Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കരീനയുടെ ഏറ്റവും പുതിയ ഹോട്ട് ലൂക്കുകള്‍!
കരീന കപൂര്‍ തന്റെ പുതിയ രൂപഭാവത്തിലും അതി സുന്ദരിയായിരിക്കുന്നു.
ബോളീവുഡ് താരങ്ങളില്‍ അമ്മയായ സൂപ്പര്‍ നായികമാരിലെ ഏറ്റവും പുതിയ അംഗമായ കരീന കപൂര്‍ തന്റെ പുതിയ രൂപഭാവത്തിലും അതി സുന്ദരിയായിരിക്കുന്നു. കുഞ്ഞിന്റെ കാര്യവും ജോലിയും ഒരുമിച്ച് തന്നെ കൊണ്ടുപോകാന്‍ തീരുമാനിച്ചതിനൊപ്പം കരീന ഇത്തവണത്തെ ലാക്മേ ഫാഷന്‍ വീക്കിലും ചുവടു വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
കരീനയുടെ ആ ഉത്സാഹവും ഫാഷനോടുള്ള സ്നേഹവും സമ്മതിച്ച് കൊടുത്തേ പറ്റൂ, അല്ലെ? റാമ്പില്‍ വീണ്ടും ചുവടു വയ്ക്കുന്നതിന് മുന്‍പായി കഴിഞ്ഞയാഴ്ച കരീന പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ സ്റ്റൈലുകള്‍ ഏതൊക്കെയെന്ന് കാണേണ്ടേ?

ആദ്യം ബേബോയെ കാഷ്വല്‍ രീതിയിലാണ് കണ്ടത്. പൂക്കളുടെ ഡിസൈനോടുകൂടിയ ഹൈ നെക്ക് പ്രിന്റഡ് സ്വെറ്റ് ഷര്‍ട്ടും അയഞ്ഞു കിടക്കുന്ന 'ബാഗി' പാന്റ്സും ഒപ്പം ചുവന്ന സ്നീക്കര്‍ ഷൂസും ധരിച്ച് കറുത്ത ലെതര്‍ ജാക്കറ്റുമേന്തി വളരെ സ്റ്റൈലിഷ് ആയിട്ടാണ് കരീന എത്തിയത്.

തന്റെ ഉറ്റ സുഹൃത്തായ അമൃത അറോറയുടെ പാര്‍ട്ടിയില്‍ ഓറഞ്ച് വസ്ത്രമണിഞ്ഞാണ് കരീന എത്തിയത്. കൈയ്യില്ലാത്ത ഹാള്‍ട്ടര്‍ നെക്ക് ഓറഞ്ച് ഡ്രസ്സില്‍ ബേബോ വശ്യമനോഹരിയായിട്ടാണ് കാണപ്പെട്ടത്.
പിന്നീട് ഇളം നീലയും കടും നീലയും മഞ്ഞയും എല്ലാം ചേര്‍ന്ന ബ്ലോക്ക്ഡ് മാക്സി ഡ്രസ്സിലാണ് കരീനയെ കണ്ടത്.തവിട്ട് നിറത്തിലുള്ള ബാഗും ചെരുപ്പും ആ മനോഹരമായ വസ്ത്രത്തിന് മോടി കൂട്ടി. തീര്‍ച്ചയായും ഈ പുതിയ അമ്മയ്ക്ക് അറിയാം, തന്റെ ഫാഷന്‍ എങ്ങിനെ വ്യത്യസ്തവും ആകര്‍ഷകവും ആകണമെന്ന്.




Click it and Unblock the Notifications
