Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
ഏത് ചെരുപ്പ് വേണമെന്നതില്‍ സംശയമാണോ, ഓരോ വസ്ത്രത്തിനും അനുയോജ്യമായ ചെരുപ്പുകള്‍ ഇതാ
വസ്ത്രം ഏതായാലും അതിനിണങ്ങുന്ന ചെരുപ്പുകള്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള സ്റ്റൈല്‍ വര്‍ദ്ധിപ്പിക്കും. ഇണങ്ങുന്ന ചെരുപ്പ് ഏതൊരു വസ്ത്രത്തിന്റെയും അവിഭാജ്യ ഘടകമാണ്, ഓരോ വസ്ത്രത്തിനുമൊപ്പം അതിനിണങ്ങുന്ന ചെരുപ്പുകളാണ് ധരിക്കേണ്ടത്. വിവിധ ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ചെരുപ്പുകള്‍ തിരഞ്ഞെടുക്കാന്‍ ഈ ഗൈഡ് നിങ്ങളെ സഹായിക്കും.
സാരി
എവര്‍ഗ്രീന്‍ എന്ന് വിളിക്കാവുന്ന ഇന്ത്യക്കാരുടെ പ്രിയ വസ്ത്രമാണ് സാരി. സാരി ധരിക്കുമ്പോള്‍, ഹീല്‍സ് അല്ലെങ്കില്‍ വെഡ്ജുകള്‍ തിരഞ്ഞെടുക്കുക. ഇവ ഉയരം കൂട്ടുകയും സാരിയുടെ ഞൊറികള്‍ നേരെ കിടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സാരിക്കൊപ്പം ഫ്ളാറ്റുകള്‍ ഒഴിവാക്കുക, കാരണം അവ സാരിയുടെയോ ചെരുപ്പിന്റെയോ ഭംഗി എടുത്തുകാണിക്കുന്നില്ല.

സല്‍വാര്‍
സല്‍വാര്‍ കമീസ് പ്രായഭേദമന്യേ മിക്ക സ്ത്രീകള്‍ക്കും പ്രിയപ്പെട്ടതാണ്. ഇതിനൊപ്പം ജുട്ടിസ് അല്ലെങ്കില്‍ മൊജാരിസ് അനുയോജ്യമാണ്. അവ സുഖകരവും സ്റ്റൈലിഷുമാണ്. ഫോര്‍മല്‍ ലുക്ക് ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് ചെറിയ ഹീല്‍സ് ഉള്ള ചെരുപ്പുകളും ധരിക്കാം.
ലെഹംഗ

വിവാഹങ്ങളിലും പാര്‍ട്ടികളിലും പലപ്പോഴും ലെഹംഗ ധരിക്കാറുണ്ട്. ഹൈ ഹീല്‍സ് അല്ലെങ്കില്‍ സ്റ്റെലെറ്റോസ് ആണ് ലെഹംഗയ്ക്കൊപ്പം ചേരുക. ഇവ ധരിച്ചാല്‍ കൂടുതല്‍ ഉയരം തോന്നിക്കും. ചെരുപ്പിന്റെ നിറം ലെഹംഗയുമായി ചേരുന്നുവെന്നും ഉറപ്പാക്കുക.
അനാര്‍ക്കലി സ്യൂട്ട്
അനാര്‍ക്കലി സ്യൂട്ടുകള്‍ ഏറെക്കാലമായി ട്രെന്‍ഡിംഗ് ആണ്. ഹീല്‍സ് അല്ലെങ്കില്‍ വെഡ്ജുകള്‍ ഈ വസ്ത്രത്തിന് നന്നായി ഇണങ്ങുന്നു. വസ്ത്രത്തിന്റെ ഒഴുക്ക് നിലനിര്‍ത്താനും അതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാനും അവ സഹായിക്കുന്നു. ഹെവിയായിട്ടുള്ള ചെരുപ്പുകള്‍ ഈ വസ്ത്രത്തിനൊപ്പം ധരിക്കാതിരിക്കുക, കാരണം അവ വസ്ത്രത്തിന്റെ ഭംഗിയെ മറയ്ക്കും.

