Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
സാരിയോ ലെഹംഗയോ ആകട്ടെ, ഈ എളുപ്പവിദ്യകളിലൂടെ സമയവും ലാഭിക്കാം ലുക്കും വര്‍ദ്ധിപ്പിക്കാം
പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്കാരം വളരെയധികം പ്രാധാന്യം നല്കുന്നു. പക്ഷേ സാരി ഉള്‍പ്പടെ നമ്മുടെ പരമ്പരാഗത വസ്ത്രങ്ങളില്‍ അണിഞ്ഞൊരുങ്ങുക അത്ര എളുപ്പമല്ല. ഒരുങ്ങിയിറങ്ങാന്‍ നില്‍ക്കുമ്പോഴായിരിക്കും അവ കൊണ്ടുള്ള പല പ്രശ്നങ്ങളും ശ്രദ്ധയില്‍ പെടുക. ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ പരമ്പരാഗത വസ്ത്രങ്ങളില്‍ മികച്ചതായി അണിഞ്ഞൊരുങ്ങാന്‍ ചില DIY ഹാക്കുകള്‍ ഇതാ.
പ്രീ-പ്ലീറ്റഡ് സാരികള്‍
സാരി ഉടുക്കാന്‍ സമയക്കുറവുണ്ടെങ്കില്‍, പ്രീ-പ്ലീറ്റഡ് സാരി പരീക്ഷിക്കുക. നിങ്ങളുടെ സാരി മുമ്പ് തന്നെ ഞൊറിയിട്ട് പിന് ചെ്ത് വെക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍ പ്രീ-പ്ലീറ്റ് ചെയ്ത സാരികള്‍ റെഡിമെയ്ഡ് ആയി ലഭിക്കും. ഇതിലൂടെ സാരി ചുറ്റാനും ഞൊറിയിടാനുമുള്ള സമയം ലാഭിക്കാം. മറ്റൊരു ഓപ്ഷന് ധോത്തി സ്റ്റൈല്‍ ഡ്രെയ്പ്പാണ്, അത് സ്റ്റൈലിഷും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ്.

ജ്വല്ലറി ഹാക്കുകള്‍
ആഭരണങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. വസ്ത്രത്തിന് ഇണങ്ങുന്ന കമ്മലുകള്‍ ഇല്ലെങ്കില്‍, മാലയുടെ പെന്‍ഡന്റ് ഹുക്കില്‍ ചേര്‍ത്ത് കമ്മലായി ഉപയോഗിക്കാവുന്നതാണ്. വലിയ ഒറ്റവളകള് ഇല്ലെങ്കില്‍ ഒന്നിലധികം നേര്‍ത്ത വളകള്‍ ചേര്‍ത്തുവെക്കാം.
ചെരുപ്പ്
ഏത് പരിപാടിയിലും സൗകര്യപ്രദമായ ചെരുപ്പുകള്‍ തിരഞ്ഞെടുക്കുക. ചെരുപ്പിട്ടാല്‍, വഴുതിപ്പോകുന്നത് തടയാനും പരിപാടിയില്‍ സുഖം ഉറപ്പാക്കാനും സ്റ്റിക്ക് പാഡുകള്‍ ഉപയോഗിക്കുക.
മേക്കപ്പ് നുറുങ്ങുകള്‍
ഇന്നത്തെ കാലത്ത് മേക്കപ്പ് ചെയ്യാത്തവര്‍ കുറവാണ്. പ്രത്യേകിച്ച് പരിപാടികള്‍ക്ക്. കൂടുതല്‍ മേക്കപ്പിന് സമയമില്ലെങ്കില്‍ പെട്ടെന്നുള്ള കവറേജിനായി ഒരു ടിന്റഡ് മോയ്സ്ചറൈസര്‍ ഉപയോഗിക്കാം. അതുപോലെ ഒരു ബോള്‍ഡ് ലിപ്സ്റ്റിക്കിന് അധികം പരിശ്രമം ഇല്ലാതെ തന്നെ ബോള്‍ഡ് ലുക്ക് നല്കാന് കഴിയും. ക്ലാസിക് ടച്ചിനായി കാജല്‍ ഉപയോഗിച്ച് നിങ്ങളുടെ കണ്ണുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ മറക്കരുത്.

