Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പഴയ കസവുസാരി വെറുതെ കളയേണ്ട, ട്രെന്‍ഡി ലുക്കിലേക്ക് മാറ്റിയെടുക്കാന്‍ ഇതാ ചില ടിപ്‌സ്
ഓണത്തിന് പുതുപുത്തൻ വസ്ത്രങ്ങൾ എടുത്ത്, അവ ഉടുത്ത് അണിഞ്ഞൊരുങ്ങി നിൽക്കാൻ ഇഷ്ടപ്പടുന്നവരാണ് മലയാളികൾ. പ്രത്യേകിച്ച് കസവുമുണ്ടിനും സാരിയ്ക്കുമെല്ലാം ഓണനാളിൽ വളരെയധികം ഡിമാന്റ് കൂടുതലുമാണ്. അതുകൊണ്ടുതന്നെ, ഓരോ ഓണത്തിനും വ്യത്യസ്ത ഡിസൈനിലും പാറ്റേേണിലുമുള്ള വസ്ത്രങ്ങളാണ് ഇപ്പോൾ വിപണിയിൽ എത്തിക്കൊണ്ടിരിക്കുന്നതും.

ഇത്തവണത്തെ ഓണത്തിന് ഏറ്റവും ട്രെഡിംഗ് ആയിട്ടുള്ള ലുക്കാണ് കസവ് സാരിയിലും, സെറ്റുമുണ്ടിലും പൂക്കളുടെ പാറ്റേൺ വരുന്നത്. പല നിറത്തിൽ, നമ്മുടെ നാട്ടിൽ കാണുന്ന ചെമ്പരത്തി, താമര, ആമ്പൽ, ചെത്തി എന്നിവയെല്ലാം മനോഹരമായി സാരിയിൽ ഡിസൈൻ ചെയ്തിരിക്കുകയാണ്. ഇത്തരം സാരികൾ കാണാൻ ഭംഗിയുള്ളതുപോലെ തന്നെ നല്ല വിലയും കൊടുക്കേണ്ടതായി വരും. എന്നാൽ, അധികം പൈസ ചിലവാക്കാതെ നമുക്ക് ഇവ വീട്ടിൽ തന്നെ ഡിസൈൻ ചെയ്തെടുക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
പഴയ കസവുമുണ്ട്
പഴയ കസവുമുണ്ട്, കസവുസാരി എന്നിവ നന്നായി അലക്കി, തേച്ചുമിനുക്കി വെക്കണം. കറകളില്ലാത്ത വൃത്തിയുള്ള വസ്ത്രങ്ങളായിരിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുക. ആദ്യം നിങ്ങൾക്കിഷ്ടമുള്ള പൂക്കളുടെ പാറ്റേൺ ഒരു പുസ്തകത്തിൽ വരച്ചുവെയ്ക്കണം. അതുപോലെ, അവയ്ക്ക് ഏതെല്ലാം നിറം നൽകണമെന്നും തീരുമാനിക്കുക. അതിനുശേഷം, അതേ വർണ്ണത്തിലുള്ള ഫാബ്രിക് പെയ്ന്റുകൾ വാങ്ങിക്കണം. ഫാബ്രിക് പെയ്ന്റിൽ ചെയ്താൽ മാത്രമേ, ദീർഘകാലം ആ ഡിസൈൻ വസ്ത്രങ്ങളിൽ നിലനിൽക്കൂ.
