For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം ഷോപ്പിംങ് ടിപ്സ്:ട്രെൻഡനുസരിച്ച് വേണം ഇതെല്ലാം

|

ഓണം എന്നും ഗൃഹാതുരതയുണർത്തുന്ന ഒന്ന് തന്നെയാണ്. പറഞ്ഞ് പറഞ്ഞ് ഓണം ഇങ്ങെത്തി. ഇനി വെറും ദിവസങ്ങള്‍ മാത്രമേയുള്ളൂ ഓണം ആഘോഷിക്കുന്നതിനും ഓണത്തിന് ഒരുങ്ങുന്നതിനും. അതുകൊണ്ട് തന്നെ ഷോപ്പിംങ് എന്നത് വളരെയധികം ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമയമാണ് ഈ വരുന്നത്. ഓഫറുകളും സമ്മാനങ്ങളും ധാരാളമായി കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. പല വിധത്തിലുള്ള ഓണം ഓഫറുകളും മറ്റുമായി നമ്മളെയെല്ലാം മാടി മാടി വിളിച്ച് കൊണ്ടിരിക്കുകയാണ് ഓരോ ഷോപ്പുകളും.

Most read: ഓണം 2019: ഓണത്തിന് ഐശ്വര്യം വരാൻ ഈ അനുഷ്ഠാനങ്ങൾMost read: ഓണം 2019: ഓണത്തിന് ഐശ്വര്യം വരാൻ ഈ അനുഷ്ഠാനങ്ങൾ

എന്നാൽ ഇനി ഓണം ഷോപ്പിംങ് ഉഷാറാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ഒരിക്കലും ഒഴിവാക്കാനാവാത്ത ചിലതുണ്ട് ഓണത്തിന്. ഓണക്കോട്, സദ്യ, മറ്റ് വസ്തുക്കൾ എന്നിവയെല്ലാം കൂടി വളരെ വലിയ ചിലവുകളാണ് നിങ്ങള്‍ക്ക് ഓണത്തിന് ഉണ്ടാവുന്നത്. എന്നാൽ നമ്മുടെ കൈയ്യിലെ കാശ് ചോരാതെ നമുക്ക് കൂടുതല്‍ സാധനം വാങ്ങിക്കാവുന്നതാണ്. ഓണത്തിന് ചെറിയ ചില ഷോപ്പിംങ് ടിപ്സ് ഇതാണ്.

 കൃത്യമായ ബജറ്റ്

കൃത്യമായ ബജറ്റ്

കൃത്യമായ ബജറ്റ് ആയിരിക്കണം ആദ്യം തീരുമാനിക്കേണ്ടത്. കൃത്യമായ ബജറ്റ് എത്രയെന്ന് തീരുമാനിച്ച ശേഷം അതിനനുസരിച്ച് വേണം വസ്ത്രങ്ങളും മറ്റും വാങ്ങിക്കേണ്ടത്. വാങ്ങിക്കുമ്പോള്‍ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ബജറ്റിനുള്ളിൽ തന്നെ നിന്ന് ഇത്തരം കാര്യങ്ങൾ ചെയ്യാവുന്നതാണ്.

 തുണി വാങ്ങിക്കുമ്പോൾ

തുണി വാങ്ങിക്കുമ്പോൾ

തുണി വാങ്ങിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അതിന്റെ ഗുണനിലവാരമാണ്. നമ്മൾ കൊടുക്കുന്ന പണത്തിന് അതേ ഗുണം നിലനിൽക്കുന്ന ഗുണം തുണിക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ തുണിക്ക് ഗുണമില്ലെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കൃത്യമായ അളവിലുള്ള വസ്ത്രം

കൃത്യമായ അളവിലുള്ള വസ്ത്രം

കൃത്യമായ അളവിലുള്ള വസ്ത്രം വാങ്ങിക്കുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ട്രയൽ നോക്കി വേണം വസ്ത്രങ്ങൾ വാങ്ങിക്കേണ്ടത്. ചില ബ്രാൻഡുകൾ വാങ്ങുമ്പോള്‍ അത് നിങ്ങളുടെ അളവിനേക്കാൾ വ്യത്യാസമുണ്ടായിരിക്കും. അതുകൊണ്ട് ഇട്ട് നോക്കി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ വസ്ത്രം വാങ്ങിക്കാൻ പാടുകയുള്ളൂ.

 പൂർണ ഇഷ്ടത്തോടെ തിരഞ്ഞെടുക്കാം

പൂർണ ഇഷ്ടത്തോടെ തിരഞ്ഞെടുക്കാം

ഓണത്തിന് വസ്ത്രം തിരഞ്ഞെടുത്ത് കഴിഞ്ഞതിന് ശേഷം മാത്രമായിരിക്കും പലപ്പോഴും അത് ഇഷ്ടപ്പെടാത്ത അവസ്ഥയുണ്ടാവുന്നത്. അതുകൊണ്ട് തന്നെ പകുതി ഇഷ്ടത്തോടെയല്ലാതെ പൂർണ ഇഷ്ടത്തോടെ തന്നെയാണ് വസ്ത്രം തിരഞ്ഞെടുക്കേണ്ടത്.

ആഘോഷങ്ങൾ മുൻനിർത്തി

ആഘോഷങ്ങൾ മുൻനിർത്തി

വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആഘോഷങ്ങൾ മുൻനിർത്തി വേണം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്. സാധാരണ ലുക്കിന് ചേരുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാതെ ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന് ശ്രദ്ധിക്കണം. അതുകൊണ്ട് ട്രെൻഡ് അനുസരിച്ച് വേണം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന്. മാത്രമല്ല ധരിക്കുന്ന വ്യക്തിയുടെ കംഫർട്ട് അനുസരിച്ച് വേണം വസ്ത്രങ്ങൾ ധരിക്കേണ്ടത്.

English summary

onam special shopping tips

Here in this article we explain some onam special shopping tips,check it out.
X
Desktop Bottom Promotion