Latest Updates
-
ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്: സംക്രമണ സമയം കൃത്യമായി അറിയാം, ഒപ്പം ഈ തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കൂ! -
മണ്ഡല പുനർനിർണയം: കേരളത്തിന് 30 ലോക്സഭാ സീറ്റുകൾ? നിർണായക ബില്ലുമായി കേന്ദ്രം പാർലമെന്റിലേക്ക് -
ഇന്ന് രാത്രി ചന്ദ്രൻ രാശി മാറുന്നുണ്ടോ? ചിങ്ങം രാശിയിലേക്കുള്ള മാറ്റം നാളെ രാവിലെ, അറിയേണ്ടതെല്ലാം -
2026 നവംബർ 29: സർവാർത്ഥ സിദ്ധി യോഗം ഇന്ന്; ശുഭമുഹൂർത്തത്തിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഈ ജാഗ്രത വേണം -
പുതിയ തുടക്കങ്ങൾക്ക് ഇന്നത്തെ ശുഭമുഹൂർത്തം; കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ കൃത്യമായ സമയം -
രവിപുഷ്യ യോഗം: ഇന്ന് രാവിലെ 10:59 വരെ മാത്രം; സ്വർണ്ണവും സാധനങ്ങളും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 നവംബർ 29 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യമോ? -
നവംബർ 28: കേരളത്തിലെ രാഹുകാലം, യമഗണ്ഡം, ഗുളികകാലം സമയങ്ങൾ; അറിയേണ്ടതെല്ലാം ഇവിടെ -
ശബരിമല തീർത്ഥാടനം: ഇന്നത്തെ ദർശന സമയം, വെർച്വൽ ക്യൂ, യാത്രാ വിവരങ്ങൾ; ഭക്തർ ശ്രദ്ധിക്കാൻ! -
ഗജകേസരി യോഗം ഇന്ന് സംഭവിക്കുമോ? നവംബർ 28-ലെ സത്യം ഇതാണ്, അറിയേണ്ടതെല്ലാം
കൊതിച്ച് കൊതിച്ച് ഡയമണ്ട് വാങ്ങാന്‍ പോവാണോ, അറിയണം അതിന് മുന്‍പ് ഇതെല്ലാം
നിങ്ങളുടെ ആദ്യ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നത് വളരെയധികം ആവേശത്തോടെയായിരിക്കും. എന്നിരുന്നാലും, എന്താണ്, എങ്ങനെയാണ് വാങ്ങേണ്ടത് എന്ന കാര്യം അറിയേണ്ടത് പ്രധാനമാണ്. അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. 4 Cs, ക്രമീകരണങ്ങളുടെ തരങ്ങള്‍, ഒരു പ്രശസ്ത ജ്വല്ലറി എങ്ങനെ തിരഞ്ഞെടുക്കാം എന്നിവയെക്കുറിച്ച് വിശദമായി വായിക്കൂ.
കട്ട്, കളര്‍, ക്ലാരിറ്റി, കാരറ്റ് ഭാരം എന്നിവയാണ് 4 സി. ഈ ഘടകങ്ങളാണ് വജ്രത്തിന്റെ ഗുണവും മൂല്യവും നിര്‍ണ്ണയിക്കുന്നത്. ഇവ മനസ്സിലാക്കുന്നത് വിവേകത്തോടെയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് സഹായിക്കുന്നു.

കട്ട്: ഒരു വജ്രം എങ്ങനെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു എന്നതിനെ കട്ട് നോക്കി മനസ്സിലാക്കാന്‍ സാധിക്കും. നന്നായി മുറിച്ച വജ്രം കൂടുതല്‍ തിളങ്ങും. ഇത് പലപ്പോഴും 4 സികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
നിറം: വജ്രങ്ങള്‍ വിവിധ നിറങ്ങളില്‍ വരുന്നു. ഒരു വജ്രത്തിന് നിറം കുറവാണെങ്കില്‍ അതിന്റെ മൂല്യം കൂടുതലാണ്. D (നിറമില്ലാത്തത്) മുതല്‍ Z (ഇളം മഞ്ഞ) എന്നിങ്ങനെ നിറത്തെ വേര്‍തിരിച്ചിരിക്കുന്നു.
വ്യക്തത: വ്യക്തത എന്നത് ഒരു വജ്രത്തിലെ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇതാണ് ഒരു വജ്രത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്. ഇത് വഴി നിങ്ങളുടെ വജ്രത്തിന്റെ വ്യക്തത മനസ്സിലാക്കുന്നതിന് സാധിക്കുന്നു.

