Latest Updates
-
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
വസ്ത്രധാരണത്തില്‍ ആളുകള്‍ എപ്പോഴും വരുത്തുന്ന തെറ്റുകള്‍ ഇവയാണ്
നന്നായി വസ്ത്രം ധരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും മറ്റുള്ളവരില്‍ നല്ല മതിപ്പ് ഉണ്ടാക്കുകയും ചെയ്യും. എന്നിരുന്നാലും, പലരും വസ്ത്രധാരണത്തില്‍ തെറ്റുകള്‍ വരുത്താറുണ്ട്. ഇത് അവരുടെ രൂപഭെംഗിയെ ബാധിക്കും. ഇത്തരം തെറ്റുകള്‍ ഒഴിവാക്കുന്നത് കൂടുതല്‍ ഭംഗി തോന്നിക്കും. സാധാരണയായി വസ്ത്രധാരണത്തില്‍ ആളുകള്‍ വരുത്തുന്ന, ഒഴിവാക്കേണ്ട ഡ്രസ്സിംഗ് തെറ്റുകള്‍ ഇതാ.
ഇണങ്ങാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഏറ്റവും സാധാരണമായ തെറ്റുകളില്‍ ഒന്ന്. വളരെ ഇറുകിയതോ അയഞ്ഞതോ ആയ വസ്ത്രങ്ങള്‍ രൂപഭംഗിയെ ബാധിക്കും. അതുകൊണ്ട് ഇണങ്ങിയ വസ്ത്രങ്ങളാണ് ധരിക്കുന്നത് ഉറപ്പാക്കുക.

വ്യത്യസ്ത അവസരങ്ങളില്‍ ആ സാഹചര്യത്തിന് ഇണങ്ങുന്ന വസ്ത്രധാരണ രീതികള്‍ അവഗണിക്കുന്നതാണ് മറ്റൊരു തെറ്റ്. ഒരു ഔപചാരിക പരിപാടിക്ക് കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കുകയോ അല്ലെങ്കില്‍ ഒരു സാധാരണ യാത്രയ്ക്ക് ഹെവി വസ്ത്രം ധരിക്കുകയോ ചെയ്യുന്നത് തെറ്റായ വസ്ത്രധാരണ രീതിയാണ്. വസ്ത്രം തിരഞ്ഞെടുക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഡ്രസ് കോഡ് പരിഗണിക്കുക.
ഓവര്‍ ആക്സസറൈസിംഗ്
ആക്സസറികള്‍ക്ക് ഒരു വസ്ത്രധാരണത്തെ ആകര്‍ഷകമാക്കാന്‍ കഴിയും, എന്നാല്‍ അമിതമായി ആക്സസറികള്‍ ഉപയോഗിക്കുന്നത് വിപരീത ഫലമുണ്ടാക്കും. ഇത് നിങ്ങളുടെ രൂപത്തെ അലങ്കോലമാക്കും.

തെറ്റായ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത്
രൂപഭംഗിയില്‍ നിറങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ സ്കിന്‍ ടോണിന് അനുയോജ്യമല്ലാത്ത നിറങ്ങള്‍ ധരിക്കുന്നത് നിങ്ങളെ ഡള്ളാക്കുകയോ അമിതമായി പ്രകാശിപ്പിക്കുകയോ ചെയ്യും. കൂടുതല്‍ ഭംഗിക്ക് നിങ്ങളുടെ നിറത്തിന് യോജിക്കുന്ന നിറങ്ങളില്‍ ഉറച്ചുനില്ക്കുക.
ചെരുപ്പുകള്‍ അവഗണിക്കുന്നത്
നിങ്ങളുടെ ചെരുപ്പുകളും വസ്ത്രധാരണത്തെ സ്വാധീനിക്കും. നിങ്ങളുടെ വസ്ത്രത്തിന് ഇണങ്ങാത്തതോ അവസരത്തിന് അനുയോജ്യമല്ലാത്തതോ ആയ ഷൂസ് ധരിക്കുന്നത് നിങ്ങളുടെ രൂപഭംഗിയെ ബാധിക്കും. വസ്ത്രധാരണത്തിന് അനുയോജ്യമായതും ഇവന്റിന് യോജിക്കുന്നതുമായ പാദരക്ഷകള്‍ എപ്പോഴും തിരഞ്ഞെടുക്കുക.

ഫാബ്രിക്കില്‍ ശ്രദ്ധിക്കാതിരിക്കുന്നത്
നിങ്ങളുടെ വസ്ത്രങ്ങളുടെ ഫാബ്രിക് ഫിറ്റും സ്റ്റൈല്‍ പോലെ പ്രധാനമാണ്. എളുപ്പത്തില്‍ ചുളിവുകള്‍ വീഴുന്നതോ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്തതോ ആയ തുണിത്തരങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള രൂപത്തെ ബാധിക്കും. സാഹചര്യത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക.
ഗ്രൂമിംഗിനെ കുറിച്ച് മറക്കുന്നു
നന്നായി വസ്ത്രം ധരിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ് ഗ്രൂമിംഗ്. മുടി, നഖങ്ങള്‍, ചര്‍മ്മ സംരക്ഷണം എന്നിവ പോലുള്ള ഗ്രൂമിംഗ് അവഗണിക്കുന്നത് വസ്ത്രധാരണത്തിന്റെ പകിട്ട് കുറയ്ക്കും.
പഴഞ്ചന്‍ സ്റ്റൈലുകള്‍
ഫാഷന്‍ ട്രെന്‍ഡുകള്‍ ഞൊടിയിടയില്‍ മാറും. കാലഹരണപ്പെട്ട, പഴഞ്ചന്‍ സ്റ്റൈലിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് രൂപഭംദംഗിയെ സ്വാധീനിക്കും. ഒരു വ്യക്തിഗത ശൈലി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെങ്കിലും, നിലവിലെ ട്രെന്‍ഡുകള്‍ക്കൊപ്പം നിങ്ങളുടെ വാര്‍ഡ്രോബ് അപ്ഡേറ്റ് ചെയ്യുന്നത് നിങ്ങളെ പുതുമയുള്ളതും ആധുനികവുമായി നിലനിര്‍ത്തും.

കംഫര്‍ട്ട് പ്രധാനം
സ്റ്റൈലിനായി ഒരിക്കലും കംഫര്‍ട്ട് ത്യജിക്കരുത്. അസുഖകരമായ വസ്ത്രങ്ങളോ ചെരുപ്പുകളോ ധരിക്കുന്നത് ആത്മവിശ്വാസത്തെയും മറ്റുള്ളവരുമായുള്ള ഇടപഴകലുകളെയും ബാധിക്കും. ദിവസം മുഴുവന്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ കംഫര്‍ട്ടബിള്‍ ആയിരിക്കാന്‍ സ്റ്റൈലിഷും സൗകര്യപ്രദവുമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക.
ഈ സാധാരണ ഡ്രസ്സിംഗ് തെറ്റുകള്‍ ഒഴിവാക്കുന്നത് നിങ്ങളെ ഏറ്റവും മികച്ച രീതിയില്‍ പ്രെസന്റ് ചെയ്യാന്‍ സഹായിക്കും. ഫിറ്റ്, കളര്‍, ആക്സസറികള്‍, ഗ്രൂമിംഗ് എന്നിവയില്‍ ശ്രദ്ധ ചെലുത്തുന്നത് നിങ്ങളെ എപ്പോഴും സ്റ്റൈല്‍ ആയി ഇരിക്കാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

