Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
അയ്യേ ഇതൊന്തൊരു ഡിസൈന്, 'മൂത്രക്കറ' ഡിസൈനുള്ള ജീന്സ് വിറ്റുപോയത് 50,000 രൂപക്ക്
ലോകമെമ്പാടും ആരാധകരുള്ള സാര്വ്വലൗകിക വേഷമാണ് ജീന്സ്. ജീന്സില് പല പല ഫാഷനുകള് വരുന്നതും പോകുന്നതുമെല്ലാം നമ്മള് കണ്ടിട്ടുണ്ട്. നല്ല കട്ടിയും കംഫര്ട്ടുമുള്ള ജീന്സ് കീറിപ്പോയത് പോലെയും ഇഴ പിഞ്ചിയതും പോലെയും വന്നെത്തി ഫാഷന് ലോകത്ത് ഹിറ്റാകുന്നതും നമ്മള് കണ്ടിട്ടുണ്ട്. ഇങ്ങനെ കീറിയതും നൂല് പോയതുമായ ജീന്സുകള്ക്കാണ് വില കൂടുതലെന്നതാണ് ബഹുരസം.

അങ്ങനെയൊരു വ്യത്യസ്ത ഡിസൈന് ജീന്സാണ് ഇപ്പോള് ഫാഷന്ലോകത്തെ സംസാരവിഷയം. പീ സ്റ്റെയിന് ജീന്സെന്നാണ് ഇപ്പോള് ഇതറിയപ്പെടുന്നത്. പച്ചമലയാളത്തില് പറഞ്ഞാല് മൂത്രക്കറ ഡിസൈനുള്ള ജീന്സ്.
'പീ സ്റ്റെയിന്' ജീന്സ് അഥവാ 'മൂത്രക്കറ' ഡിസൈനുള്ള ജീന്സ്
ജോര്ഡാന്ലൂക്ക എന്ന ഡിസൈനിംഗ് സ്ഥാപനമാണ് ഇത്തരമൊരു വ്യത്യസ്ത ഡെനിം ജീന്സ് സ്റ്റൈല് പുറത്തിറക്കി ഫാഷന് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഡിസൈനര്മാരായ ജോര്ഡാന് ബോവന്റെയും ലൂക്ക മര്ച്ചെറ്റോയുടെയും സംരംഭമാണിത്. എന്താണീ ഡിസൈന്, എന്തുകൊണ്ടാണിത് ഇത്ര വലിയ സംസാരവിഷയമായത് എന്ന് നോക്കാം.
ഈ ജീന്സ് നേരില് കണ്ടാല് ഒറ്റനോട്ടത്തില് തന്നെ കാര്യം മനസ്സിലാകും. ജീന്സില് അരക്കെട്ടിന്റെ ഭാഗത്തായി കറ പോലെ ഒരു കടുംനിറം നല്കിയിട്ടുണ്ട്. കണ്ടാല് മൂത്രമൊഴിച്ചതാണെന്നേ പറയൂ. മിലന് ഫാഷന് വീക്കിലാണ് ഈ ജീന്സ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഈ ഡിസൈന് തിരിഞ്ഞുനോക്കേണ്ട വന്നിട്ടില്ല. സംഗതി എയറിലായി.
ഇതിന്റെ വിലയാണ് നമ്മളെ അമ്പരിപ്പിക്കുന്ന ഏറ്റവും വലിയ കാര്യം. ഒറിജിനലിന് 811 ഡോളറാണ് വില, അതായത് ഒരു ജീന്സിന് ഏകദേശം 67,600 രൂപ. വേണമെങ്കില് വിലക്കുറവില് മറ്റൊരു ബ്രാന്ഡിന്റെ പീ സ്റ്റെയിന് ഡെനിം ജീന്സ് വാങ്ങിക്കാം. വിലക്കുറവ് എന്നൊക്കെ പറയുമ്പോള് ഒരു ആയിരം, രണ്ടായിരമെന്നൊക്കെ കരുതരുത്. ബ്രിട്ടീഷ്-ഇറ്റാലിയന് പുരുഷ വസ്ത്രബ്രാന്ഡ് ഈ ജീന്സ് വില്ക്കുന്നത് 608 ഡോളറിനാണ്, വെറും അമ്പതിനായിരം രൂപക്ക്!
ഇതാദ്യമായിട്ടൊന്നുമല്ല ഒരു അസാധാരണ ഡിസൈന് ഇന്റെര്നെറ്റിന്റെ ശ്രദ്ധ നേടുകയും ചര്ച്ചയാകുകയും ചെയ്യുന്നത്. 2021ല് എല്ഇജെഇ രണ്ട് വ്യത്യസ്ത ജീന്സ് മോഡലുകള് പുറത്തിറക്കിയിരുന്നു. സ്ലാഷ്ഡ്, എല് സ്ലാഷ്ഡ് എന്നീ പേരുകളില് പുറത്തിറങ്ങിയ ജീന്സിന്റെ വില യഥാക്രമം 31,000 രൂപയും, 39,000 രൂപയും ആയിരുന്നു.



Click it and Unblock the Notifications
