Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ആരും നോക്കും, ആരും കൊതിക്കും, ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്ക്കൊപ്പം ഈ 5 കാര്യങ്ങള്‍ ചേര്‍ക്കാം
ഫാഷന്‍ ഇഷ്ടപ്പെടുന്നവര്‍ എപ്പോഴും അവരുടെ ആക്സസറികള്‍ക്ക് ധാരാളം പണം ചിലവഴിക്കുന്നു. എപ്പോഴും ഒരുപോലെ വസ്ത്രധാരണത്തിലും മറ്റും മാറ്റം വരുത്തുന്നതിന് വേണ്ടി ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. ഫാഷന്‍ പ്രേമികള്‍ എപ്പോഴും അതിന് വേണ്ടി അനുയോജ്യമായ ആക്സസറികള്‍ തിരയുന്നു. ലളിതമായ വസ്ത്രം പോലും പലപ്പോഴും കൃത്യമായ രീതിയിലുള്ള ആക്സസറികള്‍ ഉപയോഗിക്കുന്നതിലൂടെ റിച്ച് ആക്കുന്നു. എന്നാല്‍ ഫാഷന്‍ പ്രേമികള്‍ അവരുടെ കളക്ഷനിലേക്ക് ചേര്‍ക്കേണ്ട പ്രധാനപ്പെട്ട അഞ്ച് ആക്സസറികള്‍ ഉണ്ട്.
ഏത് ഫാഷന്‍ പ്രേമികള്‍ക്കും ഒരു പ്രധാന ആക്സസറിയാണ് സ്റ്റേറ്റ്മെന്റ് ആഭരണങ്ങള്‍. ബോള്‍ഡ് നെക്ലേസുകള്‍, വലിയ കമ്മലുകള്‍, ചങ്കി വളകള്‍ എന്നിവ ഏത് വസ്ത്രത്തെയും റിച്ച് ലുക്കിലെക്കെത്തിക്കുന്നു. ഇവ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ഗ്ലാമര്‍ ടച്ച് ചേര്‍ക്കുകയും ചെയ്യുന്നു. കാഷ്വല്‍, നോര്‍മല്‍, ഫംഗ്ഷന് അവസരങ്ങള്‍ക്ക് അവ അനുയോജ്യമാണ്.

സ്റ്റൈലിഷ് ഹാന്‍ഡ്ബാഗ്
ഏത് ലുക്കും അതിന്റെ പൂര്‍ണതയില്‍ എത്താന്‍ എപ്പോഴും സ്റ്റൈലിഷ് ഹാന്‍ഡ്ബാഗ് അത്യാവശ്യമാണ്. അത് ഒരു ചിക് ക്ലച്ച് ആയാലും, ഒരു പ്രാക്ടിക്കല്‍ ടോട്ടായാലും, അല്ലെങ്കില്‍ ഒരു ട്രെന്‍ഡി ക്രോസ് ബോഡി ബാഗായാലും നിങ്ങളുടെ ലുക്കില്‍ കിടിലന്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. അത് മാത്രമല്ല ഒരു വസ്ത്രത്തിന്റെ മൊത്തത്തിലുള്ള സൗന്ദര്യാത്മകത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സ്കാര്‍ഫുകള്‍
സ്കാര്‍ഫുകള്‍ പല തരത്തില്‍ ധരിക്കാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന ആക്സസറികളാണ്. അവയാകട്ടെ വ്യത്യസ്ത തുണിത്തരങ്ങളിലും നിറങ്ങളിലും പാറ്റേണുകളിലും ലഭിക്കുന്നു. പലപ്പോഴും വ്യത്യസ്ത സീസണുകള്‍ക്കും ശൈലികള്‍ക്കും അനുയോജ്യമാക്കുന്ന തരത്തിലുള്ള സ്കാര്‍ഫുകളും ഉണ്ട്. ഒരു സ്കാര്‍ഫിന് ശൈത്യകാലത്ത് അനുയോജ്യമാണ് എന്ന് മാത്രമല്ല നിങ്ങള്‍ക്ക് അത് വേനല്ക്കാലത്താണെങ്കില് കവര്‍-അപ്പ് ആയി ഉപയോഗിക്കാവുന്നതാണ്.

സണ്‍ഗ്ലാസുകള്‍
സണ്‍ഗ്ലാസുകള്‍ വെയിലില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ മാത്രമല്ല. അവ ഒരു ഫാഷന്‍ ട്രെന്‍ഡ് കൂടിയാണ്. നിങ്ങളുടെ മുഖത്തിന്റെ ആകൃത്യയും സ്വന്തം ഇഷ്ടങ്ങളും എല്ലാം നോക്കി നമുക്ക് അനുയോജ്യമായ ഗ്ലാസ് തിരഞ്ഞെടുക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് നല്ല കിടിലന്‍ ലുക്ക് തരും എന്ന് മാത്രമല്ല അത് ട്രെന്ഡിയാവുകയും ചെയ്യും.

ബെല്‍റ്റുകള്‍
ബെല്‍റ്റുകള്‍ പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്നതാണ്. എന്നാല്‍ നിങ്ങളു
ടെ വസ്ത്രത്തിന് അനുയോജ്യമായ ബെല്‍റ്റുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ക്രോപ്പ് ടോപ്പ്, അതുപോലെ തന്നെ ഒരു അയഞ്ഞ വസ്ത്രം എന്നിവയെല്ലാം ബെല്‍റ്റിലൂടെ ട്രെന്‍ഡിയാക്കി മാറ്റാവുന്നതാണ്. വ്യത്യസ്ത രൂപത്തിന് അനുയോജ്യമായ വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലും ബെല്‍റ്റുകള്‍ ലഭിക്കുന്നു.



Click it and Unblock the Notifications

