Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഓവര്‍സൈസ് മുതല്‍ സീത്രൂ വരെ; സീസണിലെ ഏറ്റവും ട്രെന്‍ഡിംഗ് ആയിട്ടുള്ള ബാഗുകള്‍
സീസണിനനുസരിച്ച് ട്രെന്‍ഡുകള്‍ മാറിവരുന്ന ഫാഷന്‍ സിംബലുകളില്‍ ഒന്നാണ് ബാഗുകള്‍. ഒരേയൊരു ബാഗ് എന്ന രീതി ഇന്നില്ല. ഒരോ അവസരത്തിനും ഓരോ വസ്ത്രത്തിനും സീസണിനും അനുസരിച്ച് ബാഗുകള്‍ മാറിമാറിവരും. ഫാഷന്‍ സിംബല്‍ എന്നതിലുപരിയായി അത്യാവശ്യ സാധനങ്ങള്‍ കൊണ്ടുനടക്കാനുള്ള അവശ്യവസ്തു കൂടിയാണ് ബാഗ്.

അപ്പോള്‍ ഈ സീസണിലെ ബാഗ് ട്രെന്‍ഡുകള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഓവര്‍സൈസ് ബാഗുകള്‍
വലിയ, ഓവര്‍സൈസ് ബാഗുകള്‍ കുറച്ച് കാലമായി ട്രെന്‍ഡിംഗ് ആയി തുടരുന്നു. നമുക്ക് ആവശ്യമുള്ളതെല്ലാം കൊണ്ടുനടക്കാം എന്നതുകൊണ്ട് മിക്കവരുടെയും പ്രിയപ്പെട്ട ബാഗാണ് ഓവര്‍സൈസ് ബാഗുകള്‍.
ട്രാന്‍സ്പരന്റ് ബാഗുകള്‍
ട്രാന്‍സ്പരന്റ് അഥവാ സീ ത്രൂ ബാഗുകള്‍ സീസണിലെ മറ്റൊരു ട്രെന്‍ഡാണ്. പൊതുവേ ചെറിയ സീത്രൂ ബാഗുകളോടാണ് ആളുകള്‍ക്ക് പ്രിയം. ഉള്ളിലുള്ള വസ്തുക്കളെല്ലാം കാണുമെന്നത് കൊണ്ടുതന്നെ സ്റ്റൈലിന്റെ ഭാഗമായാണ് മിക്കവരും ഇതുകൊണ്ടുനടക്കുന്നത്.
ടോപ്പ് ഹാന്‍ഡില്‍ ബാഗുകള്‍
ചെറുതാണെങ്കിലും വലുതാണെങ്കിലും ടോപ്പ് ഹാന്‍ഡില്‍ ബാഗുകള്‍ ഏത് അവസരങ്ങളിലും ഇണങ്ങുന്ന ഫാഷന്‍ സിംബലാണ്. ബോക്സ് ടൈപ്പിലും സോഫ്റ്റ് ലെതര്‍ ടൈപ്പിലുമെല്ലാം ടോപ്പ് ഹാന്‍ഡില്‍ ബാഗുകള്‍ വരുന്നുണ്ട്.
കാര്‍ഗോ ബാഗുകള്‍
വ്യത്യസ്ത സാധനങ്ങള്‍ ഓരോ കള്ളികളിലാക്കി കൊണ്ടുനടക്കുന്നതിന് കാര്‍ഗോ ബാഗുകള്‍ ആണ് ബെസ്റ്റ്. കാര്‍ഗോ പാന്റുകളെ പോലെ തന്നെ നിരവധി പോക്കറ്റുകളാണ് ഈ ബാഗുകളില്‍ ഉള്ളത്. ഒരു കാലത്ത് ട്രെന്‍ഡിംഗ് ആയിരുന്ന കാര്‍ഗോ ബാഗുകള്‍ ഇപ്പോള്‍ വീണ്ടും ട്രെന്‍ഡ് ആണ്.
സീഷെല്‍ ബാഗുകള്‍
സീഷെല്ലുകള് കൊണ്ടുണ്ടാക്കിയ ബാഗ് സെലിബ്രിറ്റികളുടെ ഇടയില്‍ താരമാണ്. സ്റ്റൈലിന് പുതിയ ലുക്ക് കൊണ്ടുവരുന്ന ഇവ വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്.
ക്ലച്ചുകള്‍
കൈയില്‍ പിടിച്ചുനടക്കുന്ന തരത്തിലുള്ള ബാഗുകളാണ് ക്ലച്ചുകള്‍. ചില ക്ലച്ചുകള്‍ക്ക് തൂക്കിയിടുന്നതിനുള്ള സ്ട്രാപ്പും ചെറുപിടിയുമൊക്കെ ഉണ്ടാകുമെങ്കിലും സ്റ്റൈലിന്റെ ഭാഗമായി അവ കയ്യില്‍ പിടിച്ചുനടക്കാനാണ് ചിലര്‍ക്ക് താല്‍പ്പര്യം. ഫോള്ഡ്ഓവര് ക്ലച്ചുകളും എന്‍വലപ്പ് ക്ലച്ചുകളും വീണ്ടും ട്രെന്‍ഡിംഗ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.
ഷെയ്പ്പ്ലെസ്സ് ബാഗുകള്‍
പ്രത്യേകിച്ചൊരു ഷെയ്പ്പ് ഇല്ലാത്ത വലിയ ബാഗുകളായിരിക്കും ഷെയ്പ്പ്ലെസ്സ് ബാഗുകള്‍. പലപ്പോഴായി ട്രെന്‍ഡ് ഔട്ട് ആകുകയും വീണ്ടും ട്രെന്‍ഡ് ആയി മാറുകയും ചെയ്തവയാണ് ഇവ. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ബാഗല്ല ഇവ.



Click it and Unblock the Notifications