Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇതാണ് മെത്തേഡ് ഡ്രെസ്സിംഗ് യുഗം; ഇനി മൂഡിനൊത്ത് ഡ്രെസ്സിംഗ്
ഓരോ ദിവസവും പുതുമയെ പുണരുന്ന ലോകമാണ് ഫാഷന്‍ ലോകം. ആ ലോകത്ത് ഇന്ന് അരങ്ങ് വാഴുന്നത് മെത്തേഡ് ഡ്രെസ്സിംഗ് എന്ന പുതിയ സ്റ്റൈലിംഗ് ട്രെന്‍ഡ് ആണ്. മെത്തേഡ് ആക്റ്റിംഗ് എന്ന് നിങ്ങള്‍ ഒരുപക്ഷേ കേട്ടുകാണും. അതുമായി ചെറിയൊരു ബന്ധം ഈ ഫാഷന്‍ ട്രെന്ഡിനുമുണ്ട് എന്നുള്ളതാണ് വാസ്തവം. ഇതിനകം തന്നെ സെലിബ്രിറ്റികള്‍ മെത്തേഡ് ഡ്രസ്സിംഗിന്റെ ആരാധകരായി കഴിഞ്ഞു. സിനിമാ താരങ്ങളാണ് ഈ ട്രെന്‍ഡ് കൂടുതലായി പിന്തുടരുന്നത്. എന്താണ് മെത്തേഡ് ഡ്രെസ്സിംഗ് എന്ന് പരിശോധിക്കാം.

തംരംഗമായി മെത്തേഡ് ഡ്രെസ്സിംഗ്
സിനിമ സെറ്റിംഗുകളോ തീമുകളോ എന്തിന് പ്ലോട്ടുകള്‍ വെരെ അഭിനേതാവിന്റെ വസ്ത്രത്തില്‍ കൊണ്ടുവരുന്ന ഫാഷന്‍ ട്രെന്‍ഡ് ആണ് മെത്തേഡ് ഡ്രെസ്സിംഗ്. കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് അതുമായി തന്മയീഭാവം പ്രാപിച്ച് അഭിനയിക്കുന്ന രീതിയാണല്ലോ മെത്തേഡ് ആക്ടിംഗ്. ഏതാണ്ട് അതുപോലെ തന്നെ ഒരു സിനിമയുമായി ബന്ധപ്പെട്ട വസ്ത്രധാരണമാണ് മെത്തേഡ് ഡ്രെസ്സിംഗ് എന്നുപറയാം. ഇവിടെ കഥാപാത്രവും അഭിനേതാവും തമ്മിലുള്ള അതിര്‍വരമ്പ് ഇല്ലാതാകുന്നു.
എന്തായാലും ഈ ഫാഷന്‍ ട്രെന്‍ഡ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയില്‍ എപ്പോഴത്തെയും പോലെ ബോളിവുഡ് താരങ്ങളാണ് ആദ്യം ഈ ട്രെന്‍ഡ് പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നത്. സിനിമ റിലീസിംഗിന് മുമ്പ് താരങ്ങള്‍ പ്രമോഷന് പരിപാടികളില്‍ പങ്കെടുക്കുമ്പോഴും അല്ലാതെയും ആ സിനിമയുമായി ബന്ധപ്പെട്ട വസ്ത്രധാരണം നടത്തി മെത്തേഡ് ഡ്രെസ്സിംഗ് ട്രെന്‍ഡ് പരമാവധി പ്രയോജനപ്പെടുത്തുകയാണ്.
സോഷ്യല്‍ മീഡിയ തന്നെയാണ് മെത്തേഡ് ഡ്രെസ്സിംഗിന് ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന പ്രചാരത്തിന് പിന്നില്‍.
സിനിമ വിട്ട് മെത്തേഡ് ഡ്രെസ്സിംഗിനെ ഒന്ന് നിര്‍വ്വചിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യേക മൂഡ്, സ്വഭാവം, വ്യക്തിത്വം, വൈകാരിക, മാനസിക അവസ്ഥ എന്നിവയുമായി ചേര്‍ന്നുപോകുന്ന വസ്ത്രധാരണ ശൈലിയാണത്. അവിടെ ഫാഷനും ഒരു വ്യക്തിയ്ക്കുമിടയിലെ അതിര്‍വരമ്പാണ് ഇല്ലാതാകുന്നത്.
ജാന്‍വി കപൂറും ആലിയ ഭട്ടും പരീക്ഷിച്ച മെത്തേഡ് ഡ്രെസ്സിംഗ്
സിനിമാപ്രമോഷന് താരങ്ങള്‍ ആ സിനിമയ്ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ ധരിക്കേണ്ടതിനെ കുറിച്ച് ജാന്‍വി കപൂര്‍ സംസാരിച്ചിരുന്നു. ഒരു സിനിമ റിലീസിനോട് അടുക്കുമ്പോള്‍ ആ സിനിമ പ്രമോട്ട് ചെയ്യുന്ന രീതിയില്‍ വസ്ത്രധാരണശൈലി തിരഞ്ഞെടുക്കണമെന്നാണ് ജാന്‍വി പറഞ്ഞത്. പല സിനിമകളുടെ പ്രമോഷനിലും ജാന്‍വി ആ ഫാഷന്‍ രീതി സ്വീകരിച്ചിട്ടുണ്ട്. ഹോളിവുഡ് സിനിമ ബാര്‍ബിയുടെ പ്രസ്സ് ടൂറില്‍ താരങ്ങള്‍ ആ തീമിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.
സമാനമായി പ്രിയ ബോളിവുഡ് താരം ആലിയ ഭട്ടും മെത്തേഡ് ഡ്രെസ്സിംഗിന്റെ ആരാധികയാണ്. ഗംഗുഭായി കതിയാവാഡി സിനിമ ഇറങ്ങിയ സമയത്ത് ആലിയ വെള്ള സാരിയിലാണ് പുറത്ത് പ്രത്യക്ഷപ്പെട്ടിരുന്നത്. റോക്കി ഓര് റാണി കി പ്രേം കഹാനി സിനിമ റിലീസിംഗിന്റെ സമയങ്ങളില്‍ ഷിഫോണ്‍ സാരികള്‍ മാത്രമാണ് താരം ധരിച്ചിരുന്നത്.
മെത്തേഡ് ഡ്രെസ്സിംഗിന്റെ തുടക്കം
മെത്തേഡ് ഡ്രെസ്സിംഗ് എന്ന പദം പുതിയതാണെങ്കിലും ഈ ആശയം ചരിത്രത്തിലുടനീളം കലാ, സാംസ്കാരിക നവോത്ഥാനങ്ങളുടെ സമയങ്ങളില്‍ പലപ്പോഴായി വരികയും പോകുകയും ചെയ്തിട്ടുണ്ട്. ഗ്രേറ്റസ്റ്റ് ഷോമാന് സിനിമയിലെ നടി ആയ സെന്‍ഡയയും അവരുടെ സ്റ്റൈലിസ്റ്റ് ലോ റോച്ചുമാണ് ഇപ്പോള്‍ ഈ ട്രെന്‍ഡിന് തിരി കൊളുത്തിയത്. 2017ല്‍ ഈ സിനിമയുടെ പ്രമോഷന് സര്‍ക്കസ് തീമിലുള്ള വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. അതിനുശേഷം സ്പൈഡര്മാന്, ഡ്യൂണ്‍ സിനിമാ പ്രമോഷനുകളിലും ആ സിനിമക്കൊത്ത ഡ്രെസ്സിംഗ് ആണ് അവര്‍ ചെയ്തിരുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
