Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മമിത ബൈജുവിന്റെ 4 കിടിലൻ സാരി ലുക്കുകൾ
യുവ നായികമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു നടിയാണ് മമിത ബൈജു. അഭിയത്തിൽ മാത്രമല്ല, തന്റെ ഫാഷൻ സെൻസിലും വളരെ ലാളിത്യം കാത്തു സൂക്ഷിക്കുന്ന ഒരു നടികൂടിയാണ് മമിത ബൈജു(Mamitha Baiju). അമിതമായി മേയ്ക്കപ്പില്ലാതെ, നാച്വറൽ ബ്യൂട്ടി എടുത്ത് കാണിക്കുന്ന മേയ്ക്കപ്പും, ഡ്രെസ്സിംഗ് സെൻസുമാണ് മമിതയുടെത്. ഏത് മേയ്ക്കോവറിലും തന്റെതായ ഒരു ഐഡന്റിറ്റി നിലനിർത്താൻ ഈ താരത്തിന് സാധിക്കാറുണ്ട്. ഏത് ലുക്കിലും അതിമനോഹരിയാകുന്ന മമിതയുടെ നാല് സാരിലുക്കുകളിതാ!

ബ്ലാക്കിന്റെ റാണി
ബ്ലാക്കിൽ ഓഫ് വൈറ്റ് ത്രെഡ് വർക്കും, ഇതിനിടയിൽ പിങ്ക് ബീഡ്സ് വർക്കും ചെയ്തെടുത്തിരിക്കുന്ന സാരിയിൽ ഒരു എലഗന്റ് ലുക്കാണ് താരത്തിനുള്ളത്. സാരിയിലെ വർക്ക് ഹെവിയായതിനാൽ തന്നെ വളരെ ലളിതമായ മേയ്ക്കപ്പാണ് ഇവിടെ താരം തിരഞ്ഞെടുത്തിരിക്കുന്നത്. കമ്മലും വളകളൊന്നും ഇല്ലാതെ, ഇരു കൈവിരലുകളിലും ഒരു ഹെവി എന്ന് തോന്നിപ്പിക്കുന്ന മോതിരം മാത്രം അണിഞ്ഞിരിക്കുന്നു. സാരിയുടെ ഭംഗി ഒട്ടും ചോരാത്ത വിധത്തിലാണ് ഹെയറും സ്റ്റൈൽ ചെയ്തിരിക്കുന്നത്. സാരിക്ക് ചേരുന്ന വിധത്തിൽ ന്യൂഡ് മേയ്ക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നെയിൽ പോളീഷും പേസ്റ്റൽ ഷേയ്ഡാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ബ്രൈഡൽ ലുക്ക്
ഇതിൽ താരം ഒരു ഹെവി ബ്രൈഡൽ ഓർഗൻസ സാരിയാണ് അണിഞ്ഞിരിക്കുന്നത്. ഇളം പിങ്ക് നിറത്തിലുള്ള സാരിയിൽ ഫ്ലോറൽ പ്രിന്റിംഗും ബീഡ്സ് വർക്കും ചെയ്തിരിക്കുന്നു. സാരിക്ക് ചേരുന്ന വിധത്തിലാണ് മുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഹൈനെക്ക് ബ്ലൈസായതിനാൽ തന്നെ ആഭരണങ്ങളുടെ ആഭരണങ്ങളും പരിമിതമാണ്. സാരിയുടെ ഭംഗി ഹൈലൈറ്റ് ചെയ്യുന്ന വിധത്തിലുള്ള ന്യൂഡ് മേയ്ക്കപ്പാണ് താരണം തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനു ചേരുന്ന പേസ്റ്റൽ ഷേയ്ഡ് ലിപ്സ്റ്റിക്കും ഭംഗി വർദ്ധിപ്പിക്കുന്നു.

ട്രെഡീഷ്ണൽ ലുക്ക്
ചുവപ്പും വെള്ളയും കളർ കോമ്പിനേഷൻ ട്രെഡീഷ്ണൽ ലുക്കിനെ ഹൈലൈറ്റ് ചെയ്യുന്നു. സാരിയിലെ പാറ്റേണും അതിനൊത്ത് സിംപിളായിട്ടുള്ള പ്ലെയിൻ വൈറ്റ് കളർ ബ്ലൗസുമാണ് ഇതിൽ തിരഞ്ഞെടുത്തിരിക്കുന്നത്. സാരിയ്ക്ക് ചേരുന്ന വിധത്തിൽ ലോംഗ് ബ്ലാക്ക്മെറ്റൽ ജുംക്കയും അണിഞ്ഞിരിക്കുന്നു. മുടി വളരെ നാച്വറൽ ഫീലിൽ പുറകിലോട്ട് കെട്ടി അതിൽ പൂവ് ചൂടിയിരിക്കുന്നു. കൂടാതെ, ഈ ലുക്കിന് ചേരുന്ന മേയ്ക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. കണ്ണിന്റെ ഭംഗി കൂട്ടാൻ കണ്ണെഴുതിയിട്ടുണ്ട്. ഇത് ഈ ലുക്കിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ഒപ്പം സാരിയ്ക്ക് ചേരുന്ന ചുവപ്പ് പൊട്ടും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

ഡബിൾ ഷേയ്ഡ്
ഡബിൾ ഷേയ്ഡിലും പാറ്റേണിലുമുള്ള ഒരു ഹാഫ് സാരി ഫീൽ നൽകുന്ന സാരിയാണ് താരം ഇതിൽ അണിഞ്ഞിരിക്കുന്നത്. ലൈറ്റ് പച്ചയും ഡാർക്ക് പച്ചയും ഇടകലർന്ന ഒരു കോമ്പിനേഷൻ. ഈ രണ്ട് പച്ചകളിൽ നിന്നും വ്യത്യസ്തമായി ഒരു എമറാൾഡ് ഗ്രീൻ എന്ന് വിശേഷിപ്പിക്കാവുന്ന നിറത്തിലുള്ള ഫുൾ സ്ലീവ് ബ്ലൗസാണ് ഇതിന്റെ കൂടെ പെയർ ചെയ്തിരിക്കുന്നത്. പച്ച നിറത്തിലുള്ള ഗോൾഡൻ മാലയും ഇതിന്റെ കൂടെ അണിഞ്ഞിരിക്കുന്നു. സാരിയ്ക്ക് ചേരുന്ന വിധത്തിലുള്ള ഹെയർ സ്റ്റൈലും മേയ്ക്കപ്പുമാണ് ഇതിലും താരം തിരഞ്ഞെടുത്തിരിക്കുന്നത്.
Image Credit: Instagram



Click it and Unblock the Notifications