കാരറ്റ് ഭാരം: കാരറ്റ് ഭാരം ഒരു വജ്രത്തിന്റെ വലിപ്പത്തെ സൂചിപ്പിക്കുന്നു. വലിയ വജ്രങ്ങള്‍ അപൂര്‍വവും വിലയേറിയതുമാണ്. എന്നിരുന്നാലും, നിങ്ങളുടെ തീരുമാനത്തില്‍ കാരറ്റ് ഭാരം മാത്രം കണക്കാക്കാനും പാടില്ല. ഇത് കൂടാതെ ഇവ തിരിച്ചറിയുന്നതിന് കൃത്യമായ ക്രമീകരണങ്ങളും ഉണ്ട്.
പ്രോംഗ് ക്രമീകരണം: ഇതാണ് ഏറ്റവും സാധാരണമായ ക്രമീകരണം. വജ്രം ഏത് മെറ്റല്‍ പ്രോഗുകള് ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇത് വജ്രത്തിലേക്ക് കൂടുതല്‍ പ്രകാശം പ്രവേശിക്കാന്‍ അനുവദിക്കുന്നുതാണോ? ഇത് അതിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ബെസെല്‍ ക്രമീകരണം: വജ്രത്തിന് ചുറ്റും ഉള്ള ഒരു ലോഹ വരമ്പിനെയാണ് ബെസല്‍ ക്രമീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നിങ്ങളുടെ ആഭരണത്തിന് കൂടുതല്‍ സംരക്ഷണം നല്കുന്നു, പക്ഷേ തിളക്കം കുറച്ചേക്കാം.
പേവ് ക്രമീകരണം: ചെറിയ വജ്രങ്ങള്‍ ഏറ്റവും കുറഞ്ഞ ലോഹം കാണിക്കുന്ന തരത്തില്‍ അടുത്ത് സജ്ജീകരിച്ചിരിക്കുന്നതിനെയാണ് പേവ് ക്രമീകരണം എന്ന് പറയുന്നത്. ഇത് തുടര്‍ച്ചയായ മിന്നുന്ന പ്രഭാവം സൃഷ്ടിക്കുന്നു.
വിശ്വസനീയമായ ജ്വല്ലറി തിരഞ്ഞെടുക്കുക
വിശ്വസനീയമായ ഒരു ജ്വല്ലറിയെ തിരഞ്ഞെടുക്കുന്നത് നിര്‍ണായകമാണ്. GIA അല്ലെങ്കില്‍ IGI പോലുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നല്ല അവലോകനങ്ങളും സര്‍ട്ടിഫിക്കേഷനുകളും ഉള്ള ജ്വല്ലറികളില്‍ നിന്ന് വേണം ആഭരണങ്ങള്‍ വാങ്ങിക്കുന്നതിന്.

