Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വെറും പത്തുമിനിട്ട് മതി, ആരുടെയും സഹായമില്ലാതെ സ്റ്റൈലിഷ് ഹെയര്‍സ്റ്റൈല്‍ ഒരുക്കാം
മുടി കെട്ടുക എന്നത് സ്ഥിരമായ ഹെയര്‍സ്റ്റൈല്‍ ഇല്ലാത്തവരെ സംബന്ധിച്ചെടുത്തോളം ഒരു വലിയ പ്രശ്നമാണ്. അരമണിക്കൂര്‍, ചിലപ്പോള്‍ ഒരു മണിക്കൂര്‍ മുടിയുമായി മല്ലിട്ടാല്‍ പോലും സംതൃപ്തി നല്കുന്ന ഒരു ഹെയര്‍സ്റ്റൈല്‍ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ഒട്ടും സമയമില്ലാത്ത അവസരങ്ങല്‍ ഭംഗിയില്‍ മുടി ഒരുക്കാന്‍ കഴിയാത്തത് കൊണ്ട് മുടി വെട്ടിക്കളയാന്‍ വരെ ചിലര്‍ക്ക് തോന്നിപ്പോകും.

സമയം തീരെ ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും വെറും പത്ത് മിനിട്ടില്‍ നല്ല സ്റ്റൈലായി മുടി കെട്ടാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാകും. അത് ശരിക്കും ഒരു രക്ഷയായിരിക്കും അല്ലേ. സ്കൂളിലേക്കാണെങ്കിലും വെറുതെ പുറത്ത് പോകാനാണെങ്കിലും അതല്ല വെറുതെ ഒരു ചെയ്ഞ്ചിന് വേണ്ടിയാണെങ്കിലും വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ, പത്ത് മിനിട്ടില്‍ മുടിയില്‍ പരീക്ഷിക്കാവുന്ന ചില ഹെയര്‍സ്റ്റൈലുകള്‍ പരിചയപ്പെടാം.
മെസ്സി ബണ്‍
മുടി മുഴുവന്‍ വാരി പോണി ടെയില്‍ കെട്ടുന്നത് പോലെ മുകളിലേക്കെടുത്ത് ചുറ്റിക്കെട്ടുക. അമ്മമാര്‍ വീട്ടിലൊക്കെ കെട്ടുന്നത് പോലെ തന്നെ പക്ഷേ അത്ര മുറുക്കി വേണ്ട. ലൂസ് ആയി കെട്ടി കുറച്ച് മുടിയിഴകള്‍ ഊര്‍ന്ന കിടക്കുന്ന സ്റ്റൈലില്‍ ഇടുക.
ഹാഫ് അപ്പ് ഹാഫ് ഡൗണ്‍ ട്വിസ്റ്റ്
പേര് കേള്‍ക്കുമ്പോള്‍ ഇതൊന്നും നമ്മള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് കരുതരുത്. വളരെ എളുപ്പത്തില്‍ കെട്ടാവുന്ന ഒരു സ്റ്റൈല്‍ ആണിത്. തലയുടെ ഇരുവശത്ത് നിന്നും കുറച്ച് മുടി പകുത്തെടുത്ത് പിരിച്ച് പിന്നിലേക്ക് കൊണ്ടുവന്ന് കെട്ടുക. ബാക്കിയുള്ള മുടി അഴിച്ചിടുക.
ലോ പോണിടെയില്‍
മുടിയെല്ലാം വാരിയെടുത്ത് ഏറ്റവും മുകളില്‍ കെട്ടാതെ കഴുത്തിനടുത്തായി കെട്ടുക. റിബ്ബണ്‍ കൊണ്ടോ മറ്റ് ഹെയര്‍ക്ലിപ്പുകള്‍ കൊണ്ടോ അലങ്കരിച്ചാലും ഭംഗിയായിരിക്കും.
സൈഡ് ബ്രെയ്ഡ്
മുടി മുഴുവന്‍ മുന്നില്‍ ഒരു വശത്തേത്ത് എടുത്ത് ലൂസായി, മൂന്നായി പിന്നി അടിയില്‍ കെട്ടുക. കൂടുതല്‍ ലൂസ് വരുവാനായി പിന്നിയതിന്റെ രണ്ടുവശത്ത് നിന്നും വലിച്ചാല്‍ മതി.
ടോപ്പ് നോട്ട്
മുടി മുഴുവനായി ഉച്ചിയിലേക്ക് എടുത്ത് മുഴുവനായി ചുറ്റി കെട്ടുക. മുറുക്കം കിട്ടാനായി ഹെയര്‍പിന്നുകളും യു പിന്നുകളും ഉപയോഗിക്കാം.
ബ്രെയ്ഡഡ് ഹെഡ്ബാന്‍ഡ്
മുടി നന്നായി ചീകി ഒരു വശത്ത് നിന്നും അല്്പ്പം മുടിയെടുത്ത് പിന്നുക. ഇത് മറുവശത്തേക്ക് കൊണ്ടുവന്ന് ഹെയര്‍പിന്‍ ഉപയോഗിച്ച് കുത്തിവെക്കുക. ഇനി തിരിച്ചും ഒരു വശത്ത് നിന്നും മറുവശത്തേക്ക് ഇത്തരത്തില്‍ പിന്നിയെടുത്ത് പിന് കുത്തുക.
ട്വിസ്റ്റഡ് ലോ ബണ്‍
മുടി വാരിയെടുത്ത് ലോ പോണി സ്്റ്റൈലില് കൊണ്ടുവന്ന് ഒരു ബണ്‍ പോലെ ചുറ്റിക്കെട്ടുക.
ഡബിള്‍ ഡച്ച് ബ്രെയ്ഡ്
മുടി പിന്നില്‍ രണ്ടായി പകുത്ത് ഇരുവശത്തേക്കും പിന്നിയിടുക. വേണമെങ്കില്‍ പിന്നിയിട്ട മുടി മുകളിലേക്ക് കൊണ്ടുവന്ന് കുത്തിവെക്കാം.
സ്ലീക്ക് ഹൈ പോണിടെയില്‍
മുടി നന്നായി ചീകി എല്ലാം വാരിയെടുത്ത് ഏറ്റവും മുകളിലായി ഉയര്‍ത്തിക്കെട്ടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications