Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സമ്മറില്‍ ചെരുപ്പിനും വേണം സ്റ്റൈലന്‍ മാറ്റം; ഇപ്പോഴത്തെ ട്രെന്‍ഡിംഗ് ഫൂട്ട്വെയര്
വസ്ത്രം പോലെ തന്നെ സീസണും ഫാഷനും അനുസരിച്ച് ട്രെന്‍ഡുകളും സ്റ്റൈലുകളും മാറി മാറി വരുന്ന മറ്റൊന്നാണ് ചെരുപ്പ്. ഓരോ വസ്ത്രത്തിന് ചേരുന്നത്, സീസണ് യോജിച്ചത്, പാര്‍ട്ടിവെയര്‍, കാഷ്വല്‍ വെയര്‍ എന്നിങ്ങനെ പലതരത്തിലുള്ള ചെരുപ്പുകളുടെ ശേഖരം കൈവശമുള്ളവരുണ്ട്. ഈ വേനല്‍ക്കാലത്ത് അണിയാന്‍ ഏറ്റവും സ്റ്റൈലിഷ് ആയ പുതിയ ഫൂട്ട്വെയര് സ്റ്റൈലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ലെതര്‍ സാന്ഡല്
വേനല്‍ക്കാലത്ത് ധരിക്കാന്‍ ഏറ്റവും സൗകര്യവും സുഖവും ഉള്ള ചെരുപ്പാണ് ലെതര്‍ സാന്ഡല്. ഷോര്‍ട്സ്, സ്കര്‍ട്ട്, ജീന്‍സ് എന്നിങ്ങനെ ഏതുതരം വസ്ത്രത്തിനൊപ്പവും ഇടാമെന്നതാണ് ലെതര്‍ ചെരുപ്പിന്റെ പ്രത്യേകത. പക്ഷേ ലെതര്‍ സാന്ഡല് വാങ്ങുമ്പോള്‍ ലെതറിന്റെ ഗുണനിലവാരവും ഡിസൈനും പരിശോധിച്ചുവേണം ചെരുപ്പ് തിരഞ്ഞെടുക്കാന്‍.
ക്ലോഗ്സ്
കാലിന് പരമാവധി സംരക്ഷണം നല്കുന്ന ചെരുപ്പ് വിഭാഗമാണ് ക്ലോഗ്സ്. പുറത്ത് ജോലി ചെയ്യുന്നവരും ഫാക്ടറികളും ഖനികളിലുമൊക്കെ പണിയെടുക്കുന്നവരും ധരിക്കുന്ന, കാലിന്റെ മുക്കാല്‍ ഭാഗവും മൂടുന്ന സുഷിരങ്ങളുള്ള ചെരുപ്പാണിത്. സുഷിരങ്ങള്‍ ഉള്ളതിനാല്‍ വേനല്‍ക്കാലത്ത് ചൂടില്‍ നിന്നും രക്ഷ നേടാം. പൊതുവേ ഇത്തരം ചെരുപ്പുകള്‍ക്ക് വില കുറവാണ്.
കോലാപൂരി
ചര്‍മ്മത്തിന് യാതൊരുവിധ അലോസരവും ഉണ്ടാക്കാത്ത ലെതര്‍ ആണ് കോലാപൂരി ചെരുപ്പുകളില് ഉപയോഗിച്ചിരിക്കുന്നത്. സോഫ്റ്റ് ആണ്, മിനുസമുള്ളതാണ്, അടിഭാഗത്തിന് ഭാരം കുറവാണ് എന്നതൊക്കെയാണ് കോലാപൂരി ചെരുപ്പുകളുടെ പ്രത്യേകത. ശരീരത്തിന്റെ ചൂടും വിയര്‍പ്പും വലിച്ചെടുക്കാന്‍ ഈ ചെരുപ്പുകള്‍ക്ക് കഴിവുണ്ട്. അതിനാല്‍ തന്നെ പലപ്പോഴും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ചെരുപ്പാണിത്. ക്ലാസ്സിക് ലുക്കാണ് കോലാപൂരി ചെരുപ്പിന്റെ മറ്റൊരു പ്രത്യേകത. ശരീരതാപനില വേണ്ട നിലയില്‍ നിലനിര്‍ത്താന്‍ ഈ ചെരുപ്പ് സഹായിക്കുമെന്നും പറയാറുണ്ട്. എത്തിനിക് വസ്ത്രങ്ങള്‍ക്കൊപ്പമാണ് കോലാപൂരി ചെരുപ്പ് കൂടുതല്‍ അനുയോജ്യമെങ്കിലും ഡെനിം സ്കര്‍ട്ടിനൊപ്പവും ഷോട്സിനൊപ്പവും ജീന്‍സിനൊപ്പവും ഉടുപ്പിനൊപ്പവും ഇവ ധരിക്കാം.
എസ്പാഡ്രില്ലസ്
കോട്ടണ്‍, ലിനന്‍, കാന്‍വാസ് പോലുള്ള ഭാരം കുറഞ്ഞ മെറ്റീരിയല്‍ കൊണ്ടാണ് എസ്പാഡ്രില്ലസ് ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നത്. വായുസഞ്ചാരമുള്ളതും ധരിക്കാന്‍ സൗകര്യപ്രദവുമായ ചെരുപ്പുകളാണിവ. വേനല്‍ക്കാലത്ത് മിക്കവരും തിരഞ്ഞെടുക്കുന്നത് ഈ മോഡല്‍ ചെരുപ്പുകളാണ്. പല നിറങ്ങളിലും ഡിസൈനുകളിലും ഈ ഫൂട്ട്വെയര് വിപണിയില്‍ ലഭ്യമാണ്.
മ്യൂള്‍സ്
ഹീല്‍ ഉള്ള ചെരുപ്പുകള്‍ക്ക് ഏറ്റവും നല്ല ബദലാണ് മ്യൂള്‍സ്. വളരെ പെട്ടെന്ന് ധരിക്കാമെന്നതും മ്യൂള്സിന്റെ ഗുണമാണ്. ഓപ്പണ്‍ ആയിട്ടുള്ളതും അല്ലാത്തതുമായ മ്യൂള്സ്സ് ഇന്ന് സ്ത്രീകളുടെ പ്രിയപ്പെട്ട ഫൂട്ട്വെയര് മോഡലാണ്. സ്ത്രീകള്‍ക്ക് മാത്രമല്ല, ഇപ്പോള്‍ പുരുഷന്മാര്ക്കും മ്യൂള്‍സ് മോഡലില്‍ ചെരുപ്പ് ലഭ്യമാണ്.



Click it and Unblock the Notifications
