Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഓണം പൊന്നോണമാക്കാം ഈ നെക്ലസ് സെറ്റുകൾ മതി
ഓണം എന്നത് എന്നും ഗൃഹാതുരത ഉണർത്തുന്ന ഒരു ആഘോഷം തന്നെയാണ്. മഹാബലിത്തമ്പുരാനോടുള്ള ആദര സൂചകമായി നമ്മൾ ഓരോ വർഷവും ഓണം കൊണ്ടാടുന്നു. ഒരു പ്രത്യേക വിഭാഗത്തിന്‍റേയോ ഒരു പ്രത്യേക മതത്തിന്‍റേയോ ആഘോഷമല്ല ഓണം. എവിടെ മലയാളി ഉണ്ടോ അവിടെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം മുതല്‍ പൂക്കളമിട്ടും പൊന്നോണപ്പാട്ടുകൾ പാടിയും അത്തച്ചമയമൊരുക്കിയും ഈ പത്ത് ദിവസങ്ങൾ നമ്മൾ ആഘോഷത്തിന്‍റേതാക്കി മാറ്റുന്നു.

ചിത്രത്തിന് കടപ്പാട്: കല്യാൺ ജ്വല്ലേഴ്സ്
പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ ആഘോഷത്തിൽ പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞും സദ്യ ഒരുക്കിയും എല്ലാവരും ഈ ആഘോഷത്തിന്റെ ഭാഗമായി മാറുന്നു. സ്ത്രീകൾ കസവ് സാരിയണിഞ്ഞും അതിന് ചേരുന്ന ആഭരണങ്ങൾ ധരിച്ചും എല്ലാം വ്യത്യസ്തരാവാൻ ശ്രമിക്കുന്നു. ആഘോഷങ്ങൾ എപ്പോഴും അപൂർണമാവുകയാണ് യോജിച്ച ആഭരണങ്ങൾ ഇല്ലെങ്കിൽ. ഓണക്കാലത്ത് നിങ്ങൾക്കിഷ്ടപ്പെട്ട ഡിസൈനുകളിൽ നിങ്ങൾക്ക് ഒതുങ്ങുന്ന വിലയിൽ പുതിയ കളക്ഷനുകള്‍ കല്യാൺ ജ്വല്ലേഴ്സിൽ ലഭിക്കുന്നു.

ചിത്രത്തിന് കടപ്പാട്: കല്യാൺ ജ്വല്ലേഴ്സ്
ഓണത്തിന് അണിഞ്ഞൊരുങ്ങുമ്പോൾ മറ്റുള്ളവരിൽ നിന്ന് അൽപം വ്യത്യസ്തയാവാൻ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു. സ്ത്രീകൾ തങ്ങളുടെ ട്രെഡീഷണൽ ഓണം ലുക്കിൽ മുന്നിട്ട് നിൽക്കണമെങ്കിൽ ആഭരണ കളക്ഷനിൽ ഒരു നെക്ലസ് അത്യാവശ്യമാണ്. ട്രെഡീഷണൽ നെക്ലസുകൾ തന്നെയാണ് ഈ ഓണക്കാലത്ത് എല്ലാവരും ആവശ്യപ്പെടുന്ന അല്ലെങ്കിൽ ഡിമാൻഡ് ചെയ്യുന്ന ഒരു ആഭരണം. നിങ്ങൾ ഇത്തരത്തിൽ ഒന്നാണോ തിരഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ അത്തരത്തിൽ ഒന്നാണ് കല്ല്യാൺ ജ്വല്ലേഴ്സിലുള്ളത്. നിങ്ങളുടെ 2019-ലെ ഓണാഘോഷത്തിന് മോടി കൂട്ടുന്നതിന് ഇതാ ആരേയും അതിശയിപ്പിക്കുന്ന ചില കളക്ഷനുകൾ.

ഡിവൈൻ നെക്ലസുകൾ
ഡിവൈൻ നെക്ലസുകൾ എന്നത് എന്നും വ്യത്യസ്തമായി നിൽക്കുന്ന ഒന്ന് തന്നെയാണ്. ഈ ഓണത്തിന് അണിയാന്‍ ഇതിലും വ്യത്യസ്തവും ട്രെഡീഷണലും ആയ മറ്റൊന്നില്ല എന്ന് തന്നെ നമുക്ക് ഉറപ്പിച്ച പറയാവുന്നതാണ്. സ്വർണ നെക്ലസ് എന്ന നിങ്ങളുടെ ആഗ്രഹത്തിന് പൂർത്തീകരണം നൽകുന്നതിന് വിവിധ തരത്തിലുള്ള നെക്ലസ് കളക്ഷനുകൾ ലഭ്യമാണ്. മറ്റ് നെക്ലസുകളിൽ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തുകൊണ്ടും ഓണം ഉഷാറാക്കുന്നതിന് ഈ ഡിവൈന്‍ നെക്ലസുകൾ മികച്ചതാണ്.
ചിത്രത്തിന് കടപ്പാട്: കല്യാൺ ജ്വല്ലേഴ്സ്

