Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
സ്റ്റൈലിഷ് ആന്‍ഡ് കംഫര്‍ട്ടബിള്‍: ബീച്ച് യാത്രകള്‍ക്ക് കളറേകാന്‍ ഈ വസ്ത്രങ്ങള്‍
വേനലവധി തുടങ്ങിക്കഴിഞ്ഞു. അവധി ദിവസങ്ങളുടെ ആവേശമൊക്കെ കഴിഞ്ഞ് കുട്ടികള്‍ ബോറടിക്കുന്നു എന്ന പരാതി തുടങ്ങിക്കാണും. ടിവി കാണല്‍, കളി എല്ലാം മടുക്കുമ്പോള്‍ കുട്ടികള്‍ക്ക് പുറത്ത് പോകണമെന്നും ട്രിപ്പ് പോകണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ തുടങ്ങും. കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ബീച്ച്.

ബീച്ച് ഡെസ്റ്റിനേഷനുകളിലേയ്ക്ക് ട്രിപ്പ് പോകുന്നവര്‍ ഇന്നേറെയാണ്. മതിയാവോളം കടലില്‍ കുളിക്കുക, കടല്‍ സൗന്ദര്യം ആസ്വദിക്കുക, കടല്ക്കരയില് താമസിക്കുക, നല്ല സ്റ്റൈലന്‍ ഫോട്ടോകള്‍ എടുക്കുക എന്നതൊക്കെയാണ് ബീച്ചുകളിലേയ്ക്ക് ട്രിപ്പ് പോകുന്നവരുടെ പ്രധാന ഉദ്ദേശങ്ങള്‍.
ബീച്ചിലേയ്ക്ക് പോകുമ്പോള്‍ നല്ല സ്റ്റൈലിഷും കംഫര്‍ട്ടബിളുമായ വസ്ത്രങ്ങളാണ് ആവശ്യം. മറ്റുള്ളവരില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന, അടിപൊളി വസ്ത്രങ്ങളാണ് ഇക്കാലത്ത് പെണ്‍കുട്ടികള്‍ ബീച്ച് യാത്രകള്‍ക്കായി തിരഞ്ഞെടുക്കുക. അങ്ങനെയുള്ള ചില ബീച്ച് വസ്ത്രങ്ങളുടെ ഐഡിയകളാണ് ഈ ലേഖനത്തില്‍.
മാക്സി ഡ്രെസ്സ്
ഇനി സ്വിംസ്യൂട്ട് ധരിക്കാന്‍ മടിയും ഇഷ്ടവും ഇല്ലാത്തവര്‍ക്ക് ബീച്ചില്‍ മാക്സി ഡ്രൈസ്സ് ധരിക്കാം. പൂക്കളുടെ ഡിസൈന്‍ ഉള്ളതും സിംപിളായ പ്ലെയിന്‍ നിറങ്ങളിലുള്ളതുമായ മാക്സി ഡ്രെസ്സുകള്‍ ഇന്ന് സുലഭമാണ്. മാക്സി ഡ്രെസ്സിനൊപ്പം ഒരു ഫ്ളിപ്പ്ഫ്ളോപ്പും റ്റോറ്റ് ബാഗും ഉണ്ടെങ്കില്‍ സംഗതി കളറാകും. മുടി ചുരുട്ടി, അധികം മെയ്ക്ക് ചെയ്യാതെ ബോഹോ ആക്സസറികളും ധരിച്ചാല്‍ പെര്‍ഫെക്ട്. ഒപ്പം ഒരു സണ്‍ഗ്ലാസ് കൂടി ആവാം.