ഹെയര്‍ സ്റ്റൈലിംഗ്
മികച്ച ഹെയര്‍സ്റ്റൈലിന് നിങ്ങളുടെ മൊത്തത്തിലുള്ള സ്റ്റൈല്‍ വര്‍ദ്ധിപ്പിക്കാനും ഇല്ലാതാക്കാനും കഴിയും. പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന ഹെയര്‍സ്റ്റൈല്‍ ആണ് വേണ്ടതെങ്കില്‍ ഒരു ലളിതമായ ബണ്‍ അല്ലെങ്കില്‍ ബ്രെയ്ഡ് പരീക്ഷിക്കുക. കൂടുതല്‍ ഭംഗിക്കായി പൂക്കളോ ഹെയര്‍ ആക്സസറികളോ ഉപയോഗിക്കാം. ഈ സ്റ്റൈലുകള്‍ ചെയ്യാന്‍ എളുപ്പമാണ്, പരമ്പരാഗത വസ്ത്രങ്ങള്‍ക്കൊപ്പം ഇവ മികച്ചതാണ്.
എമര്‍ജന്‍സി സ്റ്റിച്ചിംഗ് കിറ്റ്
ഒരു എമര്‍ജന്‍സി സ്റ്റിച്ചിംഗ് കിറ്റം എപ്പോഴും കയ്യില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. സൂചികള്‍, നൂല്, സേഫ്റ്റി പിന്നുകള്‍, പശ എന്നിവ കയ്യില്‍ സൂക്ഷിക്കുക. അയഞ്ഞ ബട്ടണുകള്‍ അല്ലെങ്കില്‍ തുന്ന് വിട്ടുപോകല്‍ എന്നിവ പെട്ടെന്ന് പരിഹരിക്കാന്‍ ഇവ സഹായിക്കും.
ലേയറിംഗ് ടെക്നിക്കുകള്‍
ലേയറിംഗ് ചിലപ്പോള്‍ വസ്ത്രത്തിന്റെ ഭംഗി കൂട്ടും. മോഡേണ്‍ ലുക്കിനായി നീളമുള്ള ജാക്കറ്റ് സാരിയ്ക്കും ലെഹങ്കയ്ക്കും ഒപ്പം ധരിക്കാം. ആഭരണങ്ങളിലും ലേയറിംഗ് പരീക്ഷിക്കാം. നെക്ലേസുകള്‍ ലെയര്‍ ചെയ്യുന്നത് പരമ്പരാഗത ലുക്കിന് മോടി കൂട്ടും.

പഴയ വസ്ത്രങ്ങള്‍ക്ക് പുതിയ രൂപം
പഴയ വസ്ത്രങ്ങളെ ക്രിയാത്മകമായി പുനര്‍നിര്‍മ്മിക്കാം. ഉദാഹരണത്തിന് പഴയ സാരി പുതിയ ലെഹംഗ ആക്കി മാറ്റാം. ക്ലച്ചുകള്‍ അല്ലെങ്കില്‍ ഹെയര്‍ബാന്‍ഡ് പോലുള്ള ആക്സസറികള്‍ നിര്‍മ്മിക്കാന്‍ വസ്ത്രം നിര്‍മ്മിച്ച് ബാക്കി വരുന്ന തുണി ഉപയോഗിക്കാം.
ഷൂ ഡിസൈനിംഗ്
മുത്തുകള്‍ അല്ലെങ്കില്‍ സീക്വിനുകള്‍ പോലെയുള്ള അലങ്കാരപ്പണികളിലൂടെ പ്ലെയിന്‍ ഷൂസുകള്‍ക്ക് തിളക്കം ചേര്‍ക്കാന്‍ സാധിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
