Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മാസങ്ങള്‍ നീണ്ട ആഘോഷം: വധുവായി രാധിക ഒരുങ്ങുമ്പോള്‍ ആഭരണങ്ങളിലും പ്രത്യേകതകള്‍
മാസങ്ങള്‍ നീണ്ട വിവാഹ ആഘോങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന്. അംബാനി കുടുംബത്തിലേക്ക് ആനന്ദ് അംബാനിയുടെ ഭാര്യയായി രാധിക മെര്‍ച്ചന്റ് എത്തുന്നു. പുതിയ മരുമകള്‍ വരുമ്പോള്‍ ചര്‍ച്ചയാവുന്നതാണ് വസ്ത്രങ്ങളും ആഭരണങ്ങളും കൂടിയാണ് എന്നതാണ് സത്യം. പലപ്പോഴും രാധികയുടെ പല അറ്റയറുകളും ചര്‍ച്ചയാവാറുണ്ട്. വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ഹല്‍ദിയും സംഗീത് വിരുന്നും എല്ലാം തന്നെ രാധികയുടെ ലുക്ക് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
സംഗീത് വിരുന്ന്
വിവാഹമുറപ്പിച്ചത് മുതലുള്ള രാധിക മെര്‍ച്ചന്റിന്റെ ആഭരണവും വസ്ത്രങ്ങളും ലോകെമങ്ങുമുള്ള ഫാഷന്‍ പ്രേമികളുടെ പട്ടികയില്‍ ഇടം പിടിച്ചതാണ്. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വെള്ളി നിറമുള്ള സാരിയാണ് സംഗീത് ഫംഗ്ഷനില്‍ രാധിക ധരിച്ചിരുന്നത്. ഇതിനോടൊപ്പം ഓഫ് ഷോള്‍ഡര്‍ ബ്ലൗസും ചേര്‍ന്നിരുന്നു. സ്റ്റൈല്‍ ചെയ്ത ആഭരണങ്ങളാണ് ഈ ലുക്കിനെ ശ്രദ്ധേയമാക്കിയത് തന്നെ. ചിക് ഫൈവ്-ലെയര്‍ ഡയമണ്ട് ചോക്കര്‍ ആണ് ഈ ദിവസം അവര്‍ ധരിച്ചത്. ഇതിനോടൊപ്പം രണ്ട് ഡയമണ്ട് സ്റ്റഡുകളും ധരിച്ചു. രണ്ട് ഡയമണ്ട് വളകള്‍ ഇതിന്റെ മാറ്റു കൂട്ടി.

ചിത്രം: ambani_update/ Instagram
അടുത്ത ഘട്ടത്തില്‍
എന്നാല്‍ അതിന് അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാധിക മര്‍ച്ചന്റ് അബു ജാനിയും സന്ദീപ് ഖോസ്ലയും രൂപകല്‍പ്പന ചെയ്ത അതിമനോഹരമായ ഷാംപെയ്ന്‍ നിറത്തിലുള്ള ലെഹങ്കയില്‍ വീണ്ടും തിളങ്ങി. ഇതിന് മാറ്റ് കൂട്ടുന്നതിന് വേണ്ടി ലെഹംഗയില്‍ സ്വരോവ്സ്കി ക്രിസ്റ്റലുകളും ചേര്‍ത്തിരുന്നു. ഓഫ് ഷോള്‍ഡര്‍ ബ്ലൗസും മിനിമം ഫ്െളയറുള്ള എ-ലൈന്‍ ലെഹങ്കയുമായിരുന്നു ലുക്കിനെ മികച്ചതാക്കിയത്. എന്നാല്‍ അതിനെല്ലാം മാറ്റ് കൂട്ടുന്ന തരത്തിലുള്ളതായിരുന്നു അതിമനോഹരമായ നെക്ലേസ്. ഇതേ നെക്ലസ് വിവാഹത്തിന് മുമ്പും അപൂര്‍വ്വമായി ഒരു ഫംഗ്ഷനില്‍ ഇവര്‍ ധരിച്ചിരുന്നു. ഇതോടൊപ്പം രണ്ട് ഡയമണ്ട് കമ്മലുകളും ഒരു ഡയമണ്ട് ബ്രേസ്ലറ്റും ഇവര്‍ ധരിച്ചിരുന്നു.
മാമേരു ചടങ്ങിനായി
ഏറെ കാത്തിരുന്ന വിവാഹത്തിന് മുന്നോടിയായുള്ള മാമേരു ചടങ്ങിനും രാധിക വളരെയധികം തിളങ്ങി. സ്വര്‍ണ നിറത്തിലുള്ള സര്ദോസ എംബ്രോയിഡറിയില്‍ തീര്‍ത്ത ലെഹംങ്കയായിരുന്നു രാധിക ധരിച്ചിരുന്നത്. ഇതില്‍ നവദുര്ഗ്ഗകളുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു. അതേസമയം, ബ്ലൗസ് വിന്റേജ് ശൈലിയിലാണ് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്തിരുന്നത്. രാധികയുടെ അമ്മ ധരിച്ച അതേ ആഭരണങ്ങള്‍ തന്നെയാണ് മാമേരു ചടങ്ങിന് രാധികയും ധരിച്ചിരുന്നത്. സ്വര്‍ണ്ണ ചോക്കര്‍, അതിന് ചേരുന്ന തരത്തിലുള്ള കമ്മലുകള്‍, വളകള്‍, ഒരു നെറ്റിച്ചുട്ടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ അതിമനോഹരമായ ഒരു ഹെയര്‍ ആക്സസറിയും ധരിച്ചിരുന്നു.

ഗൃഹപൂജ ചടങ്ങുകള്‍
ഗൃഹ പൂജ ചടങ്ങില്‍ ഒരു വെളുത്ത ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരിയില്‍ ആണ് രാധിക തന്റെ ലുക്കിനെ വ്യത്യസ്തമാക്കിയത്. നെറ്റിച്ചുട്ടിക്കൊപ്പം കോണ്‍ട്രാസ്റ്റിംഗ് പിങ്ക് ബ്ലൗസുമായി ചേര്‍ത്താണ് ഗൃഹപൂജ ചടങ്ങുകള്‍ രാധിക പൂര്‍ത്തിയാക്കിയത്. ഡയമണ്ട് ആഭരണങ്ങള്‍ തിരഞ്ഞെടുത്തുകൊണ്ട് തന്നെ ഈ ലുക്കും രാധിക അതിമനോഹരമാക്കി. അതില്‍ ഒരു സ്റ്റേറ്റ്മെന്റ് ചോക്കര്‍, അതിന് യോജിക്കുന്ന ഡാംഗ്ലര്‍ കമ്മലുകള്‍ എന്നിവ ധരിച്ചിരുന്നു.



Click it and Unblock the Notifications