കുര്‍ത്തി
കുര്ത്തികളോടാണ് ഇന്ന് എല്ലാവര്ക്കും പ്രിയം. ദിവസേനയുള്ള ഉപയോഗത്തിന് കുര്‍ത്തികളാണ് അനുയോജ്യം. ഒരു സാധാരണ ലുക്കിന്, കുര്‍ത്തിക്കൊപ്പം ഫ്ലാറ്റുകളോ സാന്‍ഡലുകളോ ധരിക്കാം. കൂടുതല്‍ ഫോര്‍മല്‍ ലുക്കിന്, ഹീല്‍സ് അല്ലെങ്കില്‍ വെഡ്ജുകള്‍ തിരഞ്ഞെടുക്കുക.
പലാസോ പാന്റ്സ്
പലാസോ പാന്റ്സ് സുഖകരവും സ്റ്റൈലിഷുമാണ്. പലാസോയ്ക്കൊപ്പം ബ്ലോക്ക് ഹീലുകളോ വെഡ്ജുകളോ ധരിക്കാം. ഉയരത്തേക്കാള്‍ കംഫര്‍ട്ട് വേണമെങ്കില്‍ ഫ്ലാറ്റുകളും ധരിക്കാം.
ശരാര
ഫാഷനില്‍ ശരാര തിരിച്ചുവരവ് നടത്തുകയാണ്. അവരുടെ ഫ്ളയേര്ഡ് ഡിസൈന്‍ മെച്ചപ്പെടുത്താന്‍ ഹൈ ഹീല്‍സ് ഉപയോഗിക്കാം. സ്റ്റൈലില്‍ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങള്‍ക്ക് കംഫര്‍ട്ട് വേണമെങ്കില്‍ വെഡ്ജുകളും നല്ലൊരു ഓപ്ഷനാണ്.

ചുരിദാര്‍
ചുരിദാറുകള്‍ മറ്റൊരു ജനപ്രിയ വസ്ത്രമാണ്. ചുരിദാറിനൊപ്പം ജുട്ടിയോ മൊജാരിയോ ധരിക്കാം. ഈ പരമ്പരാഗത ഷൂകള്‍ ചുരിദാറുകളുടെ സുഗമമായ ഫിറ്റിന് അനുകൂലമാണ്.
ധോത്തി പാന്റ്സ്
ധോതി പാന്റ്സ് ട്രെന്‍ഡിയും സൗകര്യപ്രദവുമാണ്. ചിക് ലുക്കിനായി ഇവയ്ക്കൊപ്പം കോലാപുരിയോ ചെരുപ്പുകളോ ധരിക്കാം. പക്ഷേ ഹെവിയായ ഷൂകള്‍ ഒഴിവാക്കുക.
പട്യാല സല്‍വാര്‍
പട്യാല സല്വാറുകള് അയഞ്ഞതും സൗകര്യപ്രദവുമാണ്. ജുട്ടിസ് അല്ലെങ്കില്‍ മൊജാരികള് ഈ വസ്ത്രത്തിന് അനുയോജ്യമാണ്.
ഇന്‍ഡോ-വെസ്റ്റേണ്‍ വസ്ത്രങ്ങള്‍
ഇന്‍ഡോ-വെസ്റ്റേണ്‍ വസ്ത്രങ്ങള്‍ പരമ്പരാഗതവും ആധുനികവുമായ ശൈലികള്‍ സമന്വയിപ്പിക്കുന്നു. ഇവിടെ അവസരവും നിങ്ങളുടെ കംഫര്‍ട്ട് ലെവലും അനുസരിച്ച് സ്റ്റൈലിഷ് ഹീലുകളോ ട്രെന്‍ഡി ഫ്ലാറ്റുകളോ ഉപയോഗിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
