Latest Updates
-
ഇടിമിന്നൽ ജാഗ്രത: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അഭിജിത്ത് മുഹൂർത്തം 2026: ചെറിയ കാര്യങ്ങൾക്ക് ഈ സമയം ഉത്തമം, ഒപ്പം ശ്രദ്ധിക്കേണ്ട ഡിജിറ്റൽ സുരക്ഷാ നിർദേശങ്ങൾ -
ഇന്നത്തെ ചന്ദ്രരാശി: യാത്രയിലും പണമിടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രവും പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: നവംബർ 12-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ് -
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക -
2026 നവംബർ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, നേട്ടങ്ങൾ തേടിയെത്തും! -
2026 നവംബർ 12: ഇന്നത്തെ രാശിഫലം; ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ
എന്നും ഫ്രഷ് ലുക്ക് വേണോ,പരീക്ഷിക്കാം മിക്സ് ആന്‍ഡ് മാച്ച് സ്റ്റൈല്‍; ചില എളുപ്പവഴികള്‍ ഇതാ
ഇന്ത്യന്‍ വസ്ത്രങ്ങള്‍ എനര്‍ജറ്റിക് ആയ നിറങ്ങള്‍ക്കും വിപുലമായ തുണിത്തരങ്ങള്‍ക്കും പേരുകേട്ടതാണ്. എല്ലാ ദിവസവും ഒരു ഫ്രഷ് ലുക്ക് ലഭിക്കാനുള്ള മികച്ച വഴി വസ്ത്രങ്ങള്‍ മിക്സ് ചെയ്യുക എന്നതാണ്. ഒരു അഭംഗിയും തോന്നിപ്പിക്കാതെ വസ്ത്രങ്ങള്‍ എങ്ങനെ മാച്ച് ചെയ്യാമെന്നറിയാന്‍ ഈ ഗൈഡ് നിങ്ങളെ സഹായിക്കും.
മിക്സിംഗ് ആന്‍ഡ് മാച്ചിംഗ് ആരംഭിക്കുന്നതിന് മുമ്പ്, ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.

നിറങ്ങള്‍
ഇന്ത്യന്‍ വസ്ത്രങ്ങളില്‍ നിറങ്ങള്‍ വളരെ പ്രധാനമാണ്. വേറിട്ട ലുക്കിനായി കോണ്‍ട്രാസ്റ്റിംഗ് നിറങ്ങള്‍ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, വെളുത്ത പലാസോയ്ക്കൊപ്പം കടും ചുവപ്പ് കുര്‍ത്ത ജോടിയാക്കുക.
പാറ്റേണുകളും പ്രിന്റുകളും മിക്സ് ചെയ്യാം
പാറ്റേണുകളും പ്രിന്റുകളും വസ്ത്രങ്ങള്‍ക്ക് ജീവന് നല്കുന്നു. വ്യത്യസ്ത പ്രിന്റുകള്‍ മിക്സ് ചെയ്തുനോക്കുക. വരകളുള്ള പാന്റിനൊപ്പം ഫ്ലോറല്‍ കുര്‍ത്ത മനോഹരമായിരിക്കും. ബോള്‍ഡ് പാറ്റേണുകള്‍ സിംപിള്‍ പാറ്റേണുമായി മിക്സ് ചെയ്ത് ലുക്ക് ബാലന്‍സ് ചെയ്യുക എന്നതാണ് പ്രധാനം.
ആക്സസറികള്‍ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക
ആക്സസറികള്‍ക്ക് ഏത് വസ്ത്രത്തിന്റെയും ലുക്ക് കൂട്ടാന്‍ കഴിയും. വസ്ത്രങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ജിമിക്കികള്‍ അല്ലെങ്കില്‍ വളകള്‍ പോലുള്ള ആഭരണങ്ങള്‍ ഉപയോഗിക്കുക. ഒരു സിമ്പിള്‍ കുര്‍ത്തയ്ക്കൊപ്പം ഹെവിയായ ദുപ്പട്ട മനോഹരമായിരിക്കും. വസ്ത്രങ്ങള്‍ക്കൊപ്പമുള്ള ചെരുപ്പുകളും പ്രധാനമാണ്.
പഴയ വസ്ത്രങ്ങള്‍
ഫ്രഷ് ലുക്കിന പുതിയ വസ്ത്രങ്ങള്‍ തന്നെ വേണമെന്നില്ല. പഴയ വസ്ത്രങ്ങള്‍ പുതിയ വസ്ത്രത്തിനൊപ്പം മിക്സ് ചെയ്ത് ഉപയോഗിക്കാം. പഴയ സാരി ലെഹംഗ ആക്കി മാറ്റാം. അല്ലെങ്കില്‍ പ്ലെയിന്‍ ചുരിദാറിനൊപ്പം ദുപ്പട്ടയായി ഉപയോഗിക്കാം.

സീസണ് അനുസരിച്ച് വസ്ത്രം
സീസണ് അനുസരിച്ച് വേണം മിക്സ് ആന്‍ഡ് മാച്ച് ചെയ്യാന്‍. വേനല്‍ക്കാലത്ത്, കോട്ടണ്‍, ലിനന്‍ തുടങ്ങിയ കനംകുറഞ്ഞ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക. ശൈത്യകാലത്ത്, സില്‍ക്ക്, കമ്പിളി തുടങ്ങിയ മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുക. അതിനനുസരിച്ച് നിങ്ങളുടെ ലെയറുകളും ആക്സസറികളും ക്രമീകരിക്കുക.
സന്ദര്‍ഭം അടിസ്ഥാനത്തിലുള്ള സ്റ്റൈലിംഗ്
നിങ്ങളുടെ വസ്ത്രം സന്ദര്‍ഭത്തിന് ചേരുന്നതാകണം. കാഷ്വല്‍ ഔട്ടിംഗുകള്‍ക്ക്, കുറഞ്ഞ ആക്സസറികള്‍ ഉപയോഗിക്കുക. ഉത്സവ പരിപാടികള്‍ക്കായി, കനത്ത എംബ്രോയ്ഡറിയും ആഭരണങ്ങളും ഉപയോഗിക്കുക. നിങ്ങളുടെ രൂപം ഇവന്റിന് അനുയോജ്യമാക്കുന്നതിന് എല്ലായ്പ്പോഴും ഉചിതമായി വസ്ത്രം ധരിക്കുന്നുവെന്ന് ഉറപ്പാക്കുക.

തനതായ സ്റ്റൈല്‍
നിങ്ങളുടെ സ്വന്തം സ്റ്റൈല്‍ വസ്ത്രങ്ങളില്‍ പ്രതിഫലിക്കണം. ട്രെന്‍ഡുകള്‍ അന്ധമായി പിന്തുടരരുത്; നിങ്ങള്‍ക്ക് സൗകര്യപ്രദവും നിങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച അക്സസറിയാണ് ആത്മവിശ്വാസം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

