Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഓട്ടത്തിനിടയില്‍ ഒരുങ്ങാന്‍ സമയം കിട്ടുന്നില്ലേ, അവര്‍ക്കായി ഇതാ ചില സ്റ്റൈലിംഗ് നുറുങ്ങുകള്‍
ഇന്നത്തെ അതിവേഗ ലോകത്ത്, സ്ത്രീകള്‍ വേഗത്തിലുള്ളതും ഫലപ്രദവുമായ സ്റ്റൈലിംഗ് ട്രിക്കുകളാണ് തിരയുന്നത്. കണ്ണാടിക്ക് മുന്നില്‍ മണിക്കൂറുകളോളം ചെലവഴിക്കാതെ തന്നെ ഭംഗിയില്‍ അണിഞ്ഞൊരുങ്ങാന്‍ അത്തരം ട്രിക്കുകള്‍ സഹായിക്കുന്നു. അത്തരത്തിലുള്ള ചില ചെറിയ സ്റ്റൈലിംഗ് ട്രിക്കുുകള് ഇതാ.
ആക്സസറികള്‍
ആക്സസറികള്‍ക്ക് ഏത് വസ്ത്രത്തിന്റെയും രൂപഭംഗി കൂട്ടാന്‍ കഴിയും. ഒരു നക്ലേസ് അല്ലെങ്കില്‍ ഒരു ജോടി കമ്മലുകള്‍ക്ക് ലളിതമായ വസ്ത്രധാരണത്തെ മനോഹരമാക്കാന്‍ സാധിക്കും. പക്ഷേ നിങ്ങളുടെ വസ്ത്രത്തിനും തനതായ സ്റ്റൈലിനും യോജിച്ച ആക്സസറികള്‍ തിരഞ്ഞെടുക്കുക.

ഡ്രൈ ഷാംപൂ
ഡ്രൈ ഷാംപൂ തിരക്കുള്ള സ്ത്രീകള്‍ക്ക് ഒരു രക്ഷയാണ്. ഇത് നിങ്ങളുടെ മുടിക്ക് ഫ്രെഷ്നെസ് നല്‍കുകയും ഉള്ള് കൂടുതല്‍ തോന്നിക്കുകയും ചെയ്യുന്നു. ഈ ഷാംപൂ കഴുകികളയേണ്ടതില്ല. മുടിയില്‍ സ്േ്രപ ചെയ്ത്, മസാജ് ചെയ്യുക, ബ്രഷ് ചെയ്യുക. ഇത്രമാത്രം. സമയം ലാഭിക്കാനും നിങ്ങളുടെ മുടിക്ക് സേഫ്റ്റ്നെസ്സ് നല്‍കാനും ഇത് മികച്ചതാണ്.
വൈവിധ്യം
നിങ്ങളുടെ വാര്‍ഡ്രോബില്‍ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ബ്ലാക്ക്ടോപ്പ്, ബ്ലേസര്‍, ഒരു ജോടി ക്ലാസിക് ജീന്‍സ് എന്നിവ മിക്സ് ചെയ്ത് മറ്റ് പല ഡ്രെസ്സുകളുമായും പൊരുത്തപ്പെടുത്താം. അധികം സമയമെടുക്കാതെ തന്നെ എന്നും പുതിയ ലുക്ക് നല്കാന് ഇവ സഹായിക്കുന്നു.

ലേയറിംഗ്
നിങ്ങളുടെ വസ്ത്രത്തിന് സ്റ്റാന്‍ഡേര്‍ഡ് ലുക്ക് നല്‍കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ലേയറിംഗ്. ഒരു ടോപ്പ്, അതിന് മുകളില്‍ ഒരു കാര്ഡിഗന് അല്ലെങ്കില്‍ ജാക്കറ്റ് , പിന്നെയൊരു സ്കാര്‍ഫ് അഅല്ലെങ്കില് നെക്ലേസ് തുടങ്ങി പല തട്ടുകളായുള്ള സ്റ്റൈലിംഗ് ഈസിയും ഫലപ്രദവുമാണ്.
പെട്ടെന്ന് മേക്കപ്പ് ചെയ്യാന്‍
പെട്ടെന്ന് മേക്കപ്പ് ചെയ്യാനുള്ള ചില വിദ്യകള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. സ്കിന്‍ ടോണ്‍ ലഭിക്കാന്‍ ടിന്റഡ് മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. നിങ്ങളുടെ കണ്ണുകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നാന്‍ മസ്കാര പുരട്ടുക, തിളക്കത്തിന് ബ്ലഷ് ചേര്‍ക്കുക. ലിപ് ബാം അല്ലെങ്കില്‍ ഗ്ലോസ് മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ രൂപം പൂര്‍ത്തിയാക്കും.
ഷൂ
ഷൂസിന് ഒരു വസ്ത്രത്തിന്റെ ഭംഗി കൂട്ടാനും തകര്‍ക്കാനോ കഴിയും. ഒന്നിലധികം വസ്ത്രങ്ങള്‍ക്കൊപ്പം ധരിക്കാവുന്ന സുഖപ്രദമായ എന്നാല്‍ സ്റ്റൈലിഷ് ആയിട്ടുള്ള ഷൂകള്‍ തിരഞ്ഞെടുക്കുക.
നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക
വൃത്തിയുള്ള, സ്റ്റൈലിഷ് ആയി കാത്തൂസൂക്ഷിക്കുന്ന നഖങ്ങള്‍ സ്റ്റൈല്‍ ചിഹ്നങ്ങളില്‍ ഒന്നാണ്. നഖങ്ങള്‍ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. മാനിക്യൂര്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സമയമില്ലെങ്കില്‍, സുതാര്യമായ നെയില്‍ പോളിഷ് ഉപയോഗിച്ച് നഖം വൃത്തിയില്‍ സൂക്ഷിക്കുക.

