ഉടുക്കുന്ന പെൺകൊടികളറിയാൻ
ഓണത്തിന് എല്ലാവരും ആഗ്രഹിക്കുന്നത് നല്ല കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിക്കാൻ തന്നെയാണ്. എന്നാൽ പലപ്പോഴും വസ്ത്രം ധരിച്ച് വരുമ്പോൾ അത് നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് ആയിരിക്കില്ല എന്നതാണ് സത്യം. എന്താണെങ്കിലും ഓണവിപണികൾ എല്ലാം തന്നെ ഉഷാറായിക്കഴിഞ്ഞിട്ടുണ്ട്. ഓണം എന്ന് പറയുമ്പോൾ തന്നെ നല്ല കസവ് കരയുള്ള സെറ്റും മുണ്ടും പട്ടു പാവാടകളും പുരുഷൻമാര്‍ക്കാണെങ്കിൽ കസവ് മുണ്ടും എല്ലാം തന്നെയാണ് ആഗ്രഹം. എന്നാൽ ഓണത്തിനും നല്ല സൂപ്പറായി അണിഞ്ഞൊരുങ്ങുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഓണത്തിന് ഏത് വസ്ത്രത്തിനാണ് ഡിമാന്‍റ് എന്ന് ചോദിച്ചാൽ ആദ്യം നമ്മുടെയെല്ലാം മനസ്സിലേക്ക് വരുന്ന ഒന്നാണ് സെറ്റ് മുണ്ട്. എന്നാൽ ഇനി ഈ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവർ അൽപം ശ്രദ്ധിച്ചാൽ എല്ലാവരുടേയും മനസ്സിലേക്ക് കയറാൻ സാധിക്കുന്നുണ്ട്. കസവിന്‍റെ സെറ്റും മുണ്ടും എന്ന ഹിറ്റ് ജോഡി എക്കാലത്തേയും ഹിറ്റ് ജോഡികളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇനിയിപ്പോ കേരള സെറ്റും മുണ്ടും ഉടുക്കാൻ തയ്യാറാവാത്തവർക്ക് അതിനോട് കിടപിടിക്കുന്ന നിരവധി തരത്തിലുള്ള വസ്ത്രങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്.

പുത്തൻ ട്രെൻഡുകൾ
ഓരോ കൊല്ലം കഴിയുന്തോറും ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ കൊല്ലവും എന്നല്ല ഓരോ നിമിഷം കഴിയുന്തോറും ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഓണത്തിനും തങ്ങളുടെ വസ്ത്രത്തിൽ എപ്പോഴും പുതിയത് പരീക്ഷിക്കാൻ തന്നെയാണ് എല്ലാവരും തീരുമാനിക്കുന്നതും. പക്ഷേ ഇത് നിങ്ങളുടെ അഭിരുചിയെ ഒരിക്കലും മാറ്റുന്നില്ല. എപ്പോഴും ആ പഴയ സെറ്റ് മുണ്ട് തന്നെയായിരിക്കും എല്ലാവരും ഉടുക്കാൻ ആഗ്രഹിക്കുന്നത്. പുതു തലമുറയുടെ ഫാഷൻ സങ്കൽപ്പങ്ങളില്‍ ഒരിക്കലും വിട്ടുകളയാൻ തോന്നാത്ത ഒന്നാണ് സെറ്റും മുണ്ടും.

സാരിയിൽ പുത്തൻ പരീക്ഷണങ്ങള്‍
എപ്പോഴും സാരിയിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിന് എന്നും ഇഷ്ടപ്പെടുന്ന തലുമറയാണ് നമ്മുടേത്. കേരള സ്റ്റൈൽ വസ്ത്രങ്ങളിലാണെങ്കിൽ പറയേണ്ട കാര്യമില്ല. അതുകൊണ്ട് തന്നെ പലരും നടത്തുന്ന നാടൻ പരീക്ഷണങ്ങള്‍ തന്നെയാണ് മോഡേൺ പരീക്ഷണങ്ങളിലേക്ക് ഉയരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി സമയം ചിലവഴിക്കുന്ന കാലം തന്നെയാണ് ഓണക്കാലം. സാരിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി ശ്രമിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഓണം ലുക്കിനെ ഒന്ന് കൂടി ഉയരത്തിലേക്ക് എത്തിക്കുന്നു.

