Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സാരിയിലൊരു മോഡേണ് ട്വിസ്റ്റ്: കിടിലന് സാരി ലുക്കില് തിളങ്ങി തപ്സി മുതല് തമന്ന വരെയുള്ള താരസുന്ദരിമാര്
സാരി ഇന്ത്യക്കാര്ക്ക് ഒരു വികാരമാണ്. നമ്മുടെ സംസ്കാരത്തിലും സൗന്ദര്യ സങ്കല്പ്പത്തിലും അടിയുറച്ച നിത്യഹരിത ഫാഷന് സിംബല് ആണത്. ഫാഷന് ലോകം എത്രയൊക്കെ മുന്നോട്ടുപോയാലും സാരിയെ മാറ്റനിര്ത്തി ഇന്ത്യന് ഫാഷന് ലോകത്തിന് ഒരു അതിജീവനമില്ല. ഇക്കാരണം കൊണ്ടുതന്നെ സാരിയില് എന്തെല്ലാം ഫാഷന് ട്വിസ്റ്റുകള് കൊണ്ടുവരാന് കഴിയുമോ അതെല്ലാം പരീക്ഷിക്കുന്നവരാണ് ഫാഷന് കുതുകികള്. സാരിയെന്ന രണ്ടക്ഷരം ഒപ്പമുണ്ടെങ്കില് അതെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് സാരി പ്രേമികള്.

സാരിയോട് ഇന്ത്യക്കാര്ക്കുള്ള ഈ ഭ്രമം നമ്മുടെ സിനിമാലോകത്തും പ്രതിഫലിക്കാറുണ്ട്. പുതിയ ഡിസൈനുകളും ഐഡിയകളും കൊണ്ട് സാരിയില് തിളങ്ങാനുള്ള അവസരങ്ങളൊന്നും നമ്മുടെ താരസുന്ദരിമാര് ഒഴിവാക്കാറില്ല. കഴിഞ്ഞിടെ സാരിയില് മോഡേണ് ട്വിസ്റ്റ് കൊണ്ടുവന്ന് ശ്രദ്ധിക്കപ്പെട്ട നടിമാര് ആരൊക്കെയാണെന്ന് നോക്കാം.
തപ്സി പന്നു
സാരിയും ഓവര്കോട്ടും ധരിച്ചുള്ള ഫോട്ടോഷൂട്ടിലെ ചിത്രങ്ങള് കഴിഞ്ഞിടെ തപ്സി തന്റെ സോഷ്യല് മീഡിയയില് പങ്കുവെച്ചിരുന്നു. സാരിയുമായുള്ള ഈ അനുരാഗം ഒരിക്കലും അവസാനിക്കില്ലെന്നാണ് കരുതുന്നതെന്ന അടിക്കുറിപ്പോടെയാണ് തപ്സി ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. അമന്ദീപ് കൗര് ആണ് തപ്സിക്ക് വേണ്ടി ഈ സാരി സ്റ്റൈല് ചെയ്തത്. കറുപ്പും സില്വറും കരയുള്ള മഞ്ഞ പട്ടുസാരിയും കറുപ്പ് ഓവര്കോട്ടും ഹൈവേസ്റ്റ് പാന്റും ചേര്ന്നുള്ള ഈ സാരി-ഓവര്കോട്ട് കോമ്പിനേഷനില് തപ്സിയെ അതിസുന്ദരിയായി കാണാം.
തമന്ന ഭാട്ടിയ
കടുംപച്ച ജോര്ജറ്റ് സാരിയും ഗോള്ഡന് ബീഡ് വര്ക്കുള്ള ബസ്റ്റിയര് ബ്ലൗസും ധരിച്ച് തമിഴ് ഹൊറര് കോമഡി സിനിമയായ അരണ്മനൈ-4 ന്റെ പ്രമോഷന് പരിപാടികളില് പ്രത്യക്ഷപ്പെട്ട തമന്ന സാരിയിലെ വേറിട്ട ലുക്ക് കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡിസൈനറായ മസാബ ഗുപ്തയുടെ ഹൗസ് ഓഫ് മസാബ സാരി ആണ് ട്രൈകോണ് ഡ്രെയ്പ്ഡ് സാരി എന്ന പേരില് ഈ സാരി ഡിസൈന് ചെയ്തിരിക്കുന്നത്. 75,000 രൂപയാണ് ഈ സാരിയുടെ വില. കടുംപച്ച ജോര്ജറ്റ് തുണിയില് മുന്താണിയില് ഗോള്ഡന് ഡോരിയും സീക്വന്നും ഉപയോഗിച്ചുള്ള വര്ക്കിനൊപ്പം ട്രിക്കോണ് എംബ്രോയ്ഡറിയും ചെയ്തിട്ടുണ്ട്. പട്ടുതുണികൊണ്ടുള്ള ബസ്റ്റിയര് ബ്ലൗസില് സര്ഡോസി എംബ്രോയ്ഡറിയാണ് നല്കിയിരിക്കുന്നത്. സ്ക്വയര് കഴുത്താണ് ബ്ലൗസിന്. സ്വര്ണ്ണ നിറത്തിലുള്ള ഗോള്ഡന് ചാന്ഡിയിലര് കമ്മലാണ് ആഭരണമായി ധരിച്ചിരിക്കുന്നത്.
ശില്പ്പ ഷെട്ടി
സ്ത്രീകളുടെ അഢംബര, റെഡി ടു വെയര് വസ്ത്ര ബ്രാന്ഡായ 431-88-ല് നിന്നുള്ള പ്രീ-ഡ്രെയ്പ്പ്ഡ് സാറ്റിന് സാരിയിലുള്ള ഫോട്ടോ ശില്പ്പ ഷെട്ടി തന്നെ തന്റെ സോഷ്യല്മീഡിയയില് പങ്കുവെച്ചിരുന്നു. ഷാചീ ഫൈന് ജ്വല്ലറിയില് നിന്നുള്ള ആഭരണങ്ങളാണ് ശില്പ്പ ഒപ്പം പെയര് ചെയ്തിരിക്കുന്നത്.
ഭൂമി പെഡനേക്കര്
മുന്താണിക്ക് പകരം നീളത്തിലുള്ള മുത്തുമാലകള് നല്കിയുള്ള ഭൂമി പെഡനേക്കറുടെ പുതിയ സാരി സ്റ്റൈല് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തോള്ഭാഗം മുതല് താഴെ വരെയുള്ള മുന്താണി ഭാഗത്താണ് മുത്തുകള് നല്കിയിരിക്കുന്നത്. നിഖില് തമ്പിയാണ് ഭൂമിക്ക് വേണ്ടി ഈ സാരി ഡിസൈന് ചെയ്തത്. പേള് നെക്ക്ലേസാണ് ഇതിനൊപ്പം ഭൂമി അണിഞ്ഞിരിക്കുന്നത്.
ശ്രദ്ധ കപൂര്
മുംബൈയിലെ ജിയോ വേള്ഡ് പ്ലാസയുടെ ഉദ്ഘാടന ചടങ്ങിലാണ് കിടിലന് സാരി ലുക്കില് ശ്രദ്ധ കപൂര് തിളങ്ങിയത്. ചുവന്ന ബനാറസി സാരിയ്ക്കൊപ്പം കറുത്ത ബ്ലേസര് ധരിച്ചാണ് ശ്രദ്ധ സാരിക്ക് മോഡേണ് ലുക്ക് നല്കിയത്.



Click it and Unblock the Notifications
