Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
സെലിബ്രിറ്റി ഫാഷന്‍ സീക്രട്ട്; ഒരിക്കലും പ്രായം തോന്നാത്ത അവരുടെ ലുക്കിന്റെ രഹസ്യം
സെലിബ്രിറ്റികളെ നോക്കൂ, അവര്‍ക്കെന്നും ചെറുപ്പം തോന്നും. അവരുടെ പ്രായം കുറഞ്ഞ രൂപത്തിന് പിന്നിലെ രഹസ്യങ്ങള്‍ അറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ട്. അവരുടെ ആരോഗ്യമുള്ള ചര്‍മ്മം, തിളക്കമുള്ള അഴകുള്ള മുടി, സ്റ്റൈലിഷ് വസ്ത്രങ്ങള്‍ എന്നിവയെല്ലാം കാരണം അവര്‍ക്ക് പ്രായക്കുറവ് തോ്ന്നിക്കും. പ്രായം കുറഞ്ഞ് തോന്നിക്കാന്‍ സഹായിക്കുന്ന ചില സെലിബ്രിറ്റി ഫാഷന്‍ രഹസ്യങ്ങള്‍ ഇതാ.
ചര്‍മ്മസംരക്ഷണം
പല സെലിബ്രിറ്റികളും കര്‍ശനമായ ചര്മ്മസംരക്ഷണചര്യ പിന്തുടരുന്നവരാണ്. അവര്‍ അവരുടെ ചര്‍മ്മത്തിന്റെ തരത്തിന് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും ചര്‍മ്മത്തിന്റെ പ്രശ്നങ്ങള്‍ കണ്ടെത്തി അപ്പപ്പോള്‍ തന്നെ പരിഹരിക്കുകയും ചെയ്യുന്നു. ക്ലെന്‍സിംഗ്, ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവ ചര്‍മ്മസംരക്ഷണത്തില്‍ പ്രധാനമാണ്. ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സണ്‍സ്ക്രീനും നിര്‍ബന്ധമാണ്.

ആഹാരശീലങ്ങള്‍
സമീകൃതാഹാരം യുവത്വം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സെലിബ്രിറ്റികള്‍ പലപ്പോഴും വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നു. ഈ പോഷകങ്ങള്‍ ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ജലാംശത്തിന് ധാരാളം വെള്ളം കുടിക്കുന്നതും പ്രധാനമാണ്.
പതിവ് വ്യായാമം
ചെറുപ്പം നിലനിര്‍ത്തുന്നതില്‍ മറ്റൊരു പ്രധാന ഘടകമാണ് വ്യായാമം. പല സെലിബ്രിറ്റികളും സ്ഥിരമായി വ്യായാമം ചെയ്യാറുണ്ട്. ഇത് ഫിറ്റ് ബോഡിയും തിളങ്ങുന്ന ചര്‍മ്മവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. യോഗ, പൈലേറ്റ്സ്, കാര്‍ഡിയോ എന്നിവ സെലിബ്രിറ്റികളുടെ പ്രിയ വ്യായാമ രീതികളാണ്.

നല്ല ഉറക്കം
വേണ്ടത്ര ഉറക്കം ലഭിക്കുന്നത് ഉന്മേഷവും യുവത്വവും ലഭിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. എല്ലാ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് സെലിബ്രിറ്റികള്‍ ഉറപ്പാക്കാറുണ്ട്. ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു.
മിനിമല്‍ മേക്കപ്പ്
മേക്കപ്പിലൂടെ കൂടുതല്‍ ഭംഗി തോന്നിപ്പിക്കാന്‍ കഴിയുമെങ്കിലും, പല സെലിബ്രിറ്റികളും മിനിമലിസ്റ്റിക് സമീപനമാണ് ഇഷ്ടപ്പെടുന്നത്. ചര്‍മ്മത്തെ പൂര്‍ണ്ണമായും കവര്‍ ചെയ്യുന്നതിന് പകരം അവയുടെ സ്വാഭാവിക സവിശേഷതകള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് കേടുപാടുകള്‍ വരുത്താതിരിക്കാന്‍ അത്യാവശ്യമാണ്.

മുടി സംരക്ഷണം
ആരോഗ്യമുള്ള മുടിയും യുവത്വം നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാണ്. മുടിക്ക് വേണ്ടി നല്ല ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുകയും ചികിത്സകള്‍ നടത്തുകയും ചെയ്യുന്നവരാണ് സെലിബ്രിറ്റികള്‍. പതിവ് ട്രിമ്മുകള്‍, ആഴത്തിലുള്ള കണ്ടീഷനിംഗ്, അമിതമായ ഹീറ്റ് സ്റ്റൈലിംഗ് ഒഴിവാക്കല്‍ എന്നിവ അവരുടെ മുടി സംരക്ഷണ രഹസ്യങ്ങളില്‍ ചിലതാണ്.
ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍
വസ്ത്രങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പ് നിങ്ങളുടെ പ്രായം തോന്നിപ്പിക്കുന്നതില്‍ വലിയ മാറ്റമുണ്ടാക്കും. സെലിബ്രിറ്റികള്‍ പലപ്പോഴും അവരുടെ ശരീരഘടനയ്ക്ക് ചേരുന്നതും ശരീര സവിശേഷതകള്‍ എടുത്തുകാണിക്കുന്നതുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകളില്‍ അവര്‍ അപ്ഡേറ്റ് ആയിരിക്കും, എന്നാല്‍ അവരുടെ ശൈലിക്ക് അനുയോജ്യമായ ഫാഷനേ അവര്‍ തിരഞ്ഞെടുക്കുകയുള്ളു.

ആത്മവിശ്വാസം
ആത്മവിശ്വാസം ഒരുപക്ഷെ പ്രായം തോന്നിപ്പിക്കാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട രഹസ്യമാണ്. ശരീരത്തിലും സ്വന്തം കഴിവുകളിലും അവര്‍ സ്വയം വിശ്വസിക്കുകയും നിങ്ങളുടെ അതുല്യമായ സൗന്ദര്യത്തെ ആശ്ലേഷിക്കുകയും ചെയ്യുന്നത് നിങ്ങളെ ചെറുപ്പമായി തോന്നിപ്പിക്കും.
ഈ സെലിബ്രിറ്റി ഫാഷന്‍ രഹസ്യങ്ങള്‍ പിന്തുടരുക വഴി, നിങ്ങള്‍ക്കും പ്രായമില്ലാത്ത ലുക്ക് നേടാന്‍ കഴിയും.



Click it and Unblock the Notifications