ഡിസൈൻ ചെയ്യാം
നിങ്ങൾ ഡിസൈൻ ചെയ്തെടുത്ത പാറ്റേൺ സാരിയിൽ വരയ്ക്കുക. സാരിയുടെ ബോഡറിൽ ആയും അല്ലെങ്കിൽ നിങ്ങൾക്ക് താൽപര്യമുള്ള വിധത്തിൽ സാരിയിൽ ഡിസൈൻ വരയ്ക്കണം. അതിനുശേഷം ഫാബ്രിക് പെയ്ന്റ് ഉപയോഗിച്ച് പെയ്ന്റ് ചെയ്യാവുന്നതാണ്. ചിലർ ഫ്രീ ഹാന്റ് ഡ്രോയിംഗ് ചെയ്യുന്നവരും ഉണ്ട്. നിങ്ങൾക്ക് അത്തരത്തിൽ ചെയ്യാൻ ഇഷ്ടമാണെങ്കിൽ അങ്ങനെയും ചെയ്യാവുന്നതാണ്. വസ്ത്രത്തിൽ പാറ്റേൺ വരച്ച്, നിറം നൽകിയതിനുശേഷം നന്നായി ഉണങ്ങാൻ അനുവധിക്കുക. ഈ സമയം, പെയിന്റ് ഉണങ്ങുന്നതിനുമുൻപ് സാരിയുടെ മറ്റു ഭാഗത്തേയ്ക്ക് പരക്കാതിരിക്കാനും, ഡിസൈനുകൾ തമ്മിൽ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ബീഡ്സ് വർക്ക്
നിങ്ങൾക്കുവേണമെങ്കിൽ ഒരു കുപ്പിയുടെ ചെറിയ മൂടിയിൽ ഇഷ്ടമുള്ള ഫാബ്രിക് പെയിന്റ് പുരട്ടി, അത് സാരിയുടെ ബോഡറിൽ പ്രെസ്സ് ചെയ്യുക. ഇത്തരത്തിൽ പല വർണ്ണത്തിൽ വട്ടത്തിലുള്ള ഡോട്ട് ഡിസൈൻ സാരിയിൽ നിങ്ങൾക്ക് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടാതെ, കുറച്ചും കൂടെ വ്യത്യസ്തത താൽപര്യപ്പെടുന്നവർക്ക്, നിങ്ങൾ ചെയ്ത പൂക്കളുടെ ഡിസൈൻ, അല്ലെങ്കിൽ ഡോട്ട് ഡിസൈൻ ചുറ്റും ബീഡ്സ് വർക്ക് ചെയ്തെടുപ്പിക്കാവുന്നതാണ്. ഇത് സാരിയുടെ ഭംഗി വർദ്ധിപ്പിക്കാനും, സാരിയെ നല്ല ട്രെഡി ലുക്കിലേയ്ക്ക് മാറ്റി എടുക്കാനും സഹായിക്കുന്നതാണ്.
സ്കാലപ്പ് ചെയ്യാം
പഴയ സെറ്റ് മുണ്ടാണെങ്കിലും, സാരി ആണെങ്കിലും നിങ്ങൾക്ക് അതിന്റെ ബോഡർ സ്കാലപ്പ് ചെയ്തെടുപ്പിക്കാവുന്നതാണ്. സ്കാലപ്പ് ചെയ്തതിനുശേഷം ചെറിയ ഡിസൈൻ നൽകുന്നത് ഭംഗി വർദ്ധിപ്പിക്കാൻ സഹായിക്കും. സ്കാലപ്പ് ചെയ്യുമ്പോൾ സാരിയുടെ കസവിന്റെ നിറത്തിനൊത്ത് അതിന് ചേരുന്ന നൂലിൽ സ്കാലപ്പ് ചെയ്യാൻ ശ്രദ്ധിക്കുക.
മുണ്ട്
ഓണം എന്ന് കേൾക്കുമ്പോൾ സ്ത്രീകളുടെ വസ്ത്രങ്ങൾ മാത്രമാണ് പലർക്കും ഓർമ്മവരിക. എന്നാൽ, സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഓണം കുറച്ച് സ്റ്റൈലാക്കാൻ സാധിക്കും. കസവ് മുണ്ടിൽ ഫാബ്രിക് പെയ്ന്റ് ഡിസൈൻ പുരുഷന്മാർക്കും ചെയ്യാവുന്നതാണ്. ഇത് ട്രെഡീഷ്ണൽ ലുക്കിനെ കുറച്ചും കൂടെ ഭംഗിയാക്കി, ഒരു ഫ്യൂഷൻ ലുക്ക് നൽകാൻ സഹായിക്കും.



Click it and Unblock the Notifications
