Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
വൈഡ് ലെഗ് ജീന്സ് മുതല് ബഗെറ്റ് ബാഗ് വരെ; ജെന് Z ആഗ്രഹിക്കുന്ന ഫാഷന് എസന്ഷ്യലുകള് ഇവയാണ്
സ്കിന്നി ജീന്സുകളും ക്രോപ്പ് ടോപ്പുകളും ഫാഷന് ലോകത്ത് നിന്നും ഔട്ട് ആയിക്കഴിഞ്ഞു. കാരണം ഫാഷന് ലോകത്തെ പുതിയ മാറ്റങ്ങള് തീരുമാനിക്കുന്നത് ജെന് Z ആണ്. ജെന് Z എന്നറിയപ്പെടുന്ന പുതു തലമുറയുടെ നിരവധി പ്രത്യേകതകളില് ഒന്നാണ് ഫാഷനും, വസ്ത്രങ്ങള്ക്കും ആക്സസറികള്ക്കുമായി പണം വാരിയൊഴുക്കുന്ന സ്വഭാവവും. ട്രെന്ഡുകള് മാറി മാറി വന്നാലും ന്യൂ ജനറേഷന് എപ്പോഴും ഫാഷന് ട്രെന്ഡുകള് തീരുമാനിക്കുന്ന കരുത്തിന്റെയും സെല്ഫ് എക്സ്പ്രഷന്റെയും വക്താക്കളായിരിക്കും.

ജെന് Z
1990 കളുടെ പകുതി തൊട്ട് 2010ന്റെ തുടക്കം വരെയുള്ള കാലഘട്ടത്തില് ജനിച്ചവരാണ് ജെന് Z. കീപ്പിംഗ് ഇറ്റ് റിയല് എന്നതാണ് ഇവരുടെ മുഖമുദ്ര. അതായത് യാഥാര്ത്ഥ്യത്തിന് നിരക്കാത്ത സൗന്ദര്യ സങ്കല്പ്പങ്ങള് അവര്ക്കില്ല. കംഫര്ട്ടബിള് ആയ അതേസമയം എക്സ്പ്രസ്സീവ് ആയ വസ്ത്രങ്ങളോടാണ് ഇവര്ക്ക് ഇഷ്ടം. വീതി കൂടിയ കാലുകളുള്ള ജീന്സും, ക്രോപ്പ് ടോപ്പും ഓവര്സൈസ് ഡ്രസ്സുകളും ഇവര്ക്ക് പ്രിയപ്പെട്ടവയാണ്. അവരുടെ ആത്മവിശ്വാസവും സവിശേഷ സ്റ്റൈല് സെന്സും അതാണ്.
ജെന് z വിഭാഗത്തില് പെട്ട മിക്കവരും ഇപ്പോള് ആഗ്രഹിക്കുന്ന അത്യാവശ്യ ഫാഷന് ഉല്പ്പന്നങ്ങള് എന്തെല്ലാമാണെന്ന് നോക്കാം.
വൈഡ് ലെഗ് ജീന്സ്
സ്കിന്നി ജീന്സുകള് വീണ്ടും ഫാഷന് ലോകത്തേക്ക് തിരിച്ചുവരവ് നടത്തിയിട്ടുണ്ടെങ്കിലും ജെന് zന് പ്രിയം വൈഡ് ലെഗ് ജീന്സിനോടാണ്. കംഫര്ട്ടബിള് ആന്ഡ് സ്റ്റൈലിഷ് എന്നതാണ് വൈഡ് ലെഗ് ജീന്സിനെ ന്യൂജന്കാരുടെ പ്രിയപ്പെട്ട ജീന്സാക്കി മാറ്റുന്നത്. ഇതിനൊപ്പം ക്ലാസിക്ക് കാന്വാസ് ഷൂസും കൂടിയുണ്ടെങ്കില് അവര് ഹാപ്പിയാകും. ഫിറ്റ് ആയ ക്രോപ്പ് ടോപ്പോ അല്ലെങ്കില് കോര്സെറ്റ് ടോപ്പോ ഉണ്ടെഹ്കില് പെര്ഫെക്ട്.
കളര് ബ്ലോക്ക് സ്നീക്കര്
ജെന് z ഫാഷനില് തംരഗമായ മറ്റൊന്നാണ് കളര് ബ്ലോക്ക് സ്നീക്കറുകള്. വലിയ ബ്ലോക്കുകളായുള്ള, കോണ്ട്രാസ്റ്റ് കളറുകളിലുള്ള സ്നീക്കറുകള് ഒറ്റനോട്ടത്തില് തന്നെ കണ്ണിലുടക്കും. കളര് ബ്ലോക്ക് ഷൂ ആണെങ്കില് താരമാകാന് മറ്റൊന്നും വേണ്ട.
ഗ്രാഫിക് ടീഷര്ട്ട്
ഗ്രാഫിക് ടീ ഷര്ട്ടാണ് ജെന് Zന്റെ മറ്റൊരു പ്രിയ ഐറ്റം. മുദ്രാവാക്യങ്ങളും സിംബലുകളും ചിത്രങ്ങളും നിറഞ്ഞ ടീ ഷര്ട്ടുകള് അവര്ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്.
സണ്ഗ്ലാസ്
അധികം വലുപ്പമില്ലാത്ത, ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും ധരിക്കാവുന്ന സണ്ഗ്ലാസുകളും ജെന് z ന്റെ കൂടെ എപ്പോഴുമുണ്ടാകും.
കോര്സെറ്റ് ബെല്റ്റുകള്
ജെന് zന്റെ സ്റ്റൈലിഷ് ആക്സസറികളില് മറ്റൊന്നാണ് കോര്സെറ്റ് ബെല്റ്റുകള്. വസ്ത്രത്തിന് ഇണങ്ങുന്ന, അതിനെ ഒന്നുകൂടി മനോഹരമാക്കുന്ന കോര്സെറ്റ് ബെല്റ്റുകള് എല്ലാ ജെന് Z കാരുടെ കയ്യിലും ഉണ്ടാകും.
ബഗെറ്റ് ബാഗ്
ഒതുക്കമുള്ള ബഗെറ്റ് ബാഗുകള് കഴിഞ്ഞിടെ ഫാഷന് ലോകത്തേക്ക് തിരിച്ചുവന്ന മറ്റൊന്നാണ്. പ്രത്യേകിച്ച് ജെന് Z ആണ് ഇതിന്റെ ആരാധകര്. അത്യാവശ്യ സാധനങ്ങള് എടുക്കുന്നതിനും അതേസമയം സ്റ്റൈലിഷ് ആയി കൊണ്ടുനടക്കുന്നതിനും ബഗെറ്റ് ബാഗുകള് പെര്ഫെക്ട് ആണ്.
Image Courtesy: Freepik



Click it and Unblock the Notifications
