Latest Updates
-
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ?
വേഗത്തില്‍ അതിമനോഹരമായി സാരി ഉടുക്കാം; ഈ നുറുങ്ങുകള്‍ പരീക്ഷിക്കൂ
നൂറ്റാണ്ടുകളായി ഇന്ത്യക്കാരുടെ പ്രിയ വസ്ത്രമാണ് സാരി. സാധാരണയായി ആറ് മുതല്‍ ഒമ്പത് മീറ്റര്‍ വരെ നീളമുള്ള ഒരു തുണിക്കഷ്ണമാണ് സാരിയെന്ന് പറയാം, ശരീരത്തിന് ചുറ്റുമായി വളരെ മനോഹരമായി ഇത് ചുറ്റുമ്പോഴാണ് അത് സാരിയായി മാറുന്നത്. ഒരു സാരി ഉടക്കാന്‍ പഠിക്കല്‍ വളരെ സങ്കീര്‍ണ്ണമാണ്. എന്നാല്‍ ലളിതമായ ചില ഘട്ടങ്ങളിലൂടെ ആര്‍ക്കും സാരി ഉടക്കലില് മിടുക്കരാകാന്‍ കഴിയും.
സാരി ഉടുക്കാന്‍ തുടങ്ങുന്നതിനുമുമ്പ്, അവസരത്തിന് അനുയോജ്യമായ ഒരു സാരി തിരഞ്ഞെടുക്കുക. കോട്ടണ്‍ സാരികള്‍ എന്നും ഉടുക്കാന്‍ മികച്ചതാണ്, അതേസമയം സില്‍ക്ക് സാരികള്‍ വിവാഹങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അനുയോജ്യമാണ്. തുണിയും ഡിസൈനും സാരി ഉടുക്കാനുള്ള എളുപ്പത്തെ സ്വാധീനിക്കും.

സാരി ഉടുക്കുന്നതിന്റെ ആദ്യപടി അടിപ്പാവാടയും ബ്ലൗസും ധരിക്കുക എന്നതാണ്. പാവാട അരയില്‍ മുറുകെ കെട്ടണം, കാരണം സാരിയുടെ മുറുക്കം തീരുമാനിക്കുന്നത് പാവാടയാണ്. ബ്ലൗസ് ശരീരത്തോട് ഫിറ്റ് ആയും സാരിയോട് നന്നായി ഇണങ്ങുകയും വേണം.
സാരി ഉടുക്കുന്നു
സാരിയുടെ ഒരറ്റം നിങ്ങളുടെ പൊക്കിളിനരുകിലായി പാവാടയിലേക്ക് കയറ്റിക്കൊണ്ട് സാരി ഉടുക്കല്‍ ആരംഭിക്കാം. സാരിയുടെ താഴത്തെ അറ്റം വെറുതെയിടുക. ഇനി സാരി ഒരുതവണ പാവാടയ്ക്ക് മുകളിലൂടെ ചുറ്റുക.
ഞൊറിയിടുക
അടുത്തതായി, ശേഷിക്കുന്ന തുണിയുടെ നിശ്ചിതഭാഗം ഞൊറിയിടുക. ഓരോ ഞൊറിയും ഏകദേശം അഞ്ച് ഇഞ്ച് വീതിയുള്ളതായിരിക്കണം. ഇനി എല്ലാ ഞൊറികളും ഒരുമിച്ചെടുത്ത് നിങ്ങളുടെ പൊക്കിളിന്റെ ഇടതുവശത്തായി പാവാടയിലേക്ക് തിരുകുക.

മുന്താണി ഞൊറിയല്
തോള്‍ഭാഗത്ത് നിന്നും പിന്നിലായി താഴേക്ക് വീഴുന്ന അലങ്കാരികമായി ഞൊറിഞ്ഞ അറ്റമാണ് പല്ലു അഥവാ മുന്താണി. താഴെ ഞൊറിഞ്ഞതിന് ശേഷം വരുന്ന ഭാഗം പിന്നിലൂടെ മുന്നിലേക്ക് എടുത്ത് ഞൊറികളിടുക. ഇത് ഇടത് തോളില്‍ ചേര്‍ത്തുവെച്ച് പിന് ചെയ്യുക, ബാക്കി ഭാഗം പുറകിലേക്ക് മനോഹരമായി വീഴാന്‍ അനുവദിക്കുക. മുന്താണി ഞൊറിഞ്ഞ് പിന് ചെയ്താല്‍ , അത് പിന്നിലായി തുല്യമായി വീഴുന്ന തരത്തില്‍ ക്രമീകരിക്കുക. വേണമെങ്കില്‍ സാരി ബ്ലൗസിലേക്ക് പിന് ഉപയോഗിച്ച് കുത്തിവെക്കാന്‍. ഞൊറികള്‍ അഴിഞ്ഞുപോകാതിരിക്കാന്‍ ഇത് സഹായിക്കും.സാരിയുടെ എല്ലാ ഭാഗങ്ങളും വൃത്തിയായി ടക്ക് ചെയ്ത് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
അവസാന മിനുക്കുപണികള്‍

ഡ്രെയ്പ്പ് ചെയ്ത ശേഷം, എല്ലാം ഒത്തുവന്നുവെന്ന് ഉറപ്പാക്കുന്നതിന് കണ്ണാടിയില്‍ സ്വയം പരിശോധിക്കുക. ആവശ്യാനുസരണം ഏതെങ്കിലും പ്ലീറ്റുകളോ ടക്കുകളോ ശരിയായില്ലെങ്കില്‍ അവ ക്രമീകരിക്കുക. സാരിക്കൊപ്പം യോജിച്ച വളകള്‍, കമ്മലുകള്‍ എന്നിവ പോലുള്ള ആക്സസറികള്‍ ധരിക്കുന്നത് നിങ്ങളുടെ ലുക്ക് വര്‍ദ്ധിപ്പിക്കും.
ഒരു സാരി ഉടുക്കാന്‍ പഠിക്കുന്നതിന് കുറച്ച് പരിശ്രമം ആവശ്യമായി വന്നേക്കാം, എന്നാല്‍ ഘട്ടം ഘട്ടമായി ഓരോന്ന് ചെയ്താല്‍ ഇത് എളുപ്പമാക്കാം. അങ്ങമെ, ഏത് അവസരത്തിനും വേഗത്തിലും ഭംഗിയായും നിങ്ങള്‍ക്ക് സാരി ഉടുക്കാന്‍ കഴിയും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