ഡെനിം ഷോര്‍ട്സ് ക്രോപ്പ് ടോപ്പ്
വെള്ളത്തില്‍ ഇറങ്ങാതെ ബീച്ച് സൗന്ദര്യം ആസ്വദിച്ച് കരയില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ബീച്ച് ഡ്രെസ്സ് ആണ് മാക്സി ഡ്രസ്സും ഡെനിം ഷോര്‍ട്സും ക്രോപ്പ് ടോപ്പുമൊക്കെ. കംഫര്‍ട്ട് ആന്‍ഡ് സ്റ്റൈല്‍ ആണ് ജീന്‍സ് ഷോര്‍ട്സും ക്രോപ്പ് ടോപ്പും. ജീന്‍സിന് പകരം കോട്ടണോ ലിനനോ മെറ്റീരിയല്‍ ഷോര്‍ട്സ് തിരഞ്ഞെടുക്കാം. പ്രിന്റ് ഉള്ളഷോര്ട്സുകളും ബീച്ചില്‍ ധരിക്കാന്‍ പെര്‍ഫെക്ട് ആണ്. ക്രോപ്പ് ടോപ്പിന് പകരം കാമി ടോപ്പുകളോ അയഞ്ഞുകിടക്കുന്ന ടോപ്പോ കനം കുറഞ്ഞ ടീഷര്‍ട്ടോ ധരിക്കാം. ഇതിനൊപ്പം സ്നീക്കറോ ഫ്ളിപ്പ്ഫ്ളോപ്പോ ധരിച്ച് ഒരു റ്റോറ്റ് ബാഗും ഇട്ടാല്‍ കൂള്‍ ലുക്കായി. സണ്‍ഗ്ലാസ് മസ്റ്റാണ്.
ചിക് സ്കര്‍ട്ട്
പാവാടകളോടുള്ള അടങ്ങാത്ത പ്രേമമുള്ളവര്‍ ഏത് പ്രായത്തിലും പാവാട ഇടാനുള്ള അവസരം കണ്ടെത്തും. അത്തരം അവസരങ്ങളിലൊന്നാണ് ബീച്ച് യാത്രകള്‍. ഒഴുകി നടക്കുന്നതോ വ്രാപ്പ് സ്കര്‍ട്ടുകളോ ബീച്ച് യാത്രകള്‍ക്കായി തിരഞ്ഞെടുക്കാം. ഇതിനൊപ്പം ക്രോപ്പ് ടോപ്പ് ആയിരിക്കും കൂടുതല്‍ ഭംഗി. കൂടെ ഒരു വലിയ തൊപ്പി കൂടി അണിയാം.
ബിക്കിനി
സെലിബ്രിറ്റികള്‍ തിരഞ്ഞെടുക്കുന്ന ബീച്ച് ഔട്ട്ഫിറ്റുകളില്‍ ഒന്നാണ് ബിക്കിനി. എന്നുകരുതി അവര്‍ക്ക് മാത്രമല്ല, ബിക്കിനി ഇടാന്‍ താല്‍പ്പര്യപ്പെടുന്ന ആര്‍ക്കും ബീച്ച് യാത്രകള്‍ അതിന് പറ്റിയ അവസരമാണ്. ബിക്കിനിക്കൊപ്പം ഓവര്‍സൈസ് ടീഷര്‍ട്ട് ധരിക്കാം. വേണമെങ്കില്‍ ബിക്കിനിക്ക് പുറമേ മിനിസ്കര്‍ട്ടോ ഷോര്‍ട്സോ ഒരു സ്കാര്‍ഫ് വെറുതെ കെട്ടുകയോ ചെയ്യാം. ഫ്ളിപ്പ് ഫ്ളോപ്പും നൂല് അല്ലെങ്കില്‍ ചണ ബാഗും തൊപ്പിയും ഉണ്ടെങ്കില്‍ ബീച്ച് ലുക്ക് ആയി.
സ്വിംസ്യൂട്ട്
ബീച്ചുകളിലും സ്വിമ്മിംഗ്പൂളുകളിലും സ്വിംസ്യൂട്ടുകള്‍ വളരെ കംഫര്‍ട്ടബിളു സ്റ്റൈലിഷുമാണ്. പൂക്കളുടെ ഡിസൈനോ പേസ്റ്റല്‍ നിറങ്ങളിലോ ഉള്ള സ്വിസ്യൂട്ടുകള് ആര്‍ക്കും ഇണങ്ങും. രണ്ടുമൂന്ന് ദിവസത്തെ ബീച്ച് യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു ദിവസത്തേക്ക് ഒന്നിലധികം സ്വിസ്യൂട്ടുകള് കരുതുക.



Click it and Unblock the Notifications
