Latest Updates
-
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും!
സ്റ്റൈലിഷ് ആയിരിക്കാന്‍ ആഗ്രഹമുണ്ടോ, ഇതാ ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിച്ചുനോക്കൂ
സ്റ്റൈലിഷ് ആകുന്നന്നത് അത്ര സങ്കീര്‍ണ്ണമായ കാര്യമൊന്നുമല്ല. ലളിതമായ ചില നുറുങ്ങുവിദ്യകളിലൂടെ ആര്‍ക്കും വലിയ കഷ്ടപ്പാടൊന്നും കൂടാതെ സ്റ്റൈലിഷ് ആകാന്‍ കഴിയും. വളരെ സിംപിളായി സ്റ്റൈലിഷ് ആകാനുള്ള വഴികളാണ് ഈ ലേഖനത്തില്‍ പറയുന്നത്.
സ്റ്റൈലിഷ് ആയി തോന്നിപ്പിക്കുന്നതില്‍ ഏറ്റവും പ്രധാനം അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കക എന്നതാണ്. എത്ര വിലകൂടിയ വസ്ത്രം ആണെങ്കിലും ഇണക്കമുള്ളതല്ലെങ്കില് മൊത്തത്തിലുള്ള ലുക്കിനെ തന്നെ ബാധിക്കും.വളരെ ഇറുകിയതോ അയഞ്ഞതോ ആയ വസ്ത്രങ്ങളല്ല, ശരീരത്തിന് കൃത്യമായ ഫിറ്റിംഗിലുള്ള വസ്ത്രമാണ് സ്റ്റൈലിഷ് ലുക്ക് നല്‍കുക. അത്തരം വസ്ത്രങ്ങള്‍ ശരീരത്തിന് നല്ല ആകൃതി നല്‍കുകയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കറുപ്പ്, വെളുപ്പ്, ചാരനിറം, ബീജ് തുടങ്ങിയ നിറങ്ങള്‍ സ്റ്റൈലിഷ് ലുക്കിന് അനുയോജ്യമാണ്. അവ മറ്റ് നിറങ്ങള്‍ക്കൊപ്പം വളരെ എളുപ്പത്തില്‍ മിക്സ് ആന്‍ഡ് മാച്ച് ചെയ്യാം. എല്ലാ കാലത്തും ആളുകള്‍ ഇഷ്ടപ്പെടുന്ന നിറങ്ങളാണിവ. ആക്സസറികള്‍ക്കൊപ്പം ഒരു പോപ്പ് കളര്‍ ചേര്‍ക്കുന്നതും സ്റ്റൈലിഷ് ആകാന്‍ സഹായിക്കും.
ക്വാളിറ്റി ഉല്‍പ്പന്നങ്ങള്‍
ഗുണനിലവാരമുള്ള ബേസിക്സ് ഒരു സ്റ്റൈലിഷ് വാര്‍ഡ്രോബിന്റെ അടിത്തറയാണ്. വെള്ള ഷര്‍ട്ട്, നീല ജീന്‍സ്, ബ്ലാക്ക് ഡ്രെസ്സ് എന്നിവ തീര്‍ച്ചയായും വാര്‍ഡ്രോബില്‍ ഉണ്ടായിരിക്കണം. ക്ലാളിറ്റി ഉല്‍പ്പന്നങ്ങളില്‍ പണം ചിലവഴിക്കാന്‍ മടിക്കേണ്ട. കാരണം അവ ദീര്‍ഘകാലം നിലനില്ക്കുകയും എപ്പോഴും പുതിയതുപോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു.
ആക്സസറികളുടെ തിരഞ്ഞെടുപ്പ്
ആക്സസറികള്‍ക്ക് ഒരു വസ്ത്രത്തിന്റെ ലുക്ക് കൂട്ടാനും തകര്‍ക്കാനും കഴിയും. ഒരു വാച്ച്, ബെല്‍റ്റ് അല്ലെങ്കില്‍ ഒരു ജോടി കമ്മലുകള്‍ പോലുള്ള സിംപിളായ ആക്സസറികള്‍ എലഗന്റ് ലുക്ക് നല്‍കും. പക്ഷേ അലങ്കോലമായി തോന്നുന്ന വിധത്തില്‍ അമിത ആക്സസറികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ വസ്ത്രത്തിന് യോജിച്ചവ തിരഞ്ഞെടുക്കുക.

