Latest Updates
-
കനത്ത മഴയിൽ വീട് സുരക്ഷിതമാണോ? ഈ വാസ്തു ടിപ്സുകൾ അറിഞ്ഞിരിക്കണം, അപകടങ്ങൾ ഒഴിവാക്കാം -
ശരദ് പൂർണ്ണിമ 2026: ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഐശ്വര്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
53-ാം വയസ്സിലും മലൈക അറോറയുടെ ഈ ഫിറ്റ്നസ് രഹസ്യം; ഇന്റർമിറ്റന്റ് ഫാസ്റ്റിംഗും പൈലേറ്റ്സും ഇങ്ങനെ! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം: ഗ്രാപ്പ് ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് മുതൽ, നിങ്ങൾ അറിയേണ്ടതെല്ലാം! -
ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ഈ രാശിക്കാർക്ക് കഷ്ടകാലമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 23-25 വാരാന്ത്യം: ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
കർവാ ചൗത് 2026: ചന്ദ്രോദയ സമയം അറിയാം, വ്രതമെടുക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ഒക്ടോബർ 23 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
2026 ഒക്ടോബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
സുസ്ഥിര ഫാഷന്‍ എന്ന് കേട്ടിട്ടുണ്ടോ, ഭൂമിയെ സംരക്ഷിക്കുന്ന ഫാഷന്‍ സങ്കല്‍പ്പം
സുസ്ഥിര ഫാഷന്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്ന ഒരു ആശയമാണ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലും ഉപയോഗിക്കുന്നതിലമാണ് അതിന്റെ കാതല്‍. പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചും മാലിന്യങ്ങള്‍ കുറച്ചുമാണ് ഈ ആശയം നടപ്പിലാക്കുന്നത്. കൂടുതല്‍ കാലം നിലനില്‍ക്കുന്ന അതേ സമയം പാരിസ്ഥിതിക ആഘാതം കുറഞ്ഞ ഫാഷന്‍ ആണ് ലക്ഷ്യം.
പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതിയില്‍ നിര്‍മ്മിച്ച വസ്ത്രങ്ങളെയാണ് സുസ്ഥിര ഫാഷന്‍ വസ്ത്രങ്ങള്‍ എന്ന് പറയുന്നത്. ഓര്‍ഗാനിക് കോട്ടണ്‍, റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍, അല്ലെങ്കില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കുറച്ച് വെള്ളം ആവശ്യമുള്ള തുണിത്തരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ മലിനീകരണം ഉണ്ടാക്കുന്ന ഒരു മേഖലയാണ് ഫാഷന്‍ വ്യവസായം. ഇവിടെ ധാരാളം വെള്ളവും രാസവസ്തുക്കളും ഉപയോഗിക്കുന്നു, ഇത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. സുസ്ഥിരമായ ഫാഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ, നമുക്കിത് കുറയ്ക്കാന്‍ കഴിയും. തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും നല്‍കാനും ഇത് സഹായിക്കുന്നു.
പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍
പല സുസ്ഥിര ബ്രാന്‍ഡുകളും പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിക്കുന്നു. ജൈവ പരുത്തി, മുള, ചണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ വസ്തുക്കള്‍ വളരാന്‍ കുറച്ച് രാസവസ്തുക്കളും വെള്ളവുമേ ആവശ്യമുള്ളു.. റീസൈക്കിള്‍ ചെയ്ത തുണിത്തരങ്ങളും ജനപ്രിയമാണ്.
മാലിന്യങ്ങള്‍ കുറയ്ക്കുന്നു
സുസ്ഥിര ഫാഷന്‍ പല തരത്തില്‍ മാലിന്യം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നതാണ് ഒരു രീതി. അതിലൂടെ വസ്ത്രങ്ങള്‍ വാങ്ങുന്നത് കുറയും പഴയ വസ്ത്രങ്ങള്‍ പുനരുല്പ്പാദിപ്പിക്കുന്നതാണ് മറ്റൊരു മാര്‍ഗം. ചില ബ്രാന്‍ഡുകള്‍ പുതിയ ഇനങ്ങള്‍ നിര്‍മ്മിക്കാന്‍ തുണി സ്ക്രാപ്പുകള്‍ ഉപയോഗിക്കുന്നു.
ന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍
സുസ്ഥിര ഫാഷന്റെ പ്രധാന ഭാഗമാണ് ന്യായമായ വ്യാപാര രീതികള്‍. ഇതിനര്‍ത്ഥം തൊഴിലാളികള്‍ക്ക് ന്യായമായ വേതനം നല്‍കുകയും സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുകയും ചെയ്യുന്നു. തൊഴിലാളികളുടെ അവകാശങ്ങളെ മാനിക്കുന്നതും പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.
സ്ലോ ഫാഷന്‍
സ്ലോ ഫാഷന്‍ സുസ്ഥിര ഫാഷന്റെ ഭാഗമാണ്. ഇത് കുറച്ച്, എന്നാല്‍ മികച്ച നിലവാരമുള്ള ഇനങ്ങള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നു. കൂടുതല്‍ നേരം നീണ്ടുനില്ക്കുന്നതും പലതവണ ധരിക്കാവുന്നതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നാണ് ഇതിനര്‍ത്ഥം.
സുസ്ഥിര ഫാഷനെ എങ്ങനെ പിന്തുണയ്ക്കാം
സുസ്ഥിരമായ ഫാഷനെ പിന്തുണയ്ക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. പരിസ്ഥിതി സൗഹൃദ സാമഗ്രികളും ന്യായമായ വ്യാപാര രീതികളും ഉപയോഗിക്കുന്ന ബ്രാന്‍ഡുകളില്‍ നിന്ന് വാങ്ങുക എന്നതാണ് ഒരു മാര്‍ഗം. സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രങ്ങള്‍ വാങ്ങുകയോ സുഹൃത്തുക്കളുമായി കൈമാറ്റം ചെയ്യുകയോ ചെയ്യുക എന്നതാണ് മറ്റൊരു മാര്‍ഗം. ഉപഭോക്താക്കള്‍ക്ക് അവരുടെ വസ്ത്രങ്ങള്‍ കൂടുതല്‍ കാലം നിലനില്ക്കാന് നന്നാക്കാനും പഠിക്കാം.



Click it and Unblock the Notifications

