Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
50 വര്‍ഷം പിന്നിലേക്കൊന്നു തിരിച്ചു പോയാലോ, ട്രെന്‍ഡായി വിന്റേജ് ലുക്ക്
അനുദിനം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഫാഷന്‍. ഒന്ന് കണ്ണടച്ചു തുറക്കുമ്പോഴേക്കും ഫാഷന്‍ ലോകം മാറി മറിഞ്ഞിരിക്കും. ഇന്ന് കാണുന്നത്, നാളെ കാണാനാകില്ല. എന്നാല്‍ എടുത്തു പറയേണ്ട ഒരു കാര്യം ഈ മാറ്റം ശാശ്വതമല്ല എന്നതാണ്. ചില തിരിച്ചു പോക്കുകള്‍ ഫാഷനില്‍ സാധ്യമാണ് എന്ന് മാത്രമല്ല, അനിവാര്യവുമാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് എന്ന് പറയുന്നത് ഓള്‍ഡ് വിന്റേജ് ലുക്ക് ആണ്. അതായത് 1950 കളിലെയും 1960 കളിലെയും ഫാഷന്‍ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന് റെട്രോ -വിന്റേജ് കളക്ഷനുകളെന്ന ഓമനപ്പേരും നല്കിയിരിക്കുന്നു.

റെട്രോ -വിന്റേജ് കളക്ഷന്‍
റെട്രോ, വിന്റേജ് ഫാഷന്‍ ആളുകള്‍ക്കിടയില്‍ ഇന്നും ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ നിലനിര്‍ത്തുന്നു എന്നതാണ് പ്രത്യേകത. യുവതലമുറയാണ് ഇത് കൂടുതലായും ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ അമൂമ്മമാരുടെയും അപ്പൂപ്പന്മാരുടെയും ജനറേഷന് ആഘോഷിച്ച വസ്ത്രങ്ങള്‍ അവര്‍ ആഘോഷമാക്കുന്നു. ഇത് കാണുന്ന മുതിര്‍ന്ന തലമുറയ്ക്കും സന്തോഷം മാത്രമാണ് ഉള്ളത്. ഏറെ കൗതുകത്തോടെയാണ് ഈ ഫാഷന്‍ അവര്‍ നെഞ്ചേറ്റുന്നത്.
1950 കളിലെ ഡ്രോപ്പ് - വെയിസ്റ്റ്, പ്രോം ഡ്രെസ്സുകളായ ഫ്ലാപ്പര് ഡ്രസ്സ്, ബീഡ്സ് വര്‍ക്ക് നിറഞ്ഞ ഗൗണുകള്‍, സല്‍വാര്‍ കമ്മീസുകള്‍, പൈജാമ എന്ന് വേണ്ട വെസ്റ്റേണ്‍ , അമേരിക്കന്‍ സ്റ്റൈലുകള്‍ വരെ അടിപൊളിയായി പുനരാവിഷ്കരിച്ചിരിക്കുന്നു. 1970 കളിലെ ഫ്ലേര്‍ഡ് ജീന്‍സ്, ബൂട്ട് കട്ട് ജീന്‍സ്, പേസന്റ് ബ്ലൗസ്സ് , 1980 കളിലെ ഗ്രാഫിക് - നിയോണ്‍ പ്രിന്റഡ് സ്യൂട്ട് എന്നിവയെല്ലാം ഇന്നും ഏറെ ആവേശത്തോടെയാണ് യുവതലമുറ സ്വീകരിക്കുന്നത്. ഇത്തരം വസ്ത്രങ്ങളുടെ നിര്‍മാണത്തില്‍ മികവ് പുലര്‍ത്തുന്ന വിന്റേജ് ഫാഷന്‍ ബുട്ടീക്കുകളും ഉണ്ടെന്നതാണ് മറ്റൊരു രസം.
കൂട്ടായി സോഷ്യല്‍ മീഡിയ
ഫാഷന്‍ ഷോകളിലും റാമ്പ് വാക്കുകളിലും ഇത്തരം വസ്ത്രങ്ങള്‍ ഇപ്പോള്‍ ഇടം പിടിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. വസ്ത്രങ്ങള്‍ക്ക് പുറമെ വിന്റേജ് സ്റ്റൈലിലുള്ള ടോട്ട് ബാഗുകള്‍ പോലും വിന്റേജ് സ്റ്റൈലില്‍ ഇടം നേടിക്കഴിഞ്ഞു. സ്ട്രീറ്റ് ഷോപ്പിസുകളിലും ഓണ്‍ലൈന്‍ ഷോപ്പിസുകളിലും വിന്റേജ് ഔട്ട്ഫിറ്റുകള് ധാരാളമായി വിറ്റഴിയുന്നു.ഈ സ്റ്റൈലിന് ലഭിക്കുന്ന ജനപ്രീതി ഏറെ കൗതുകത്തോടെയാണ് ഫാഷന്‍ ലോകം കാണുന്നത്.
വിന്റേജ് സ്റ്റൈലിന്റെയും ഫാഷന്റെയും തിരിച്ചു വരവില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പിന്റ്റസ്റ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവയെല്ലാം വിന്റേജ് ഫാഷനുകളാല് നിറയുകയുകയാണ്. പഴയകാല ക്ലാസിക് ഫാഷനിലേക്കുള്ള തിരിച്ചു വരവെന്നാണ് ഫാഷന്‍ രംഗം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത് സ്ഥായിയായ ഒരു തിരിച്ചുപോക്ക് അല്ലെന്നും ഇടക്കാലത്തേക്കായുള്ള ഒരു മാറ്റം മാത്രമാണെന്നും വിലയിരുത്തപ്പെടുന്നു. കാര്യം എന്തായാലും ഈ മാറ്റവും അതിലൂടെ വന്ന സ്റ്റൈലും ഫാഷനും ആളുകള്‍, പ്രത്യേകിച്ച് ഏറ്റവും പുതിയ തലമുറയിലെ കുട്ടികള്‍ വരെ ആസ്വദിക്കുന്നു എന്നത് രസകരമായ കാര്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
