Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
പഴയ പട്ടുസാരിയുടെ മുഖഛായ മാറ്റിയാല്ലോ?
അമ്മയുടെ അലമാരയിൽ കുമിഞ്ഞുകൂടി കിടക്കുന്ന പഴയ കസവുസാരികളുണ്ടെങ്കിൽ നിങ്ങൾക്ക് അടിപൊളി സ്റ്റൈലിൽ അവ മാറ്റിയെടുക്കാം. ഇന്നത്തെകാലത്ത് ട്രെൻഡിയായി നിലനിൽക്കുന്ന പല വസ്ത്രങ്ങളുടെ രൂപത്തിലേയ്ക്കും അവ മാറ്റി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ മെറ്റീരിയൽ പൈസ ലാഭിക്കാം... അതുപോലെ സ്റ്റൈലൻ വസ്ത്രങ്ങളും നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും.

ആലിയ കട്ട് കുർത്തി
ഇപ്പോഴും ട്രെൻഡിംഗായി നിലനിൽക്കുന്ന കുർത്തി പാറ്റേൺ ആണ് ആലിയ കട്ട് കുർത്തി. നിങ്ങളുടെ അമ്മയുടെ പഴയ പട്ടുസാരി ഉപയോഗിച്ച് ഇത്തരത്തിൽ നല്ലൊരു ആലിയ കട്ട് കുർത്തി നിങ്ങൾക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. വേണമെങ്കിൽ ബിഡ്സ് വർക്ക്, സീക്വൻസ് വർക്ക് എന്നിവയും ചെയ്യാം. അതുമല്ലെങ്കിൽ നല്ല ഭംഗിയുള്ള ലേയ്സ് ഉപയോഗിച്ച് ഡിസൈൻ ചെയ്തെടുക്കാവുന്നതാണ്. ഈ കുർത്തിയ്ക്ക് ചേരുന്ന വിധത്തിൽ നല്ല പാന്റും തൈപ്പിച്ചെടുക്കുക.
ധാവണി
ചെറിയ പ്ലീറ്റിട്ട് പട്ടുപാവാടയും സാരിയുടെ മുന്താണി ഉപയോഗിച്ച് ബ്ലൗസും തൈപ്പിക്കുക. ഈ ബ്ലൗസിൽ നല്ലപോലെ ബീഡ്സ് വർക്ക് ചെയ്തെടുക്കണം. അതുപോലെ, പാവാടയ്ക്കും ബ്ലൗസിനും ചേരുന്ന വിധത്തിലുള്ള ഷാളും കണ്ടെത്തുക. ഷാളിൽ, ബ്ലൗസിൽ ചെയ്തിരിക്കുന്ന അതേ ബീഡ്സ് വർക്ക് ചെയ്തെടുക്കാൻ ശ്രദ്ധിക്കുക. ഇത് കൂടുതൽ മനോഹരമാക്കാൻ സഹായിക്കും.
കഫ്ത്താൻ
നല്ല സോഫ്റ്റ് സിൽക്ക് സാരികൾ ഉണ്ടെങ്കിൽ അവ ഉപയോഗിച്ച് കഫ്ത്താൻ തൈപ്പിച്ചെടുക്കുന്നത് മനോഹരമായിരിക്കും. ഇത് നിങ്ങൾക്ക് ഒരു റോയൽ ലുക്ക് നൽകാൻ സഹായിക്കും. കഫ്ത്താൻ പോലെ തന്നെ, ലൂസ് ടൈപ്പ് കുർത്തി തൈപ്പിച്ചെടുക്കുന്നതും മനോഹരമായിരിക്കും. വീ നെക്ക് കുർത്തിയിൽ, നെക്ക് ഭാഗത്ത് കസവ് നേരിയ രീതിയിൽ കൊടുക്കുക. ഇതിൽ, താൽപര്യമുണ്ടെങ്കിൽ ബീഡ്സ് വർക്ക് ചെയ്തെടുക്കാവുന്നതാണ്. അതുപോലെ, സെയിം കസവ് കൈകളുടെ അഗ്ര ഭാഗത്തും നൽകണം. കുർത്തിയുടെ ബോഡി ലൂസായിരിക്കണം. ഇത് നല്ലൊരു ലുക്ക് നൽകും.
ഷ്രഗ്
നല്ല സോഫ്റ്റ് സിൽക്ക്, ബനാറസി സിൽക്ക് സാരികളുണ്ടെങ്കിൽ അവ ഉപയോഗിച്ച് നല്ല റോയൽ ലുക്ക് തോന്നിപ്പിക്കും വിധത്തിൽ മനോഹരമായ ലോംഗ് ഷ്രഗ് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതിൽ എംബ്രോയ്ഡറി, ബീഡ്സ് വർക്ക് എന്നിവ വന്നാൽ കൂടുതൽ മനോഹരമായിരിക്കും. നല്ല പാർട്ടി വെയറായും ഉപയോഗിക്കാവുന്നതാണ്.
ലെഹങ്ക
നല്ല ബനാറസി, അതുപോലെ, കാഞ്ചീപുരം സാരികൾ കൈവശമുണ്ടെങ്കിൽ അവ ലൈഹങ്കയാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വേണമെങ്കിൽ രണ്ട് സാരികൾ ഉപയോഗിച്ച് ഒരൊറ്റ ലെഹങ്ക തയ്യാറാക്കാം. ലൈഹങ്ക തയ്യാറാക്കുമ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത സാരിയുടെ നിറം നോക്കി, അതിന് യോജിക്കുന്ന വിധത്തിലുള്ള പാറ്റേണും ഡിസൈനും വർക്ക് ചെയ്തെടുക്കാൻ ശ്രദ്ധിക്കുക. അതുപോലെ, സാരി സ്കേർട്ടായി തൈപ്പിക്കുക. ഈ സ്കേർട്ടിന് യോജിക്കുന്ന മറ്റൊരു മെറ്റീരിയൽ എടുത്ത്, അതിൽ ബീഡ്സ്, ത്രെഡ് വർക്ക് ചെയ്ത്, നിങ്ങൾക്ക് ഡിസൈൻ ചെയ്തെടുക്കാവുന്നതാണ്. അതുപോലെ, ദുപ്പട്ട തിരഞ്ഞെടുക്കുമ്പോൾ, സ്കേർട് ആന്റ് ബ്ലൗസിന് ചേരുന്ന അല്ലെങ്കിൽ കോൺട്രാസ്റ്റ് വരുന്ന ദുപ്പട്ട തിരഞ്ഞെടുക്കുക.ഇതിലും ബീഡ്സ് അല്ലെങ്കിൽ ത്രെഡ് വർക്ക് ചെയ്യുക. മനോഹരമായിരിക്കും.



Click it and Unblock the Notifications