മിനിമലിസം
സ്റ്റൈലിംഗിന്റെ കാര്യത്തില്‍ മിനിമലിസം ആണ് എപ്പോഴത്തെയും ട്രെന്‍ഡ്. തനതായ സവിശേഷതകള്‍ എടുത്തുകാണിക്കുന്ന ലളിതവും എന്നാല്‍ മനോഹരവുമായ സ്റ്റൈലുകള്‍ തിരഞ്ഞെടുക്കുക. അമിത ആക്സസറൈസിംഗ് ഒഴിവാക്കി നിങ്ങളുടെ മൊത്തത്തിലുള്ള രൂപം മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുക.
നിങ്ങളുടെ വാര്‍ഡ്രോബ് അടുക്കിസൂക്ഷിക്കുക
എല്ലാം വേണ്ടയിടങ്ങളില്‍ അടുക്കിയൊതുക്കിവെക്കുന്ന വാര്‍ഡ്രോബ് ആവശ്യം അനുസരിച്ചുള്ള വസ്ത്രഹങ്ങളും മറ്റ് ആക്സസറികളും കണ്ടെത്തുന്നത്് വേഗത്തിലും ് എളുപ്പമത്തിലും ആക്കുന്നു. വിഭാഗവും നിറവും അനുസരിച്ച് നിങ്ങളുടെ വസ്ത്രങ്ങള്‍ ക്രമീകരിക്കുക. ഇത് നിങ്ങളുടെ എല്ലാ ഓപ്ഷനുകളും ഒറ്റനോട്ടത്തില്‍ കാണാനും വസ്ത്രങ്ങളുടെ ആസൂത്രണം കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുന്നു.
ബെല്‍റ്റുകള്‍ വിവേകത്തോടെ ഉപയോഗിക്കുക
ഒരു ബെല്‍റ്റിന് നിങ്ങളുടെ രൂപസൗന്ദര്യവും ഘടനയും കൂടുതല്‍ മനോഹരമാക്കാന്‍ കഴിയും. കൂടുതല്‍ അനുയോജ്യമായ രൂപത്തിനൊപ്പവും അല്ലെങ്കില്‍ വലിപ്പം കൂടിയ ടോപ്പുകള്‍ക്ക് ഫിറ്റ് തോന്നിക്കാനും ബെല്‍റ്റുകള്‍ ഉപയോഗിക്കുക. ബെല്‍റ്റ് തിരഞ്ഞെടുക്കുമ്പാള് വസ്ത്രത്തിന് ചേരുന്ന നിറവും തരവും തിരഞ്ഞെടുക്കുക.
ന്യൂട്രല്‍ നിറങ്ങള്‍ തിരഞ്ഞെടുക്കുക
കറുപ്പ്, വെളുപ്പ്, ചാരനിറം, ബീജ് തുടങ്ങിയ ന്യൂട്രല്‍ നിറങ്ങള്‍ മറ്റുള്ളവയുമായി മിക്സ് ചെയ്യാനും പൊരുത്തപ്പെടുത്താനും എളുപ്പമാണ്. കൂടാതെ വൈവിധ്യത്തിന് തിളക്കമുള്ള നിറങ്ങളോ പാറ്റേണുകളോ ഉപയോഗിക്കാം.
ജലാംശം നിലനിര്‍ത്തുക
രൂപഭംഗിയില്‍ ശരീരത്തിലെ ജലാംശം പ്രധാനമാണ്. നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. ശരിയായ ജലാംശം ഊര്‍ജ്ജ നില നിലനിര്‍ത്താന്‍ സഹായിക്കുന്നു, മൊത്തത്തില്‍ നിങ്ങള്‍ക്ക് സുഖവും തോന്നും.

മള്‍ട്ടി-ഫങ്ഷണല്‍ ഉല്‍പ്പന്നങ്ങള്‍
മള്‍ട്ടി-ഫങ്ഷണല്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മേക്കപ്പ് ബാഗില്‍ ഉണ്ടെങ്കില്‍ സമയവും സ്ഥലവും ലാഭിക്കുന്നു. ചുണ്ടുകളിലും കവിളുകളിലും ഉപയോഗിക്കാവുന്ന ലിപ് ബാമുകള്‍ അല്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുമ്പോള്‍ കവറേജ് നല്കുന്ന ബിബി ക്രീമുകള്‍ പോലെയുള്ള ഇനങ്ങള്‍ നോക്കുക.
വസ്ത്രങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക
തലേദിവസം രാത്രി നിങ്ങളുടെ വസ്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നത് രാവിലെ തിരക്കില്‍ സമയം ലാഭിക്കുന്നു. ആക്സസറികളും ഷൂകളും ഉള്‍പ്പെടെ നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം മുന്‍കൂട്ടി തയ്യാറാക്കി വെക്കുക.



Click it and Unblock the Notifications

