Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
മുത്തു മുതല്‍ കബാലി വരെ രജനിയുടെ മരണമാസ് ലുക്ക്
കബാലി തീയറ്ററുകളില്‍ തരംഗമായിക്കൊണ്ടിരിയ്ക്കുകയാണ്. ഇത്തരത്തില്‍ ഒരു സിനിമയേയും സിനിമാ പ്രേമികള്‍ വരവേറ്റിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ഇതിലെല്ലാം വ്യത്യസ്തമായി നില്‍ക്കുന്നത് സ്റ്റൈല്‍മന്നന്റെ ലുക്ക് തന്നെയാണ്. ഫാഷന്‍ എന്നതിലുപരി ലുക്കിലാണ് കാര്യം എന്നത് ഓരോ തവണയും തെളിയിച്ചു കൊണ്ടിരിയ്ക്കുകയാണ് തലൈവ. അമിതാഭിന്റെ ചെറുമകള്‍ ഐശ്വര്യയെ തോല്‍പ്പിച്ചു?
ഓരോ ചിത്രത്തിലും വ്യത്യസ്ത സ്റ്റൈലുമായാണ് രജനി പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചത്. കബാലി ലോകത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോള്‍ സ്റ്റൈല്‍ മന്നന്റെ സ്റ്റൈല്‍ തന്നെയാണ് ഓരോരുത്തരുടെ മനസ്സിലേക്കും കത്തിക്കയറുന്നത്. രജനീകാന്തിന്റെ ഓരോ ചിത്രത്തിലേയും കിടിലന്‍ സ്റ്റൈലുകള്‍ നോക്കാം.

കബാലി
കബാലിയില്‍ രജനിയുടെ പുത്തന്‍ സ്റ്റൈല്‍ തന്നെയാണ് ഇന്ന് സംസാര വിഷയം. കബാലിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും സ്റ്റൈല്‍ മന്നന്റെ ഡ്രസ്സിംഗ് സ്റ്റൈല്‍ തന്നെ.

നീല ജീന്‍സും വെള്ള ഷര്‍ട്ടും
നീല ജീന്‍സും വെള്ളക്കളര്‍ ഷര്‍ട്ടും അണിഞ്ഞ് നില്ക്കുന്ന രജനിയെ ആരും നോക്കിപ്പോകും. രജനിയുടെ കോസ്റ്റിയൂം ഡിസൈനര്‍ വെള്ള നിറത്തിലുള്ള ഷര്ട്ടിനാണ് കബാലിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് ചിത്രം കണ്ടാല്‍ മനസ്സിലാകും. എന്നാലും ചില സീനുകളില്‍ പക്കാ പ്രൊഫഷണല്‍ ലുക്കിലും രജനി എത്തുന്നുണ്ട്.

കൂളിംഗ് ഗ്ലാസ് തന്നെ താരം
ഏത് സീനിലും കൂളിംഗ് ഗ്ലാസ്സ് തന്നെയാണ് രജനിയുടെ മരണമാസ് ലുക്കിന് കാരണം. അതിലുപരി സ്റ്റൈല്‍മന്നന്റെ സ്റ്റൈല്‍ എടുത്തു പറയുന്നത് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കാണ്. ആരായാലും ഒരു നിമിഷം നോക്കി നിന്നു പോകും.

തില്ലു മുള്ള്
തില്ല് മുള്ള് എന്ന ചിത്രം മുതലാണ് വ്യത്യസ്ത ഗെറ്റപ്പുകളുമായി രജനി പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ചത്. ഡബ്ബിള്‍ റോളിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചു രജനീ കാന്ത്. ഒരു റോള്‍ ഖാദി വസ്ത്രങ്ങളണിഞ്ഞ സാധാരണക്കാരനായും മറ്റേതില്‍ മോഡേണ്‍ ലുക്കിലും രജനി എത്തി.

മുത്തുവിലെ രജനി
മുത്തു ചിത്രം കണ്ടവരാരും രജനിയെ മറക്കാന്‍ സാധ്യതയില്ല. പ്രിയദര്‍ശന്റെ തേന്മാവിന് കൊമ്പത്ത് എന്ന പടത്തില്‍ നിന്നാണ് മുത്തു ജനിയ്ക്കുന്നതും. തികച്ചും വ്യത്യസ്ത ലുക്കിലെത്തി രജനി പ്രേക്ഷകരെ ഞെട്ടിച്ചു.

പടയപ്പ
പടയപ്പയിലെ രജനിയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. തികച്ചും ക്ലാസ്സി ലുക്കിലായിരുന്നു രജനിയുടെ ഇന്‍ഡ്രോ. വെള്ളകുര്ത്തയിലും ഗ്രേ കളര്‍ ഷാളിലും രജനിയുടെ മറ്റൊരു മാസ് ലുക്ക്.

ബാഷ
രജനീ കാന്തിന്റെ കരിയറിലെ ഉയര്‍ച്ചയ്ക്ക് കാരണമായ സിനിമ എന്നു വേണമെങ്കില്‍ ബാഷയെ പറയാം. സ്റ്റൈല്‍ ആയ താടിയും കൂളിംഗ് ഗ്ലാസ്സും ധരിച്ചും സിംപിള്‍ ഓട്ടാക്കാരനായും രജനി പ്രേക്ഷകരെ അമ്പരപ്പിച്ചു.

ശിവാജി
ഇപ്പോഴുള്ള എല്ലാ സ്റ്റൈലും തമിഴ് സിനിമയിലേക്ക് കൊണ്ടു വന്നത് രജനികാന്താണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ചില രംഗങ്ങളില്‍ തന്റെ തകര്‍പ്പന്‍ മൊട്ടലുക്കിലാണ് രജനി എത്തിയത്. അതിലും ഏത് ചെറുപ്പക്കാരേയും വെല്ലുന്ന മരണമാസ് ലുക്കിലാണ് രജനി എത്തിയത്.

എന്തിരന്
സന്‍സ് ഫിക്ഷന്‍ പ്രാധാന്യത്തോടെ രജനി കസറിയ സിനിമയാണ് എന്തിരന്. ബോളിവുഡ് താരറാണി ഐശ്വര്യറായ് ആയിരുന്നു നായിക. ഇതില്‍ ടൈറ്റ് ജീന്‍സും ഓവര്‍കോട്ടും ധരിച്ചെത്തിയ രജനിയായിരുന്നു ഒന്ന്. മറ്റൊന്നാകട്ടെ കോട്ടും സ്യൂട്ടും ധരിച്ചെത്തിയ റോബോട്ട് രജനിയും.



Click it and Unblock the Notifications
