Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
റ്റൈ ഡൈ മുതല്‍ ടൂട്ടി ഫ്രൂട്ടി വരെ; നെയില്‍ ആര്‍ട്ടിലെ ലേറ്റസ്റ്റ് ട്രെന്‍ഡുകള്‍
നീട്ടിവളര്‍ത്തിയ സുന്ദര നഖകള് പെണ്ണഴകിന്റെ പുതിയ കരുത്താണ്. നഖം നീട്ടാന്‍ ആഗ്രഹിക്കാത്ത പെണ്ണുങ്ങളുണ്ടാകില്ല. നീട്ടിവളര്‍ത്തി, പൊന്നോമനകളെ പോലെ പരിചരിക്കുന്ന നഖങ്ങള്‍ എങ്ങാനും പൊട്ടിയാല്‍ ഹൃദയം തകരുന്നവരുണ്ട്. ഇനി നഖം നീട്ടാന്‍ സാധിക്കാത്തവര്‍ക്ക് കൃത്രിമ നഖങ്ങളും ബ്യൂട്ടി പാര്‍ലറില്‍ ചെന്നാല്‍ നെയില്‍ എന്ഹാന്സ്മെന്റുമെല്ലാം ഇന്ന് ലഭ്യമാണ്. കാരണം നഖങ്ങള്‍ ഫാഷന്‍ സിംബലും ബ്യൂട്ടി സിംബലുമായി മാറിയിട്ട് കാലങ്ങളേറെയായി.

ഓരോ കാലത്തും നെയില്‍പോളിഷ് ട്രെന്‍ഡുകളും നെയില്‍ ഡിസൈനിംഗ് ട്രെന്‍ഡുകളും മാറിമാറി വരാറുണ്ട്. ബോള്‍ഡ് കളറുകളും ആരും കണ്ടാല്‍ നോക്കിപ്പോകുന്ന ഡിസൈനുകളുമാണ് ഇപ്പോഴത്തെ നെയില്‍ ട്രെന്‍ഡ്. ട്രെന്‍ഡുകള്‍ പലതും വന്നുപോകുന്നുണ്ടെങ്കിലും ഡ്രെസ്സിന് ഇണങ്ങുന്ന നെയില്‍ സ്റ്റൈല്‍ തന്നെയാണ് ഇന്നും എന്നും ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്നത്.
ഫാഷന്‍ ലോകത്തെ നിലവിലെ മാനിക്യൂറുകളും നെയില്‍ ആര്‍ട്ട് ഡിസൈനുകളും ഏതാണെന്ന് നോക്കാം.
ഫ്രെഞ്ച് മാനിക്യൂറില്‍ ഒരു കളര്‍ ട്വിസ്റ്റ്
ഫ്രെഞ്ച് മാനിക്യൂര്‍ എക്കാലത്തെയും പ്രിയ മാനിക്യൂര്‍ ആണ്. പക്ഷേ ഈ വേനലില്‍ നെയില്‍ ആര്‍ട്ടിസ്റ്റുകളും നെയില്‍ സ്റ്റൈല്‍ പ്രേമികളും ഇതില്‍ ചെറിയൊരു ട്വിസ്റ്റ് കൊണ്ടുവന്നു. എപ്പോഴത്തെയും ഓഫ് വൈറ്റിന് പകരം കടുത്ത നിറങ്ങള്‍ ഉപയോഗിച്ചു.
ക്ലാസിക് ക്രോം
കഴിഞ്ഞ വര്‍ഷത്തെ ട്രെന്‍ഡ് ആയിരുന്ന ഗ്ലെയ്സ്ഡ് ഡോനട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്റ്റൈല്‍ ആണിത്. നല്ല തിളക്കവും ഗ്ലോസ്സിയുനായ ക്രോം നെയിലുകള്‍ ആണ് നെയില്‍ ആര്‍ട്ട് പ്രേമികളെ വശീകരിക്കുന്ന മറ്റൊരു ട്രെന്‍ഡ്. കണ്ണാടി പോലെ തിളങ്ങുന്ന ഫിനിഷിംഗ് ആണ് ഇവ നഖത്തിന് നല്‍കുന്നത്.
റ്റൈ-ഡൈ
നെയില്‍ ആര്‍ട്ടിലെ മറ്റൊരു അവിസ്മരണീയ ട്രെന്‍ഡ് ആണ് റ്റൈ ഡൈ. വെള്ള ബേസില്‍ ഒന്നിലധികം പേസ്റ്റല്‍ നിറങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു നിറത്തിന്റെ വ്യത്യസ്ത ഷെയ്ഡുകളോ കൊണ്ട് ഈ ട്രെന്‍ഡ് പരീക്ഷിക്കാം.
മില്‍ക്കി മാജിക്
നാച്ചുറല്‍ ആയ, പരമ്പരാഗത ലുക്കാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മില്‍ക്കി മാജിക് തിരഞ്ഞെടുക്കാം. പേള്‍, മില്‍ക്കി വൈറ്റ് ഷെയ്ഡുകളാണ് മില്‍ക്കി വൈറ്റ് മാജികിലെ പുതിയ ട്രെന്‍ഡ്. ഏതുതരം വസ്ത്രം ഇട്ടാലും അതിനിണങ്ങുന്ന നെയില്‍ ട്രെന്‍ഡ് എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരഞ്ഞെടുക്കാം.
3D ട്രെന്‍ഡുകള്‍
നഖത്തിന് മുകളില്‍ പൊങ്ങിനിന്ന് 3D ലുക്ക് നല്കുന്ന നെയില്‍ ആര്‍ട്ട് ആണ് ഈ സീസണിലെ ട്രെന്‍ഡ്. ചെറിയ കല്ല് മുതല്‍ വലിയ പൂക്കള്‍ വരെയുള്ള ക്രിയേറ്റീവുകള്‍ നഖത്തില്‍ ഒട്ടിച്ചുചേര്‍ത്ത് ഈ സ്റ്റൈല്‍ പരീക്ഷിക്കുന്നവര്‍ ഉണ്ട്.
പ്ലെയിന്‍ ആന്‍ഡ് ഗ്ലോസ്സി
ലാളിത്യത്തെ പുല്കുന്ന മിനിമലിസ്റ്റുകള്ക്കാണ് പ്ലെയിന്‍ ആന്‍ഡ് ഗ്ലോസ്സി ഏറ്റവുമിഷ്ടം ബേസ് പ്ലെയിന്‍ ആക്കി വെച്ചും ഗ്ലോസ്സി ആക്കിയും ഈ ട്രെന്‍ഡ് സ്വീകരിക്കും.
ടൂട്ടി ഫ്രൂട്ടി
സീസണല്‍ ഫ്രൂട്ടുകളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഓറഞ്ച് തീമും വാട്ടര്‍മെലണ്‍ തീമും ലെമണ്‍ തീമുമെല്ലാം ചേര്‍ത്ത് നഖങ്ങളെ അണിയിച്ചൊരുക്കാം. മോണോ ഫ്രൂട്ട്, മള്‍ട്ടി ഫ്രൂട്ട്, ഫ്രൂട്ട് സാലഡ് എന്നിങ്ങനെ മൂന്ന് സ്റ്റൈലുകളാണ് ഈ ട്രെന്‍ഡില്‍ വരുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
