Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ലുക്ക് എങ്ങനെ മാസ്റ്റർ ചെയ്യാം: ജീൻസിൽ മെലിഞ്ഞതായി കാണാനുള്ള നുറുങ്ങുകൾ
ഇന്നത്തെ കാലത്ത് മിക്കവരുടെയും വാര്‍ഡ്രോബുകളിലെ സ്ഥിരസാന്നിധ്യമാണ് ജീന്‍സ്. സ്റ്റൈലിഷും സൗകര്യപ്രദവുമായ വസ്ത്രം എന്ന നിലയ്ക്കാണ് ജീന്‍സ് എല്ലാവരുടെയും പ്രിയവസ്ത്രമാകുന്നത്. എന്നിരുന്നാലും, ശരീരം മെലിഞ്ഞതായി തോന്നിപ്പിക്കുന്ന, ശരിയായ ഫിറ്റിംഗിലുളഅള ജീന്‍സ് കണ്ടെത്തുക ഒരു വെല്ലുവിളിയാണ്. ജീന്‍സ് ധരിച്ചാല്‍ മെലിഞ്ഞതായി തോന്നാന്‍ നിങ്ങളെ സഹായിക്കുന്ന ചില ടിപ്പുകള്‍ ഇതാ.
മെലിഞ്ഞതായി തോന്നുന്നതിന് ജീന്‍സിന്റെ ഫിറ്റ് നിര്‍ണായകമാണ്. കൃത്യമായ സൈസിലുള്ള ജീന്‍സ് തിരഞ്ഞെടുക്കുക. വളരെ ഇറുകിയതോ വളരെ അയഞ്ഞതോ ആയ ജീന്‍സ് ഒഴിവാക്കുക. കൃതയതയുള്ള ഫിറ്റിംഗിലുള്ള ജീന്‍സുകള്‍ ശരീരത്തിന്റെ ആകൃതി മെച്ചപ്പെടുത്തും.

മെലിഞ്ഞതായി തോന്നിക്കുന്നതിന് ഡാര്‍ക്ക് വാഷ് ജീന്‍സാണ് ഏറ്റവും നല്ലത്. ഇരുണ്ട നിറങ്ങള്‍ക്ക് സ്ലിമ്മിംഗ് ഇഫക്ട് ഉണ്ടാകും. അവ കൂടുതല്‍ മെലിഞ്ഞതായി തോന്നിപ്പിക്കും.
ഹൈ-വെയ്സ്റ്റഡ് ജീന്‍സ്
ഹൈ-വെയ്സ്റ്റഡ് ജീന്‍സ് കാലുകള്‍ക്ക് നീളമുള്ളതായും അരഭാഗത്തെ വണ്ണം കുറഞ്ഞതായും തോന്നിപ്പിക്കും.
ഡിസ്ട്രെസ്ഡ് ജീന്‍സ് ഒഴിവാക്കുക
റിപ്പുകളും കീറലുകളും ഉള്ള ഡിസ്ട്രെസ്ഡ് ജീന്‍സ് നിങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കും. കൂടുതല്‍ മികച്ച രൂപത്തിന് വൃത്തിയുള്ളതും ലളിതവുമായ സ്റ്റൈലുകള്‍ പിന്തുടരുക.

സ്ട്രെച്ച് ഡെനിം തിരഞ്ഞെടുക്കുക
സ്ട്രെച്ച് ഡെനിം സുഖവും വഴക്കവും നല്കുന്നു. ഇത് ശരീരത്തോട് ചേര്‍ന്ന് നില്ക്കുന്നു. ചെറിയ രീതിയില്‍ എലാസ്റ്റെയ്ന്‍ അല്ലെങ്കില്‍ സ്പാന്‍ഡെക്സ് ഉള്ള ജീന്‍സ് തിരഞ്ഞെടുക്കാന്‍ ്ശ്രമിക്കുക.
ഉയരം തോന്നിക്കുന്ന ജീ്ന്സുകള്
വരകള്‍ അല്ലെങ്കില്‍ സ്ട്രൈപ്പുകള്‍ പോലെ നീളത്തിലുള്ള ഡീറ്റെയില്‍സ് ഉള്ള ജീന്‍സ് കാലുകള്‍ക്ക് കൂടുതല്‍ നീളം തോന്നിപ്പിക്കുന്നു. ഇതിലൂടെ കൂടുതല്‍ ഉയരമുള്ളതായും മെലിഞ്ഞതായും തോന്നുന്നു.
വലിയ പോക്കറ്റുകള്‍ ഒഴിവാക്കുക
വലിയ പോക്കറ്റുകള്‍ അരഭാഗത്തിന് കൂടുതല്‍ വണ്ണം തോന്നിപ്പിക്കുന്നു. ഇതൊഴിവാക്കാന്‍ ചെറിയ പോക്കറ്റുകളുള്ള ജീന്‍സ് തിരഞ്ഞെടുക്കുക. ലിഫ്റ്റിംഗ് ഇഫക്റ്റിനായി ബാക്ക് പോക്കറ്റുകള്‍ നിതംബത്തിന് മുകളില്‍ ഇരിക്കുന്നതാണ് നല്ലത്.
ടക്ക്-ഇന്‍ ടോപ്പുകള്‍
ജീന്‍സിനൊപ്പം ധരിക്കുന്ന ടോപ്പുകള്‍ ടക്ക്-ഇന്‍ ചെയ്യുന്നതാണ് നല്ലത്. ഈ ലളിതമായ ട്രിക്കിലൂടെ ശരീരത്തിന് കൂടുതല്‍ ഷെയ്പ്പ് തോന്നിപ്പിക്കും.
ഹീല്‍സ് ധരിക്കുക
ജീന്‍സിനൊപ്പം ഹീല്‍സ് ധരിക്കുന്നത് കൂടുതല്‍ ഉയരം ഉള്ളതായും മെലിഞ്ഞതായും തോന്നിപ്പിക്കും. ഒരു ചെറിയ ഹീല്‍സ് പോലും ജീന്‍സിനൊപ്പം നന്നായി ഒത്തുപോകും.
മോണോക്രോം വസ്ത്രം
മോണോക്രോം (ഒരേ നിറത്തിലുള്ള) വസ്ത്രം ധരിക്കുന്നത് ശരീരത്തിന് നീണ്ട്, മെലിഞ്ഞ ലുക്ക് നല്‍കും.
അധിക ഫാബ്രിക് ഒഴിവാക്കുക
കണങ്കാലനും കാല്‍മുട്ടുകള്‍ക്കും ചുറ്റും അധികമായി തുണി വരുന്നത് നീളക്കുറവും കൂടുതല്‍ വണ്ണവും തോന്നിപ്പിക്കും.
ബെല്‍റ്റിടുക
അരക്കെട്ടിന് ഷെയ്പ്പ് നല്കുന്ന ഒന്നായ ബെല്‍റ്റ് ഒരു മികച്ച അക്സസറി ആയിരിക്കും. ജീന്സുമായി ചേരുന്ന ഒരു ബെല്‍റ്റ് തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ ഒരു കോണ്‍ട്രാസ്റ്റിംഗ് നിറത്തിലേക്ക് പോകുക.
ശരിയായ നീളം
നിങ്ങളുടെ ജീന്‍സിന്റെ നീളം വളരെ പ്രധാനമാണ്. നീളം കൂടുതലാണെങ്കില്‍ കണങ്കാലിന്റെ സ്ഥലത്തായി അധികം വരുന്ന തുണി മടക്കിവെക്കുക.



Click it and Unblock the Notifications

