Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഫാഷന് ലോകത്ത് വീണ്ടും താരമായി സ്കിന്നി ജീന്സ്; സ്കിന്നിയില് സൂപ്പര്കൂളായി ബോളിവുഡ് താരറാണിമാര്
സ്കിന്നി ജീന്സുകള് അരങ്ങ് വാണിരുന്ന ഒരു കാലമുണ്ടായിരുന്നു. കൂള് ലുക്കിന്റെ മുഖമുദ്രയായിരുന്നു അന്ന് സ്കിന്നി ജീന്സുകള്. പക്ഷേ പിന്നീട് മംമ്സ് ജീന്സും, ബോയ്ഫ്രണ്ട് കട്ടും, വൈഡ് ലെഗ്ഗ്ഡ് ട്രൗസറുകളും ജീന്സുകളിലെ താരങ്ങളായെത്തി. പക്ഷേ ഇപ്പോള് ജീന്സുകളിലെ താരം ആരാണെന്ന് അറിയുമോ, അതെ സ്കിന്നി ജീന്സുകള് വീണ്ടും ഫാഷന് ലോകത്തെ തങ്ങളുടെ കിരീടം വീണ്ടെടുത്തിരിക്കുന്നു.

കാലം കുറേ ആയി സ്കിന്നി ജീന്സുകളുടെ തിരിച്ചുവരവ് ഫാഷന് ലോകത്ത് ചര്ച്ചാവിഷയമായിട്ട്. എന്നാല് പുറത്ത് അതിന്റെ ലക്ഷണങ്ങളൊന്നും പ്രകടമായി തുടങ്ങിയിരുന്നില്ല. പക്ഷേ ഇപ്പോള് നമ്മളും അത് അംഗീകരിക്കാന് സമയമായിരിക്കുന്നു. കാരണം ബോളിവുഡ് താരറാണിമാര് തങ്ങളുടെ സൂപ്പര് കൂള് ലുക്കുമായി സ്കിന്നി ജീന്സിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ്.
ദീപിക പദുകോണ്
സ്കിന്നി ജീന്സില് സോ സിംപിള് എന്നാല് സ്റ്റൈലിഷ് ലുക്കില് നില്ക്കുന്ന ദീപിക ഡെനിം ആരാധകര്ക്ക് എന്നും പ്രചോദനം നല്കുന്ന താരമാണ്. ജീന്സിനൊപ്പം വൈറ്റ് ടീഷര്ട്ടും സ്നീക്കറും ആണ് താരം ധരിച്ചിരിക്കുന്നത്.
ജാന്വി കപൂര്
ചെറിയ കീറലുകള് ഉള്ള റിപ്പ്ഡ് ജീന്സില് സൂപ്പര്കൂളാണ് ജാന്വി കപൂര്. റിപ്പ്ഡ് ജീന്സ് യുവാക്കള്ക്കിടയിലെ താരമാണ്. ആരും ശ്രദ്ധിക്കാത്ത ചെറിയ കീറലുകള് മുതല് വലിയവ വരെ റിപ്പ്ഡ് ജീന്സ് ശ്രേണിയില് കാണാറുണ്ട്. എന്തുതന്നെ ആയാലും എല്ലാവര്ക്കും പറ്റിയ സ്റ്റൈല് അവിടെയുണ്ടാകും.
ശ്രുതിഹാസന്
വളരെ പക്വതയുള്ള കൂള് ഗേള് സ്റ്റൈല് ആണ് തിരയുന്നതെങ്കില് ശ്രുതി ഹസ്സന്റെ സ്കിന്നി ജീന്സ് ലുക്ക് നിങ്ങള്ക്ക് ഇഷ്ടമാകും. ചെക്ക് ഷര്ട്ടും സ്കിന്നി ജീന്സും ധരിച്ചുള്ള ശ്രുതിഹാസന് ലുക്ക് ഫ്രണ്ട്സിനൊപ്പം കറങ്ങിനടക്കാന് പെര്ഫെക്ട് ആണ്. ഒപ്പം ബ്ലാക്ക് ബൂട്ട്സും കൂടിയുണ്ടെങ്കില് സംഗതി കളറാകും.
കത്രീന കൈഫ്
ഫുള് ഡെനിം ലുക്കാണ് വേണ്ടതെങ്കില് കത്രീന കൈഫ് ലുക്ക് ഉദാഹരണമാണ്. ഡെനിം ക്രോപ്പ് ജാക്കറ്റും ജീന്സും കംഫര്ട്ട് ഫസ്റ്റ് ലുക്ക് തേടുന്നവര്ക്ക് യോജിച്ചതാണ്.
കരിഷ്മ കപൂര്
ഡെനിം അല്പ്പം സാഹസികത കൂടി ഇഷ്ടപ്പെടുന്നവര്ക്ക് കരിഷ്മ കപൂറിന്റെ സ്കിന്നി ജീന്സ് ലുക്ക് പ്രചോദനമായെടുക്കാം. ലൂസ് വൈറ്റ് പൊല്ക ഡോട്ട് ഷര്ട്ടിനൊപ്പം ക്ലാസ്സിക് ഡാര്ക് ബ്ലൂ ജീന്സാണ് കരിഷ്മ ധരിച്ചിരിക്കുന്നത്. ഫാഷന് ലോകത്തെ എവര്ഗ്രീന് കോമ്പോ ആണിത്.
അനുഷ്ക ശര്മ്മ
ഇത്രയും കണ്ടതെല്ലാം ഒറിജിനല് ഡെനിം കളറായ നീല ആയിരുന്നെങ്കില് നീല മാത്രമല്ല, വൈറ്റ് ജീന്സും പ്രതാപികളായി ഫാഷന് ലോകത്ത് വിലസുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് അനുഷ്കയുടെ വൈറ്റ് സ്കിന്നി ജീന്സ് ലുക്ക്. ഒപ്പം കറുപ്പ് ക്രോപ്പ് ടോപ്പും നീല ഓവര്സൈസ്ഡ് ഓപ്പണ് ഷര്ട്ടുമാണ് കരിഷ്മയുടെ വേഷം.
ജീന്സ് വാങ്ങാന് പ്ലാനുണ്ടെങ്കില് മറക്കേണ്ട. സ്കിന്നി ജീന്സ് തിരിച്ചെത്തിയിരിക്കുന്നു.



Click it and Unblock the Notifications
