Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഓരോ വസ്ത്രത്തിനും ഇണങ്ങുന്ന ആഭരണമുണ്ട്, ഇന്ത്യന്‍ ആഭരണങ്ങളില്‍ അതിമനോഹരിയാകുന്നത് എങ്ങനെ
ഇന്ത്യന്‍ ആഭരണങ്ങള്‍ അതിന്റെ സങ്കീര്‍ണ്ണമായ ഡിസൈനുകള്‍ക്കും സാംസ്കാരിക പ്രാധാന്യത്തിനും പേരുകേട്ടതാണ്. പക്ഷേ എല്ലാ വസ്ത്രത്തിനുമൊപ്പം എല്ലാ ആഭരണങ്ങളും ചേരില്ല. സിംപിള്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ആഭരണങ്ങള്‍ ധരിക്കേണ്ട് എങ്ങനെയാണെന്ന് നോക്കാം.
ഇന്ത്യന്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, സന്ദര്‍ഭം പരിഗണിക്കുക. ദൈനംദിന ഉപയോഗത്തിനായി, കാഷ്വല്‍ വസ്ത്രങ്ങള്‍ക്കൊപ്പം സ്റ്റഡ് കമ്മലുകളും ചെറിയ പെന്‍ഡന്റും പോലുള്ള സിംപിളായവ തിരഞ്ഞെടുക്കുക. അതേസമയം പാര്‍ട്ടികള്‍ക്കും മറ്റ് പരിപാടികള്‍ക്കും ജിമിക്കി, വലിയ നെക്ലേസ് പോലുള്ള ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം.

ജീന്‍സും ടീ ഷര്‍ട്ടും പോലെയുള്ള സാധാരണ വസ്ത്രങ്ങള്‍ക്കൊപ്പം വളരെ സിംപിളായ ആഭരണങ്ങള്‍ ധരിക്കുക. കനം കുറഞ്ഞ മാലയോ, സ്റ്റഡോ ആയിരിക്കും അതിനിണങ്ങുക.
ഫോര്‍മല്‍
ഫോര്‍മല്‍ വസ്ത്രങ്ങള്‍ക്ക്, ചെറിയ കമ്മലുകള്‍,കനം കുറഞ്ഞ ബ്രേസ്ലെറ്റ് എന്നിവ ധരിക്കാം. ഇത് നിങ്ങള്‍ക്ക് പ്രൊഫഷണല്‍ ലുക്കും സ്റ്റൈലിഷ് ലുക്കും നല്കുന്നു.
പരമ്പരാഗത വസ്ത്രങ്ങള്‍
പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളായ സാരികള്‍, സല്‍വാര്‍ കമീസ് എന്നിവയ്ക്കൊപ്പം അവസരത്തിനൊത്ത് ഹെവിയായ ആഭരണങ്ങള്‍ ധരിക്കാം. ഒരു ചോക്കര്‍ നെക്ലേസ് അല്ലെങ്കില്‍ ചാന്‍ഡലിയര്‍ കമ്മലുകള്‍ ഈ വസ്ത്രങ്ങളുടെ ഭംഗി വര്‍ദ്ധിപ്പിക്കും. ആഭരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വസ്ത്രത്തിന്റെ നിറവുമായി യോജിക്കുുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

ഫ്യൂഷന്‍ വെയര്‍
ഫ്യൂഷന്‍ വസ്ത്രങ്ങള്‍ വെസ്റ്റേണ്‍, ഇന്ത്യന്‍ സ്റ്റൈലുകള്‍ സമന്വയിപ്പിക്കുന്നു. അത്തരം വസ്ത്രങ്ങള്‍ക്കൊപ്പം, ആഭരണങ്ങള്‍ മിക്സ് ആന്‍ഡ് മാച്ച് ചെയ്യുക.
മിനിമലിസ്റ്റ് രീതി
നിങ്ങള്‍ ഒരു മിനിമലിസ്റ്റ് സ്റ്റൈലാണ് ഇഷ്ടപ്പെടുന്നതെങ്കില്‍, ഒരു ആഭരണം മാത്രം ഒപ്പം ധരിക്കുക. ഇത് ഒരു വലിയ മോതിരമോ അലങ്കരിച്ച ബ്രേസ്ലെറ്റോ ആകാം.
നിറത്തിന് ചേരുന്ന ആഭരണം
വസ്ത്രങ്ങള്‍ക്ക് ചേരുന്ന ആഭരണം തിരയുമ്പോള്‍ നിറങ്ങളുമായി പൊരുത്തപ്പെടണം. സ്വര്‍ണ്ണാഭരണങ്ങള്‍ ചുവപ്പും ഓറഞ്ചും പോലുള്ള നിറങ്ങളുമായി നന്നായി ചേരുന്നു. നീലയും പച്ചയും പോലുള്ള ടോണുകള്‍ക്കൊപ്പം വെള്ളി മികച്ചതാണ്.

ലേയറിംഗ്
ഇന്ത്യക്കാര്‍ക്കിടയിലെ ജനപ്രിയ പ്രവണതയാണ് ലേയറിംഗ്. പലതരം നെക്ലേസുകള്‍ ലെയര്‍ ചെയ്യാം അല്ലെങ്കില്‍ ഒന്നിലധികം വളകള്‍ ഇതെല്ലാം ഒരു അവസരത്തില്‍ ധരിക്കുന്നതാണ് ലെയറിംഗ്. ലെയറിംഗ് ചെയ്യുമ്പോള്‍ ബാലന്‍സ് ചെയ്ത് ഉപയോഗിക്കുക.




Click it and Unblock the Notifications

