Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
സ്ത്രീകള്ക്കിടയില് തരംഗമായി മോഡേണ് ക്യാറ്റ്-ഐ സണ്ഗ്ളാസ്
ചൂട് കനത്തതോടെ സണ്ഗ്ലാസ് ധരിക്കുന്നവരുടെ എണ്ണം വര്ധിച്ചു. ചൂട് ഒരു കാരണം മാത്രം, അല്ലെങ്കിലും സണ്ഗ്ളാസ്സ് പ്രേമികളുടെ എണ്ണം വളരെ കൂടുതലാണ്. ഫാഷന്റെ പ്രധാന പ്രതീകങ്ങളിലൊന്നാണ് സണ്ഗ്ലാസുകള്. അതിനാല് തന്നെ ബ്രാന്ഡഡ് സണ്ഗ്ലാസുകള് ഓഫ്ലൈനിലും ഓണ്ലൈനിലും ഒരുപോലെ വിപണി പിടിച്ചു മുന്നേറുകയാണ്. സണ്ഗ്ലാസുകള് പല തരത്തിലും ഭാവത്തിലും ഉണ്ടെങ്കിലും 2024 ലെ താരം മോഡേണ് ക്യാറ്റ്-ഐ സണ്ഗ്ലാസ് ആണ്.

ക്യാറ്റ്-ഐ സണ്ഗ്ലാസ്
മോഡേണ് ക്യാറ്റ്-ഐ സണ്ഗ്ലാസ് എന്നാല് പൂച്ചയുടെ തീഷ്ണമായ കണ്ണുകള്ക്ക് തുല്യമായ സണ്ഗ്ലാസ് എന്നര്ത്ഥം. ഒരേ സമയം സ്റ്റൈലും പ്രൗഢിയും നല്കുന്ന ഒന്നാണിത്. കറുത്ത ക്യാറ്റ്-ഐ സണ്ഗ്ലാസും ലെതര് ജാക്കറ്റും ധരിച്ച അനിയ ടെയ്ലര്-ജോയ് എന്ന മോഡലിന്റെ ചിത്രങ്ങള് അതിവേഗമാണ് ഇന്റര്നെറ്റില് തരംഗമായി മാറിയത്.1920-കളില് ആര്ട്ടിസ്റ്റ് അല്റ്റിന ഷിനാസി മിറാന്ഡ ആദ്യമായി കണ്ടുപിടിച്ച നീണ്ട കണ്ണുകളുടെ ആകൃതിയുള്ളതും അറ്റം മുകളിലേക്ക് ഉയര്ന്നതുമായ ക്യാറ്റ്-ഐ ഫ്രേമുകള്ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.
എന്നാല് കാല്നൂറ്റാണ്ടുകള്ക്ക് ശേഷം ഇപ്പോഴാണ് ക്യാറ്റ്-ഐ ഫ്രേമുകള് തരംഗമാകുന്നത്. പ്രിയങ്ക ചോപ്ര, ദീപിക പദുകോണ് എന്നിവര് ഇന്ത്യയില് ക്യാറ്റ്-ഐ സണ്ഗ്ലാസിന്റെ ആരാധകരാണ്.ഏത് തരാം മുഖാകൃതി ഉള്ളവര്ക്കും ചേരും എന്നതാണ്.ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ ഒരു സ്റ്റൈല് കൂടി ഇതിനുണ്ട്. ലെതര് വസ്ത്രങ്ങള്, ആക്സസറീസ് എന്നിവയ്ക്ക് ചേരുന്ന ഒന്നാണ് ഇത്.
സൂര്യപ്രകാശത്തില് നിന്ന് സംരക്ഷണം
സൂര്യപ്രകാശത്തില് നിന്ന് സംരക്ഷണം നല്കുന്നതിന് പുറമെ, പൂച്ച കണ്ണടകള് ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്തെടുക്കുന്നതിനുള്ള അവസരങ്ങളും ഇന്ന് ലഭ്യമാണ്. പല ബ്രാന്ഡുകളും അതിനുള്ള സൗകര്യം ഒരുക്കി നല്കുന്നു. സ്ത്രീകള്ക്കിടയില് മാത്രമാണ് ക്യാറ്റ്-ഐ സണ്ഗ്ളാസ് തരംഗമാകുന്നത്. പുരുഷന്മാര്ക്ക് ചേരുന്ന ഒരു സ്റ്റൈല് അല്ല ഇതിനുള്ളത്. 80-കളുടെ അവസാനത്തിലും 90-കളിലും ജനിച്ചവര്ക്ക് വിന്റേജ് ഗ്ലാസുകള് ധരിക്കുന്നത് വ്യോപകമായിരുന്നു. അടക്കിന്റെ ഒരു തുടര്ച്ചയായി വേണം ഇതിനെ കാണാന്.
മറ്റു സണ്ഗ്ളാസുകളില് നിന്നും വ്യത്യസ്തമായി, ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം എന്നിവ പ്രദാനം ചെയ്യുന്ന ഒന്നാണ് മോഡേണ് ക്യാറ്റ്-ഐ സണ്ഗ്ളാസ്. പൂച്ചയുടെ കണ്ണ് ഇപ്പോഴും സന്തോഷവും ശാന്തതയും നിറഞ്ഞതാണ് അതിനാല് അതിന്റെ പ്രതിഫലനം അതെ മാതൃകയിലുള്ള സണ്ഗ്ളാസിലും കാണാം എന്നാണ് ഫാഷന് പ്രേമികള് പോലും വിശ്വസിക്കുന്നത് .മാത്രമല്ല, സര്ഗ്ഗാത്മകതയും ദയയും വര്ദ്ധിപ്പിക്കാന് ഇതിന് കഴിയും എന്നുമൊക്കെ ചില ഫാഷന് പ്രേമികള് പറയുന്നുണ്ട്. എന്നാല് അതില് എത്രമാത്രം കാര്യമുണ്ടെന്നു അറിയില്ല. . പരമ്പരാഗതമായി, പൂച്ചയുടെ കണ്ണ് ധരിക്കുന്നയാളെ ദുരാത്മാക്കളില് നിന്ന് സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നത് കൊണ്ട് മാത്രം ഈ ആകൃതിയുള്ള കണ്ണടകള് ഇഷ്ടപ്പെടുന്നവരുമുണ്ട്. വൃത്താകൃതിയിലുള്ള മുഖത്തിന് ആണ് ഈ കണ്ണടകള് കൂടുതല് അനുയോജ്യം. ഇത്തരം മുഖം ഉള്ളവര്ക്ക് ബോള്ഡ് ലുക്ക് ലഭിക്കാന് ഈ കണ്ണട സഹായിക്കുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