സര്‍ട്ടിഫിക്കേഷനുകള്‍: നിങ്ങളുടെ വജ്രം ഒരു പ്രശസ്ത ലാബില്‍ നിന്നുള്ള സര്‍ട്ടിഫിക്കേഷനുമായാണ് വരുന്നതെന്ന് ഉറപ്പാക്കുക. നിങ്ങള്‍ പണമടയ്ക്കുന്നതിന് അനുസരിച്ചുള്ള മൂല്യം നിങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഇത് ഉറപ്പ് നല്കുന്നു.
റിട്ടേണ്‍ പോളിസി: ഒരു വാങ്ങല്‍ നടത്തുന്നതിന് മുമ്പ് റിട്ടേണ്‍ പോളിസി പരിശോധിക്കുക. ഒരു നല്ല റിട്ടേണ്‍ പോളിസി അവരുടെ ഉല്‍പ്പന്നങ്ങളിലുള്ള ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നു.
ഉപഭോക്തൃ സേവനം: നല്ല ഉപഭോക്തൃ സേവനത്തിന് നിങ്ങള്‍ക്ക് ആഭരണം വാങ്ങുന്നതിന് പ്രചോദനം നല്കുന്നു. കൂടാതെ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും മാര്‍ഗനിര്‍ദേശം നല്‍കാനും തയ്യാറുള്ള ഒരു ജ്വല്ലറിയെ തിരഞ്ഞെടുക്കുക.
ബജറ്റ് പരിഗണനകള്‍
ആഭരണം വാങ്ങാന്‍ തീരുമാനിക്കുന്നതിന് മുമ്പ് ബജറ്റിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണം. കാരണം ഇത്തരം തീരുമാനത്തില്‍ നിങ്ങളുടെ ബജറ്റ് ഒരു പ്രധാന പങ്ക് വഹിക്കും. നിങ്ങള്‍ ഷോപ്പിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഒരു ബജറ്റ് സജ്ജമാക്കേണ്ടത് പ്രധാനമാണ്.
മുന്‍ഗണന നല്‍കുക: 4 സികളില്‍ ഏതാണ് നിങ്ങള്‍ക്ക് ഏറ്റവും പ്രധാനമെന്ന് തീരുമാനിക്കുക. നിങ്ങളുടെ ബജറ്റിനുള്ളില്‍ മികച്ച മൂല്യം നേടാന്‍ ഇത് നിങ്ങളെ സഹായിക്കും.
കടം ഒഴിവാക്കുക: നിങ്ങളുടെ ആദ്യത്തെ ഡയമണ്ട് ആഭരണത്തില്‍ അമിതമായി ചെലവഴിക്കരുത്. വിവിധ വിലയില്‍ പിന്നീട് മനോഹരമായ ഓപ്ഷനുകള്‍ ലഭ്യമാണ്.

നിങ്ങളുടെ ഡയമണ്ട് ആഭരണങ്ങള്‍ പരിപാലിക്കേണ്ടത്
ശരിയായ പരിചരണം നിങ്ങളുടെ വജ്രാഭരണങ്ങള്‍ക്ക് വേണ്ടി വരും. അല്ലാത്ത പക്ഷം അത് നിങ്ങളുടെ വജ്രാഭരണങ്ങള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ കൃത്യമായി പരിപാലിച്ചാല്‍ വരും വര്‍ഷങ്ങളില്‍ മികച്ചതായി നിലനിര്‍ത്താനും സാധിക്കും.
വൃത്തിയാക്കല്‍: നിങ്ങളുടെ ഡയമണ്ട് ആഭരണങ്ങള്‍ വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി വൃത്തിയാക്കുക. അഴുക്കും ചെളിയും നീക്കം ചെയ്യാന്‍ മൃദുവായ ബ്രഷ് ഉപയോഗിക്കുക.
സൂക്ഷിക്കുന്നത്: പോറലുകള്‍ വരാതിരിക്കാന്‍ നിങ്ങളുടെ ആഭരണങ്ങള്‍ മൃദുവായ സഞ്ചിയിലോ ചെറിയ ബോക്സിലോ സൂക്ഷിക്കുക.
പരിപാലനം: വര്‍ഷത്തിലൊരിക്കല്‍ നിങ്ങളുടെ ആഭരണങ്ങള്‍ ഒരു പ്രൊഫഷണലിനെക്കൊണ്ട് പരിശോധിക്കുക. സ്വര്‍ണം സുരക്ഷിതമാണെന്നും വജ്രങ്ങള്‍ അയഞ്ഞതല്ലെന്നും ഉറപ്പ് വരുത്തുക.



Click it and Unblock the Notifications

