Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നു; തിളക്കം നിലനിർത്താൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഫാഷന്‍ സിംബലാണ് നഖങ്ങള്‍; ഈ വേനല്‍ക്കാലത്ത് നഖങ്ങള്‍ക്ക് വേണം പ്രത്യേക പരിചരണം
നഖങ്ങള്‍ ഫാഷന്‍ സിംബലാണെന്നതില് ഒരു സംശയവുമില്ല. ചിലയാളുകളെ കാണുമ്പോള്‍ കണ്ണുകള്‍ മുഖത്തേക്ക് പോകാതെ നേരെ കൈകളിലേക്ക് പോകാനുള്ള കാരണം തന്നെ നല്ല ഭംഗിയുള്ള നെയില്‍ പോളിഷ് ഇട്ട് മിനുക്കിയ നീളന്‍ നഖങ്ങളാണ്. കാലവും പ്രായവും ഏതുമാകട്ടെ, അണിഞ്ഞൊരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്ന ഏതൊരു സ്ത്രീയും നഖങ്ങള്‍ കൊണ്ട് തിളങ്ങാനുള്ള അവസരങ്ങളൊന്നും മിസ് ചെയ്യാറില്ല.

പക്ഷേ വേനല്‍ക്കാലത്ത് നഖത്തിന് സാധാരണ പരിചരണം മാത്രം പോര. നഖങ്ങളുടെ ഭംഗിയും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതിന് വേനല്‍ക്കാലത്ത് ഒരല്‍പ്പം കൂടി കരുതലും ശ്രദ്ധയും ആവശ്യമാണ്. കാരണം ശ്രദ്ധിച്ചില്ലെങ്കില്‍ ചൂടും വെയിലും നഖങ്ങളുടെ ആരോഗ്യവും ഭംഗിയും നശിപ്പിച്ചെന്ന് വരും. വേനല്‍ക്കാലത്ത് നഖങ്ങളുടെ പരിചരണം എത്തരത്തിലായിരിക്കമെന്ന് നോക്കാം.
വേനല്‍ക്കാല നഖ പരിചരണം എങ്ങനെ വേണം?
ഈര്‍പ്പം: വേനല്‍ക്കാലത്ത് ശരീരത്തില്‍ നിന്നുള്ള ജലാംശം വറ്റുന്നത് നഖങ്ങളെയും സാരമായി ബാധിക്കും. ഇത് തടയുന്നതിനായി എപ്പോഴും മോയ്സ്ചുറൈസിംഗ് ലോഷനോ എണ്ണയോ നഖങ്ങളില്‍ പുരട്ടുക. ിഇതിലൂടെ നഖങ്ങളുടെ ബലവും അയവും നിലനിര്‍ത്താനും പൊട്ടിപ്പോകുന്നത് ഒഴിവാക്കാനും സാധിക്കും.
സൂര്യനില്‍ നിന്നും സംരക്ഷണം: അള്‍ട്രാവയലറ്റ് രശ്മികള്‍ പോലുള്ള ഹാനികരമായ സൂര്യരശ്മികളില്‍ നിന്ന് നഖങ്ങള്‍ക്ക് സംരക്ഷണം നല്‍കുക. നഖങ്ങളില്‍ യുവി പ്രൊട്ടക്ഷനുള്ള നെയില്പോളിഷുകള് ഉപയോഗിക്കുകയോ എസ്പിഎഫ് അടങ്ങിയ സുതാര്യമായ ടോപ്പ്കോട്ട് ഇടുകയോ ചെയ്യുക. വെയിലത്ത് ഇറങ്ങേണ്ടിവരുമ്പോള്‍ ഗ്ലൗസുകള്‍ ധരിക്കുന്നതും സൂര്യനില്‍ നിന്നും നഖങ്ങള്‍ക്ക് സംരക്ഷണം നല്‍കും.
വെള്ളത്തില്‍ കുതിര്ത്തിടരുത്: വേനല്‍ക്കാല ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ആളുകള്‍ വാട്ടര്‍ തീം പാര്‍ക്കുകളിലും സ്വിമ്മിംഗ് പൂളുകളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം അധികനേരം ചിലവഴിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ കൂടുതല്‍ നേരം വെള്ളത്തില്‍ തുടരുന്നത് നഖങ്ങള്‍ പൊട്ടിപ്പോകാന്‍ കാരണമാകും. അതുകൊണ്ട് നീന്തലോ അതുപോലെ നഖങ്ങള്‍ വെള്ളത്തില്‍ കുതിര്‍ന്ന മറ്റ് അവസരങ്ങളോ കഴിഞ്ഞതിന് ശേഷം നഖത്തിലെ വെള്ളം ഒപ്പിമാറ്റുക. വെള്ളത്തിലിറങ്ങുമ്പോള്‍ കൈകളില്‍ ഗ്ലൗസ് ഇടുന്നതും നല്ലതാണ്.
ശരിയായ ടൂളുകള്‍: നഖങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ശരിയായ ടൂളുകളുടെ ഉപയോഗം വളരെ പ്രധാനമാണ്. നഖം പൊട്ടിപ്പോകാന്‍ ഇടയാക്കുന്നതും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായ ടൂളുകള്‍ ഉപയോഗിക്കാതിരിക്കുക. മെറ്റല്‍ ക്യൂട്ടിക്കിള്‍ പുഷറുകള്ക്ക് പകരം തടിയുടെയോ റബ്ബറിന്റെയോ ടൂള്‍ ഉപയോഗിക്കുക. നഖം വെട്ടുമ്പോള്‍ മൂര്‍ച്ചയുള്ള, അരിക് ഷാര്‍പ്പ് ആയ വൃത്തിയുള്ള നെയില്‍ കട്ടറുകള്‍ ഉപയോഗിക്കുക. ഇല്ലെങ്കില്‍ നഖത്തിന്റെ അറ്റം പൊട്ടാനും പൊളിയാനും ഇടവരും.
ആഹാരവും ശ്രദ്ധിക്കണം: ബാഹ്യമായ കരുതലുകള്‍ക്ക് പുറമേ, ആരോഗ്യപൂര്‍ണ്ണമായ ചില ശീലങ്ങളിലൂടെയും നഖങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാം. സന്തുലിതമായ ആഹാരക്രമം നഖങ്ങളുടെ ആരോഗ്യത്തില്‍ പ്രധാനമാണ്. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ആഹാരം നഖത്തിന്റെ വളര്‍ച്ചയും ബലവും കൂട്ടും. ധാരാളം വെള്ളം കുടുക്കുന്നതിലൂടെ നഖങ്ങള്‍ വരണ്ട് പൊട്ടിപ്പോകുന്നത് തടയാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