സെറ്റ് മുണ്ട് മോഡേണാക്കം
സെറ്റ്മുണ്ട് അങ്ങനെ തന്നെ ധരിക്കണം എന്ന് ആഗ്രഹമില്ലാത്തവർക്ക് അത് രണ്ടും ദാവണിയാക്കിയും ധരിക്കാവുന്നതാണ്. അതിന് വേണ്ടി നേര്യത് എടുത്ത് പാവാടയാക്കി തയ്ക്കാവുന്നതാണ്. ഇത് നിങ്ങളുടെ അളവിനനുസരിച്ച് ഞൊറികൾ കൂട്ടിയിട്ട് തയ്പ്പിച്ചെടുക്കാവുന്നതാണ്. ഈ പരീക്ഷണം നിങ്ങൾക്ക് കസവ് സാരിയിലും പരീക്ഷിക്കാവുന്നതാണ്. അത് മാത്രമല്ല ഇതിന് യോജിച്ച ബ്ലൗസ് പുറത്ത് നിന്ന് തിരഞ്ഞെടുത്ത് ഒരു കിടിലൻ വർക്കുള്ള ദാവണി കൂടി സംഘടിപ്പിച്ചാൽ സംഗതി ഉഷാറാവും എന്ന കാര്യത്തിൽ സംശയം വേണ്ട.

പാരമ്പര്യത്തനിമ
പാരമ്പര്യ തനിമ നിലനിർത്തുന്നതിന് സാരി തന്നെയാണ് ഏറ്റവും ബെസ്റ്റ്. എന്നാൽ സാധാരണ കസവ് സാരി ധരിക്കുമ്പോൾ ആരും അത്ര ശ്രദ്ധിക്കണം എന്നില്ല. എന്നാൽ ധരിക്കുന്ന ബ്ലൗസ് അൽപം എലഗന്‍റ് ആണെങ്കിൽ സംഗതി പൊളിക്കും. കാരണം ധരിക്കുന്ന വസ്ത്രത്തിന് എന്നും മാറ്റ് കൂട്ടുന്നത് നമ്മുടെ ചില പരീക്ഷണങ്ങൾ തന്നെയാണ്. പാരമ്പര്യ തനിമ നിലനിർത്തുന്നതിനും അൽപം മോഡേൺ ആവുന്നതിനും എല്ലാം ഈ ഒരൊറ്റ ബ്ലൗസ് മതി. സാരി അൽപം സിംപിൾ ആണെങ്കിലും ബ്ലൗസിൽ നമുക്ക് പിടിച്ച് നിൽക്കാവുന്നതാണ്.

മേക്കോവർ ആഗ്രഹിക്കുന്നവർക്ക്
ഇനി അൽപം മേക്കോവര്‍ ആണ് അഗ്രഹിക്കുന്നത് എന്നുണ്ടെങ്കിൽ അതിനും വഴിയുണ്ട്. അതിന് വേണ്ടി കേരള സാരിയല്ലാതെ തന്നെ ഓണത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിന് നല്ല കിടിലന്‍ ഓഫ് വൈറ്റ് കസവ് അനാർക്കലി തിരഞ്ഞെടുക്കാവുന്നതാണ്. ഇത് ഓണത്തിന് മാത്രമല്ല പല ഒക്കേഷനുകളിലും ധരിച്ച് നിങ്ങൾക്ക് സ്റ്റാറാവാൻ സാധിക്കുന്നുണ്ട്. ഇതിൽ നല്ലതുപോലെ ഉയർത്തി മുടി കെട്ടി ഒരു വലിയ കമ്മലും ധരിച്ച് ആവശ്യത്തിന് മേക്കപ്പും ധരിച്ചാൽ സംഗതി ക്ലാസ്സാവും.

പണം ലാഭിക്കാൻ
ആഘോഷങ്ങൾക്ക് വസ്ത്രമെടുക്കുമ്പോൾ അൽപം പണം ചിലവാക്കാവുന്നതാണ്. എന്നാൽ ചിലവാക്കൽ അധികമായാൽ അത് നിങ്ങൾക്ക് ഒരു തലവേദനയായി മാറുന്നുണ്ട്. എന്നാൽ കൈയ്യിലുള്ള പണം വെച്ച് തന്നെ നമുക്ക് ഇഷ്ടമുള്ള ഡിസൈനിൽ നല്ലൊരു വസ്ത്രം ഡിസൈൻ ചെയ്യാവുന്നതാണ്. ഫ്ളോറൽ ടൈപ്പ് ബ്ലൗസുകൾ ധരിച്ചാൽ അൽപം കൂടി നിങ്ങളുടെ ലുക്ക് എടുത്ത് കാണിക്കുന്നുണ്ട്. വസ്ത്രം സ്വന്തമായി തന്നെ ഡിസൈൻ ചെയ്ത് അൽപം വ്യത്യസ്തമാക്കുവാൻ ശ്രമിക്കുക. അതാവുമ്പോള്‍ അധികം പണം ചിലവായി എന്ന പ്രശ്നവും ഇല്ല.



Click it and Unblock the Notifications
