Latest Updates
-
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പരിപാടികള് എന്തുമാകട്ടെ നമുക്ക് ഇവയില്ലാതെ പറ്റില്ല, ഇന്ത്യക്കാരുടെ പ്രിയ ആക്സസറികള്
ഇന്ത്യക്കാര്ക്ക് ഒഴിച്ചുകൂടാന് കഴിയാത്ത ചില ആക്സസറികള് ഉണ്ട്. ഇന്ത്യക്കാരായ മിക്കവരുടെയും കയ്യില് ഇവയുണ്ടാകും. ഫാഷനും ട്രെന്ഡിനും അനുസൃതമായും ലുക്ക് മെച്ചപ്പെടുത്താനും വേണ്ടി മാത്രമല്ല, സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കാനും വേണ്ടുന്ന ചില ആക്സസറികളും അക്കൂട്ടത്തില് ഉണ്ടാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
വളകള്
ഇന്ത്യക്കാരായ സ്ത്രീകള് വളകള് പ്രിയപ്പെട്ട ആഭരണമാണ്. ഗ്ലാസ്, മെറ്റല്, തടി എന്നിങ്ങനെ വിവിധ മെറ്റീരിയലുകളിലുള്ള വളകളുണ്ട്. വളകള് ഏത് വസ്ത്രത്തിനും ചാരുത പകരുന്നു. ഒറ്റൊന്നായും സെറ്റുകളിലും വളകള് ധരിക്കാറുണ്ട്. വ്യത്യസ്ത അവസരങ്ങള്ക്ക് അനുയോജ്യമായ രീതിയില് മിക്സ് ചെയ്ത് വള ധരിക്കാം.

കമ്മലുകള്
കമ്മലുകള് മിക്ക സ്ത്രീകളെയും സംബന്ധിച്ചെടുത്തോളം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.. സിംപിള് സ്റ്റഡ്ഡുകള് മുതല് വലിയ ജിമിക്കികള് വരെ അവ പല സ്റ്റൈലുകളില് കമ്മലുകള് ഉണ്ട്. വസ്ത്രവും അവസരവും നോക്കി വേണം കമ്മലുകള് തിരഞ്ഞെടുക്കാന്. അവ മുഖത്തിന് തിളക്കം നല്കുകയും മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പൊട്ട്
ഇന്ത്യന് സംസ്കാരത്തില്, പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ഒന്നാണ് പൊട്ട്. സാംസ്കാരിക പ്രാധാന്യമുള്ള ഒന്നാണത്. പലധ നിറങ്ങളിലും ഡിസൈനുകളിലും പൊട്ടുകള് വരുന്നു.

ദുപ്പട്ട
സല്വാര് കമീസ്, ലെഹങ്ക, ചോളി എന്നിങ്ങനെ പലതരം പരമ്പരാഗത വസ്ത്രങ്ങള്ക്കൊപ്പവുംം ഇന്ത്യക്കാരായ സ്ത്രീകള് ദുപ്പട്ട ധരിക്കാറുണ്ട്. അവസരത്തിനൊത്ത് വ്യത്യസ്ത ശൈലികളില് ഇവ ധരിക്കാം. സില്ക്ക്, കോട്ടണ്, ഷിഫോണ് എന്നിങ്ങനെ വിവിധ തുണിത്തരങ്ങളിലാണ് ദുപ്പട്ട വരുന്നു.
മാല, നെക്ലേസുകള്
ഇന്ത്യന് ആഭരണ സംസ്കാരത്തിലെ ഒരു പ്രധാന ഭാഗമാണ് മാലകള് അല്ലെങ്കില് നെക്ലേസുകള്. സിമ്പിള് ചെയിന് മുതല് ഹെവി ചോക്കറുകള് വരെ പല ഡിസൈനുകളിലാണ് ഇവ വരുന്നത്. വിവാഹം പോലുള്ള വിശേഷ അവസരങ്ങളില് ഒന്നിലധികം മാലകള് ധരിക്കാറുണ്ട്.

പാദസരം
പായലുകള് എന്ന് വടക്കേ ഇന്ത്യയില് അറിയപ്പെടുന്ന കൊലുസ്, അഥവാ പാദസരം ഇന്ത്യക്കാര്ക്ക് പ്രിയപ്പെട്ട മറ്റൊരു ആഭരണമാണ്. കിലുങ്ങുന്ന കൊലുസുകള് ഇന്ത്യന് സംസ്കാരത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്.
മോതിരം
ലളിതമായ മോതിരം മുതല് സങ്കീര്ണ്ണമായ പാറ്റേണുകളുള്ള ിസൈനുകളില് വരെ മോതിരം ഉണ്ട്. സ്വര്ണ്ണം, വെള്ളി, ലോഹങ്ങളിലുള്ള മോതിരങ്ങളാണ് കൂടുതല് ജനപ്രിയമെങ്കിലും ചെമ്പ്, പഞ്ചലോഹം, ഫാന്സി മോതിരങ്ങള് എന്നിവയും ഇന്ന് ലഭ്യമാണ്. ജന്മനക്ഷത്രക്കല്ലുകള് ഉള്ള മോതിരങ്ങളും ഇന്ത്യക്കാര്ക്ക് പ്രിയപ്പെട്ട ഒന്നാണ്.
മൂക്കുക്കി
സാംസ്കാരിക പ്രാധാന്യമുള്ള മറ്റൊരു പരമ്പരാഗത ആഭരണമാണ് മൂക്കുത്തി. അവ വിവിധ സ്റ്റൈലുകളില് വരുന്നു. മുക്കുത്തി മുഖത്തിന് സവിശേഷമായ രൂപം നല്കുകയും പാരമ്പര്യത്തനിമ കാത്തൂസൂക്ഷിക്കാന് സഹായിക്കുകയും ചെയ്യും.




Click it and Unblock the Notifications

