Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
സാരിക്കൊപ്പം പരീക്ഷിക്കാന്‍ ഏറ്റവും മികച്ച ഹെയര്‍സ്റ്റൈലുകള്‍ ഇതാ
ഒരാളുടെ മൊത്തത്തിലുള്ള രൂപസൗന്ദര്യം വര്‍ധിപ്പിക്കുന്നതില്‍ ഹെയര്‍സ്റ്റൈല്‍ പ്രധാനപ്പെട്ട ഘടകമാണ്. പ്രത്യേകിച്ച് സാരി പോലുള്ള വസ്ത്രങ്ങള്‍ അണിയുമ്പോള്‍ അതിന് ചേരുന്ന ഹെയര്‍സ്റ്റൈല്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ലുക്ക് വര്‍ദ്ധിപ്പിക്കും. സാരി ഒരു പരമ്പരാഗത വസ്ത്രമാണ. ഇന്ത്യക്കാര്‍ക്ക് സാരിയോടുള്ള ഭ്രമം അനിര്‍വ്വചനീയമാണ്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഹെയര്‍സ്റ്റൈല്‍ സാരിക്കും അവസരത്തിനും യോജിച്ചതായിരിക്കണം. സാരികള്‍ക്കൊപ്പം ചേരുന്ന ചില ജനപ്രിയ ഹെയര്‍സ്റ്റൈലുകള്‍ ഇതാ.
സാരി ധരിക്കുമ്പോള്‍ പണ്ടുകാലം മുതല്ക്കേ സ്ത്രീകള്‍ തിരഞ്ഞൈടുക്കുന്ന ഹെയര്‍സ്റ്റൈലാണ് ക്ലാസിക് ബണ്‍. ഇത് മുടിക്ക് ഒതുക്കം നല്കുന്നു. ഔപചാരിക പരിപാടികള്‍ക്ക് ഈ രീതിയില്‍ മുടി കെട്ടുന്നത് അനുയോജ്യമാണ്. ഈ സ്റ്റൈലില്‍ മുടി കെട്ടിയതിന് ശേഷം പൂക്കളോ ഹെയര്പിനുകളോ പോലുള്ള ആക്സസറികള്‍ ധരിക്കാം.

ഒരു സൈഡ് ബ്രെയ്ഡ് ലളിതവും എന്നാല്‍ മനോഹരവുമായ ഓപ്ഷനാണ്. കാഷ്വല്‍, ഫോര്‍മല്‍ അവസരങ്ങളില്‍ ഇത് വളരെ മനോഹരമാണ്. ഈ ലുക്ക് ലഭിക്കാന്‍, മുടി നെടുകെ പിളര്‍ന്ന് അയഞ്ഞ രീതിയില്‍ ബ്രെയ്ഡ് ചെയ്യുക. ബ്രെയ്ഡില്‍ കുറച്ച് പൂക്കളോ മുത്തുകളോ ചേര്‍ക്കാം.
ലൂസ് വേവ്സ്
ലൂസ് വേവ്സ് ശാന്തവും സ്വാഭാവികവുമായ രൂപത്തിന് അനുയോജ്യമാണ്. ഈ ഹെയര്‍സ്റ്റൈല്‍ നിങ്ങളുടെ മുടിക്ക് ഉള്ള് തോന്നിക്കുന്നു. സോഫ്റ്റ് വേവ്സ് സൃഷ്ടിക്കാന്‍ ഒരു കേളിംഗ് അയേണ്‍ ഉപയോഗിക്കാം. ശേഷം മുടി തോളില്‍ സ്വതന്ത്രമായി വീഴാന്‍ അനുവദിക്കുക. ഈ ശൈലി സില്‍ക്ക്, കോട്ടണ്‍ സാരികള്‍ക്കൊപ്പം നന്നായി പ്രവര്‍ത്തിക്കുന്നു.
ഹാഫ്-അപ്പ് ഹാഫ്-ഡൗണ്‍
ഹാഫ്-അപ്പ് ഹാഫ്-ഡൗണ്‍ ഹെയര്‍സ്റ്റൈല്‍ വൈവിധ്യാത്മകവും കെട്ടാന്‍ വളരെ എളുപ്പവുമാണ്. ഇതിനായി മുടിയുടെ മുകളിലെ ഭാഗം എടുത്ത് ഒരു ക്ലിപ്പ് അല്ലെങ്കില്‍ ഹെയര്‍ ടൈ ഉപയോഗിച്ച് കെട്ടുക. മുടിയുടെ ബാക്കി ഭാഗം സ്വതന്ത്രമായി ഒഴുകട്ടെ.
പോണിടെയില്‍
പോണിടെയില്‍ വളരെ എളുപ്പവും എന്നാല്‍ സ്റ്റൈലിഷുമായ തിരഞ്ഞെടുപ്പാണ്. ചിക് ലുക്ക് നല്‍കുന്നതിനൊപ്പം മുടി മുഖത്ത് വീഴാതെ നിലനിര്‍ത്താനും ഈ സ്റ്റൈല്‍ അനുയോജ്യമാണ്. ഉയര്‍ന്ന പോണിടെയിലില്‍ മുടി പൊക്കിക്കെട്ടുകയോ അല്ലെങ്കില്‍ താഴ്ത്തിക്കെട്ടുകയോ ചെയ്യാം. അധിക ഫ്ളെയറിന് പോണിടെയിലില്‍ കുറച്ച് ചുരുളുകള്‍ ചേര്‍ക്കുക.

