Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Lakme Fashion Week 2023: ലാക്മെ ഫാഷന്‍ വീക്കിന് തുടക്കമായി: ഫാഷന്‍ ലോകത്തെ പുതുസ്പന്ദനം
ലാക്മെ ഫാഷന്‍ വീക്കിന് ഇന്ന് മാര്‍ച്ച് 9-ന് തുടക്കമായി. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് നടക്കുന്ന ഈ ഫാഷന്‍ മാമാങ്കം മാര്‍ച്ച് 12-നാണ് അവസാനിക്കുന്നത്. നാല് ദിവസത്തെ പ്രീമിയര്‍ ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ഇവന്റ് മുംബൈയിലെ ജിയോ വേള്‍ഡ് ഗാര്‍ഡനിലാണ് നടക്കുന്നത്. മനീഷ് മല്‍ഹോത്രയുടെ 'ഡിഫ്യൂസ്' എന്ന പ്രെറ്റ് കളക്ഷനോടെ മാര്‍ച്ച് 12-ന് ഈ മഹാമാമാങ്കത്തിന് തിരശീല വീഴും.

ഫാഷന്‍ ലോകത്തെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞും ഡിസൈനര്‍മാര്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിനും കൂടുതല്‍ നേട്ടങ്ങള്‍ ഈ രംഗത്ത് നേടിയെടുക്കുന്നതിനും കൂടിയാണ് ഇത്തരത്തില്‍ ഒരു ഫാഷന്‍ വീക്ക് സംഘടിപ്പിക്കുന്നത്. എഫ്ഡിസിഐക്ക് ഇന്ത്യന്‍ ഡിസൈനിന് അനുസരിച്ച് ഒരു കൃത്യമായ ഇടം ലഭിച്ചിട്ടുണ്ടെന്നും ലാക്മെ ഫാഷന്‍ വീക്കിലൂടെ അത് കൂടുതല്‍ ശക്തമാവുകയും കൂടി ചെയ്യുന്നു. വ്യത്യസ്തമായ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ ഒത്തുചേരുന്ന ഈ ഫാഷന്‍ വീക്കില്‍ നൂറ് കണക്കിന് ബ്രാന്‍ഡുകളും ഡിസൈനര്‍മാരും ബിസിനസ് രംഗത്തെ പ്രമുഖരും എല്ലാം ഒത്തു ചേരുന്നു. കൂടാതെ വളര്‍ന്ന് വരുന്ന ഫാഷന്‍ രംഗത്തെ പ്രതിഭകള്‍ക്കും കഴിവ് തെളിയിക്കുന്നതിനുള്ള ഒരു വേദിയാണ് ലാക്മേ ഫാഷന്‍ വീക്ക്.
രാഹുല്‍ മിശ്ര, പെറോയിലെ അനീത് അറോറ, കല്ലോല്‍ ദത്ത, കൃതി തുല, രുദ്രാക്ഷ് ദ്വിവേദി, ഹീറോ, സുധീര്‍ രാജ്ഭര്‍, മസാബ ഗുപ്ത, ഭാവ്യ ഗോയങ്ക എന്നിവരുള്‍പ്പെടെ നിരവധി പ്രശസ്ത ഫാഷന്‍ ഡിസൈനര്‍മാര്‍ ലാക്മെ ഫാഷന്‍ വീക്കില്‍ തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നു. ഫാഷന്‍ ലോകത്തെ ഓരോ ദിനത്തിലേയും മാറ്റങ്ങള്‍ മുഴുവന്‍ ഈ നാല് ദിവസങ്ങളില്‍ നമുക്ക് മനസ്സിലാക്കുന്നതിനും അറിയുന്നതിനും സാധിക്കുന്നു. ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ആണ് ഈ ഫാഷന്‍ മാമാങ്കം അരങ്ങേറുന്നത്. ഓരോ ഡിസൈനര്‍മാരും തങ്ങളുടെ ഐക്കണിക് ബ്രാന്‍ഡിനെ ഈ വേദിയില്‍ പരിചയപ്പെടുത്തുന്നു.

പ്രശസ്ത താരം നേഹ ധൂപിയക്ക് ഒപ്പമാണ് ഫാഷന്‍ വീക്കിന് ആരംഭം കുറിച്ചത്. ലാക്മേ ഫാഷന്‍ വീക്കിന്റെ ആദ്യ ദിനത്തില്‍ തന്നെ റാംപിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് നേഹ ധൂപിയ. ആത്മവിശ്വാസത്തോടെയുള്ള നേഹയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇളം മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഇതിനോടൊപ്പം വൈറ്റ് ബെല്‍റ്റും കൂടി ധരിച്ചാണ് നേഹ റാംപിലെത്തിയത്. മുന്‍പ് പറഞ്ഞതുപോലെ മാര്‍ച്ച് 12-നാണ് ഈ ഫാഷന്‍ മാമാങ്കം അവസാനിക്കുന്നത്. പുതിയതലമുറയിലെ ഡിസൈനര്‍മാര്‍ക്ക് അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി കൂടിയാണ് ഈ ഫാഷന്‍ വീക്ക്. കൊയ്ടോയ്, കോയി, രുദ്രാക്ഷ് ദ്വിവേദി, ഹീറോ എന്നിവര്‍ തങ്ങളുടെ പുത്തന്‍ ഫാഷന്‍ കളക്ഷനുകളുമായി മുന്നോട്ട് വരുന്നു.



Click it and Unblock the Notifications