വൃത്തിയും വെടിപ്പും
എന്നും വൃത്തിയോടെ ഇരിക്കുന്നത് സ്റ്റൈലിഷ് ലുക്ക് നല്‍കും. ധരിക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയുള്ളതാണെന്നും ഇസ്തിരിയിട്ടതാണെന്നും ഉറപ്പാക്കുക. പോളിഷ് ചെയ്ത ഷൂ, വൃത്തിയുള്ള മുടി തുടങ്ങി ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക. സ്റ്റൈലിഷ് ആയിരിക്കുന്നതില്‍ വ്യക്തിശുചിത്വവും പ്രധാനമാണ്.
ഫാഷന്‍ മിക്സ് ചെയ്യുക
സ്റ്റൈലിഷ് ആകാന്‍ പണം അധികം ചിലവഴിക്കേണ്ടതില്ല. ഒന്നോ രണ്ടോ വിലകൂടിയ, ഹൈ-എന്‍ഡ് സാധനങ്ങള്‍ കൈവശമുണ്ടെങ്കില്‍ അവയ്ക്കൊപ്പം വിലകുറഞ്ഞ, അല്ലെങ്കില്‍ താങ്ങാനാകുന്ന സാധനങ്ങള്‍ ഉപയോഗിച്ച് സ്റ്റൈലാകാം. ഉദാഹരണത്തിന്, അടിപൊളി ലുക്കിന് ബഡ്ജറ്റ്-ഫ്രണ്ട്ലി ജീന്‍സിനൊപ്പം വിലകൂടിയ ജാക്കറ്റ് ജോടിയാക്കുക.
നിങ്ങളുടെ സ്റ്റൈല്‍ മനസ്സിലാക്കുക
നിങ്ങള്‍ക്ക് അനുയോജ്യമായത് എന്താണെന്ന് അറിയുന്നത് സ്റ്റൈലിഷ് ആയിരിക്കുന്നതിന് വളരെ പ്രധാനമാണ്. സ്വന്തം സ്റ്റൈല്‍ കണ്ടെത്താന്‍ വ്യത്യസ്ത സ്റ്റൈലുകള്‍ പരീക്ഷിച്ചുനോക്കുക. അതില്‍ നിങ്ങള്‍ക്ക് സുഖവും ആത്മവിശ്വാസവും നല്കുന്ന സ്റ്റൈല്‍ കണ്ടെത്തുക. അതില്‍ ഉറച്ചുനില്ക്കുക.

ട്രെന്‍ഡുകള്‍ അറിഞ്ഞിരിക്കുക
ക്ലാസിക് സ്റ്റൈലുകള്‍ എപ്പോഴും ട്രെന്ഡാണെങ്കിലും, ഏറ്റവും പുതിയതും നിലവിലുള്ളതുമായ ട്രെന്‍ഡുകളില്‍ ശ്രദ്ധ പുലര്‍ത്തുന്നത് സ്റ്റൈ ആയിരിക്കാന്‍ സഹായകമാകും.
ചെരുപ്പുകളിലും ശ്രദ്ധിക്കുക
മൊത്തത്തിലുള്ള ലുക്കില്‍ ഷൂസ് ഒരു പ്രധാനപ്പെട്ട ഒന്നാണ്. വ്യത്യസ്ത വസ്ത്രങ്ങള്‍ക്കൊപ്പം ഇണങ്ങുന്ന കുറച്ച് ചെരുപ്പുകള്‍ ഉണ്ടായിരിക്കുക.. വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതുമായ ഷൂകള്‍ക്ക് അടിപൊളിയായി ാേ പോലും ഉയര്‍ത്താന്‍ കഴിയും.
ആത്മവിശ്വാസമാണ് പ്രധാനം
നിങ്ങള്‍ എന്ത് ധരിച്ചാലും, ആത്മവിശ്വാസമാണ് ഏറ്റവും വലിയ മാറ്റമുണ്ടാക്കുന്നത്. അഭിമാനത്തോടെ വസ്ത്രം ധരിച്ച് തലയുയര്‍ത്തി നില്ക്കുക. ആത്മവിശ്വാസം നിങ്ങളുടെ രൂപഭംഗി വര്‍ധിപ്പിക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
