For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്ലസ് സൈസില്‍ സുന്ദരിയല്ലെന്ന് തോന്നുന്നുണ്ടോ?

അമിതവണ്ണത്തെ ഒളിപ്പിച്ച് ആകാരവടിവുകളെ എങ്ങനെ പ്രകടിപ്പിക്കാം എന്ന് നോക്കാം

|

അല്‍പം തടി കൂടിയെന്ന് പറഞ്ഞ് ഡയറ്റിംഗ് ഭക്ഷണനിയന്ത്രണം വ്യായാമം എന്നീ കോലാഹലങ്ങള്‍ക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളാണ് ഇന്നത്തേത്. സീറോസൈസ് ആയിരിക്കണം എന്ന ആഗ്രഹവുമായി നടക്കുന്നവര്‍. എന്നാല്‍ ഇനി പ്ലസ് സൈസില്‍ ഉള്ളവര്‍ക്കും സുന്ദരിയാവാം.

മെലിഞ്ഞ ശരീരത്തില്‍ മാത്രമല്ല തടിച്ച ശരീരത്തിലും സൗന്ദര്യമുണ്ട് എന്ന കാര്യം ഓര്‍ക്കുക. അമിതവണ്ണത്തെ ഒളിപ്പിച്ച് ആകാരവടിവുകളെ എങ്ങനെ പ്രകടിപ്പിക്കാം എന്ന് നോക്കാം. അതിനായി സൗന്ദര്യസംരക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ എന്തൊക്കെ എന്ന് നോക്കാം.

സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍

സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍

അമിതവണ്ണം തോന്നിക്കാത്ത രീതിയിലുള്ള സൂപ്പര്‍സൈസ് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. ഒഴുക്കന്‍ ലൈനുകളോട് കൂടിയ വസ്ത്രങ്ങള്‍ നിങ്ങളില്‍ തടി കുറവ് തോന്നിയ്ക്കും. മാത്രമല്ല ഇറുക്കമില്ലാത്ത ഒഴുകി കിടക്കുന്ന വസ്ത്രങ്ങളാണ് ഏറ്റവും നല്ലതും.

 ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍

ലെഗ്ഗിംസ് ഇടുമ്പോള്‍ അല്ലെങ്കില്‍ ജീന്‍സ് ധരിയ്ക്കുമ്പോള്‍ ഇറക്കം കൂടിയ ടോപ്പുകള്‍ ധരിയ്ക്കുന്നത് ഒഴിവാക്കുക. ഇത് അമിതവണ്ണം തോന്നിയ്ക്കുന്നതില്‍ നിന്ന് രക്ഷിക്കും.

 ഡിസൈനുകള്‍ വേണ്ട

ഡിസൈനുകള്‍ വേണ്ട

വളരെ വലിയ ഡിസൈനുകളോടും പാറ്റേണുകളോടും കൂടിയ വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് നിര്‍ത്തുക. മാത്രമല്ല കടുത്ത നിറങ്ങളും മാക്‌സിമം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഫ്‌ളോറല്‍ പ്രിന്റുകള്‍

ഫ്‌ളോറല്‍ പ്രിന്റുകള്‍

ഫ്‌ളോറല്‍ പ്രിന്റുകളാണ് മറ്റൊന്ന്. ഫ്‌ളോറല്‍ പ്രിന്റുകളുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കാം. മാത്രമല്ല ഹിപ്‌സൈസ് മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

 നിറങ്ങള്‍ ശ്രദ്ധിക്കാം

നിറങ്ങള്‍ ശ്രദ്ധിക്കാം

കറുപ്പ്, നേവി, ഗ്രേ, തവിട്ട് എന്നീ നറങ്ങളിലുള്ള വസ്ത്രങ്ങള്‍ തടിച്ചവര്‍ക്ക് ചേരുന്നതാണ്. ശരിയായ സൂപ്പര്‍സൈസ് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.

കഴുത്തിറങ്ങിയ വസ്ത്രം

കഴുത്തിറങ്ങിയ വസ്ത്രം

കഴുത്തിറങ്ങിയ വസ്ത്രം ധരിയ്ക്കുക. ഇത് വണ്ണം കുറവ് തോന്നിയ്ക്കാന്‍ സഹായിക്കും. കാരണം കഴുത്തിറങ്ങിയ വസ്ത്രത്തില്‍ നമ്മുടെ നീളം കൂടുതല്‍ തോന്നാന്‍ കാരണമാകും.

English summary

Fashion Secrets for Plus Size Girls

Fashion Secrets for Plus Size Girls, read on to know more about it.
Story first published: Monday, February 20, 2017, 17:09 [IST]
X
Desktop Bottom Promotion