ഫ്ളോറൽ നെക്ലസുകൾ
ഫ്ളോറൽ നെക്ലസുകൾ നിങ്ങളുടെ ലുക്കിനെത്തന്നെ മാറ്റിമറിക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. ഓണത്തിന് അണിഞ്ഞൊരുങ്ങുന്നതിന് വേണ്ടി മാത്രമല്ല മറ്റ് പല ആഘോഷങ്ങൾക്കും സംശയം കൂടാതെ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു ഓപ്ഷനാണ് ഫ്ളോറൽ നെക്ലസുകൾ. ഈ ഓണത്തിന് ഫ്ളോറൽ പ്രിന്‍റുള്ള സാരിക്കൊപ്പം നിങ്ങൾക്ക് തീര്‍ച്ചയായും ഉപയോഗിക്കാവുന്ന ഒന്നാണ് ഫ്ളോറൽ നെക്ലസുകള്‍. ജ്വല്ലറി രംഗത്ത് മുന്‍ നിരയിൽ നിൽക്കുന്ന കല്യാൺ ജ്വല്ലറിയിൽ നിന്ന് തന്നെ നിങ്ങൾക്ക് നിരവധി ഫ്ളോറല്‍ നെക്ലസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
ചിത്രത്തിന് കടപ്പാട്: കല്യാൺ ജ്വല്ലേഴ്സ്

വ്യത്യസ്തമാവാൻ കല്ലുകൾ പതിച്ച നെക്ലസ്
എല്ലാവരിൽ നിന്നും അൽപം വ്യത്യസ്തമാവാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ് നിരവധി കല്ലുകൾ പതിച്ച ഈ നെക്ലസ്. ഇത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു നിങ്ങളെ എന്ന് മാത്രമല്ല വളരെയധികം കളർഫുൾ എന്ന നിലക്കും ആകർഷിക്കപ്പെടുന്നു. എമറാള്‍ഡ്, റൂബി, മറ്റ് വ്യത്യസ്തവും വിലപിടിച്ചതുമായ കല്ലുകൾ എന്നിവ കൊണ്ടാണ് ഈ നെക്ലസിന്‍റെ നിർമ്മാണ രീതി. ഒരു മാറ്റത്തിന് വേണ്ടി 2019-ലെ ഓണത്തിന് നിങ്ങൾക്ക് ഈ നെക്ലസ് തിരഞ്ഞെടുക്കാവുന്നതാണ്.
ചിത്രത്തിന് കടപ്പാട്: കല്യാൺ ജ്വല്ലേഴ്സ്

ലെയർ നെക്ലസ്
ഉള്ളത് അൽപം ഇരട്ടിയാക്കി കാണിക്കണോ? എന്നാൽ ചിലർക്കിത് മിനിമലായി കാണിക്കുന്നതിനായിരിക്കും താൽപ്പര്യം. ഇതിന് രണ്ടിനും ഇണങ്ങുന്ന ഒന്നാണ് ഈ നെക്ലസ്. സിംപിൾ ആണെന്ന് ചോദിച്ചാൽ സിംപിൾ ആയിട്ടും അല്ല അൽപം എലഗന്‍റ് ആകണോ എന്ന് ചോദിച്ചാൽ അങ്ങനേയും ഉപയോഗിക്കാവുന്ന ഒന്നാണ് ഈ നെക്ലസ്. നെക്ലസ് ആയും അല്ലാതേയും ഉപയോഗിക്കാം എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത.
ചിത്രത്തിന് കടപ്പാട്: കല്യാൺ ജ്വല്ലേഴ്സ്

മോഡേൺ നെക്ലസ്
ട്രെഡീഷണൽ എല്ലാവർക്കും ഇഷ്ടമാണെങ്കിലും മോഡേൺ വിട്ടൊരു കളിയില്ല എന്ന ചിന്തയുള്ളവരാണ് പലരും. അതുകൊണ്ട് തന്നെ മോഡേൺ ജ്വല്ലറികളിൽ ഒട്ടും പുറകിലേക്ക് പോവേണ്ട. കാരണം അതിന് പറ്റിയ നെക്ലസ് ആണ് ഇത്. നിങ്ങളുടെ ഓണത്തിന് അണിഞ്ഞൊരുങ്ങുന്നതിനും മോഡേൺ ലുക്ക് നൽകുന്നതിനും ഈ നെക്പസ് മികച്ച ഓപ്ഷൻ തന്നെയാണ്. ഈ 2019- ലെ ഓണത്തിന് അണിഞ്ഞൊരുങ്ങി മോടികൂട്ടാൻ ഏത് നെക്ലസ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന് ഞങ്ങളെ അറിയിക്കൂ. എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ.



Click it and Unblock the Notifications
