Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
അംബാനിക്കുടുംബത്തിലെ ആഭരണകളക്ഷന്: വില കേട്ടാല്‍ ഞെട്ടും
Anant Ambani Wedding: അംബാനി കുടുംബത്തില്‍ വിവാഹാഘോഷങ്ങള്‍ അവസാനിച്ചുവെങ്കിലും ഇതിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൂടി വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹമായിരുന്നു ഈ കഴിഞ്ഞത്. വിവാഹത്തിനായി മാത്രം ഏകദേശം 5000- കോടിയിലധികം രൂപ ചിലവഴിച്ചുവെന്നാണ് പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.
സമ്പത്തിന്റെ രാജകുമാരനാണ് ആനന്ദ് അംബാനി എന്ന് എടുത്ത് പറയേണ്ടതില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വധുവിന്റേയും കാര്യത്തില്‍ അതേ സ്ഥിതി തന്നെയാണ്. എന്നും സമ്പന്നതയുടെ മടിത്തട്ടിലാണ് ആനന്ദ് അംബാനി ജീവിച്ചത്. അദ്ദേഹത്തിന്റെ വിവാഹത്തിന് വരനും വധുവും വീട്ടുകാരും ധരിച്ച വിവാഹാഭരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

നിത അംബാനി
ആഭരണങ്ങളില്‍ തന്റെ അഭിരുചി വെളിവാക്കുന്നത് തന്നെയായിരുന്നു നിത അംബാനിയുടെ ഓരോ ലുക്കും. ആനന്ദ് അംബാനിയുടെ വിവാഹത്തിനായി മൂന്ന് ദിവസത്തെ ആഘോഷങ്ങളിലും അവര്‍ ധരിച്ച ഓരോ ആഭരണവും അത്രയധികം വിസ്മയിപ്പിച്ചതും ആയിരുന്നു. തന്റെ മനോഹരമായ ആഭരണ കളക്ഷന്‍ ലോകത്തെ വിസ്മയിപ്പിച്ചു എന്ന് തന്നെ പറയാം. മരതക മാലയാണ് വിവാഹ ദിനത്തില്‍ നിത അംബാനി ധരിച്ചിരുന്നത്. ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന മരതക മാലയായിരുന്നു അത്. ഇതിനോട് ചേരുന്ന ഡയമണ്ട് കമ്മലുകളും മോതിരവും വളകളും അവരുടെ ലുക്കിന് കൂടുതല്‍ ചാരുത നല്കി.
ഇഷ അംബാനി
ഇഷ അംബാനിയും ആഭരണങ്ങളുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ലായിരുന്നു. തന്റെ സഹോദരന്റെ വിവാഹത്തിനായി ഡയമണ്ട് ആഭരണങ്ങളുടെ ഒരു നിര തന്നെ ഇഷ അംബാനി ഒരുക്കിയിരുന്നു. പാരമ്പര്യത്തനിമ ഒട്ടും ചോരാതെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ആഭരണങ്ങള്‍ ഓരോന്നും തിരഞ്ഞെടുത്തത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. വജ്രവും മരതവും പതിച്ച മള്‍ട്ടി-ലേയേര്‍ഡ് നെക്ലേസ് ആണ് ഇവര്‍ വിവാഹത്തിന് ധരിച്ചത്. അതിമനോഹരമായി രൂപകല്പന ചെയ്ത ഈ നെക്ലേസ് ഇഷയുടെ ഭംഗി ഒന്ന് കൂടി വര്‍ദ്ധിപ്പിച്ചു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനോട് ചേരുന്ന തരത്തിലുള്ള ഡയമണ്ട് വളകളും മോതിരവം ഇഷ ധരിച്ചിരുന്നു.

രാധിക മെര്‍ച്ചന്റ്
വധുവിന്റെ ലുക്കിനെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും നിരവധി ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരിക്കുന്നത്. മിന്നുന്ന ആഭരണങ്ങളുടെ ഒരു നിര തന്നെയായിരുന്നു രാധികയുടെ വിവാഹ ചടങ്ങുകളില്‍ നാം കണ്ടത്. വിവാഹ ദിനത്തില്‍ ഡയമണ്ട് കൊണ്ട് തീര്‍ത്ത കൈച്ചെയിനും സ്റ്റേറ്റ്മെന്റ് നെക്ലസും കമ്മലുകളും നെറ്റിച്ചുട്ടിയും കൊണ്ട് അതിസമ്പന്നമായിരുന്നു രാധിക മെര്‍ച്ചന്റെ വധുവിന്റെ ലുക്കില്‍. ഈ അതിമനോഹരമായ ആഭരണങ്ങള്‍ അവരുടെ വിവാഹ ദിനത്തില്‍ ചാരുത വര്ദ്ധിപ്പി്ച്ചു എന്നതില്‍ സംശയം വേണ്ട.
ആനന്ദ് അംബാനി
ഷെര്‍വാണിയും സ്നിക്കേഴ്സും അണിഞ്ഞാണ് വിവാഹ ദിനത്തില്‍ ആനന്ദ് അംബാനി എത്തിയത്. ഷെര്‍വാണിയില്‍ വില കൂടിയ രത്നങ്ങളും മരതകങ്ങളും പതിപ്പിച്ചിരുന്നു. കൂടാതെ റിച്ചാര്‍ഡ് മില്‍ വാച്ചും കെട്ടിയിരുന്നു. അതോടാപ്പം തന്നെ രത്നങ്ങള്‍ പതിച്ച തലപ്പാവും ധരിച്ച് രാജകീയ ലുക്കിലാണ് ആനന്ദ് വിവാഹത്തിന് എത്തിയത്. ഒരു ഡയമണ്ട് ബ്രൂച്ചും അദ്ദേഹം ധരിച്ചിരുന്നു.
വിവാഹവും പാരമ്പര്യവും
അംബാനിക്കുടുംബത്തിലെ വിവാഹത്തില്‍ കുടുംബ ബന്ധങ്ങളുടേയും പാരമ്പര്യത്തിന്റേയും തനിമയാണ് വിളിച്ചോതിയത്. കുടുംബത്തിലെ ഓരോ ചടങ്ങുകള്‍ക്കും കുടുംബാംഗങ്ങള്‍ ധരിക്കുന്ന ആഭരണങ്ങള്‍ക്ക് പ്രത്യേക അര്‍ത്ഥവും പ്രാധാന്യവും ഉണ്ട്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ആഭരണങ്ങള്‍ ആയിരിക്കും അവ എപ്പോഴും. അംബാനി കുടുംബത്തില്‍ മാത്രമല്ല രാധിക മെര്‍ച്ചന്റിന്റെ ആഭരണങ്ങളും അത്തരത്തില്‍ തന്നെയാണ്. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരുമയുടെയും പ്രതീകമാണ് ഈ വിവാഹത്തിലൂടെ അവര്‍ തുറന്ന് കാണിച്ചത്.



Click it and Unblock the Notifications