മെസ്സി ബണ്‍
മെസ്സി ബണ്‍ ഒരു കാഷ്വല്‍ ലുക്കിന് അനുയോജ്യമാണ്. സ്റ്റൈലിഷ് ആയിരിക്കുമ്പോള്‍ തന്നെ ഇത് ഒരു റിലാക്സഡ് വൈബ് നല്കുന്നു. മുടി ലൂസ് ബണ്ണിലേക്ക് ചേര്‍ത്ത് കുറച്ച് ഇഴകള്‍ സ്വാഭാവികമായി വീഴാന്‍ അനുവദിക്കുകയും ചെയ്യുക. ലൈറ്റ് വെയിറ്റ് സാരികള്‍ക്കൊപ്പം ഈ സ്റ്റൈല്‍ നന്നായി പ്രവര്‍ത്തിക്കുന്നു.
സ്ളീക് സ്ട്രെയ്റ്റ് ഹെയര്‍
സ്ളീക് സ്ട്രെയ്റ്റ് ഹെയര്‍ സില്‍ക്ക് സാരികള്‍ക്കൊപ്പം അനുയോജ്യമാണ്. ഇതിനായി സ്ട്രെയ്റ്റ് ലോക്കുകള്‍ നേടാന്‍ ഒരു സ്ട്രൈറ്റനര്‍ ഉപയോഗിക്കാം.

ഫ്രഞ്ച് ട്വിസ്റ്റ്
ഫ്രഞ്ച് ട്വിസ്റ്റ് ഫോര്‍മല്‍ പരിപാടികള്‍ക്ക് അനുയോജ്യമായ ഒരു ഗംഭീരമായ അപ്ഡോയാണ്. ഈ ലുക്കിനായി, മുടി കഴുത്തിന് പിന്നിലായി പിടിച്ച് മുകളിലേക്ക് വളയ്ക്കുക, ശേഷം പിന്നുകള്‍ ഉപയോഗിച്ച് ഉറപ്പിക്കുക. ഈ ഹെയര്‍സ്റ്റൈല്‍ ഹെവി സില്‍ക്ക് സാരികള്‍, സ്റ്റേറ്റ്മെന്റ് ആഭരണങ്ങള്‍ എന്നിവയുമായി നന്നായി ചേരുന്നു.
ഫിഷ് ടെയില്‍ ബ്രെയ്ഡ്

ഫിഷ്ടെയില് ബ്രെയ്ഡ് നിങ്ങളുടെ രൂപത്തിന് ഭംഗി നല്കുന്ന സവിശേഷവും സങ്കീര്‍ണ്ണവുമായ ഒരു ഹെയര്‍സ്റ്റൈലാണ്. ഈ ശൈലി നേടുന്നതിന്, മുടി രണ്ട് ഭാഗങ്ങളായി വിഭജിച്ച് എതിര് ഭാഗത്തേക്ക് ഓരോ വശത്തുനിന്നും കുറച്ച് കുറച്ചായി പിന്നുക. ഈ ബ്രെയ്ഡ് ഡിസൈനര്‍ സാരികള്‍ക്കൊപ്പം മനോഹരമാണ്.
സൈഡ് സ്വെപ്റ്റ് കേള്
സൈഡ് സ്വെപ്റ്റ് കേള് ഗ്ലാമറസ് ലുക്കിന് മികച്ച സ്റ്റൈലാണ്. ഈ സ്റ്റൈല്‍ മുടിക്ക് ഉള്ള് തോന്നിക്കുന്നു. പാര്‍ട്ടികള്‍ക്കും ഡിസൈനര്‍ സാരികള്‍ക്കൊപ്പം ഇത് ഇണങ്ങും.
ശരിയായ ഹെയര്‍സ്റ്റൈല്‍ തിരഞ്ഞെടുക്കുന്നത് സാരിയില്‍ നിങ്ങളെ അതിമനോഹരമാക്കും. ക്ലാസിക് ആയാലും മോഡേണ്‍ ആയാലും തിരഞ്ഞെടുക്കാന്‍ ധാരാളം ഹെയര്‍സ്റ്റൈല്‍ ഓപ്ഷനുകള്‍ ഉണ്ട്.



Click it and Unblock the Notifications

