Latest Updates
-
2026 നവംബർ 11: അഭിജിത്ത് മുഹൂർത്തത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, നേട്ടങ്ങൾ സ്വന്തമാക്കൂ! -
ലോക്കർ എവിടെ വെക്കണം? സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തുവും നിർണ്ണായക സുരക്ഷാ ടിപ്സുകളും -
ബുധൻ നേർരേഖയിൽ: 2026 നവംബർ 13-ന് ജീവിതത്തിൽ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ശുക്ര മാർഗി 2026: പുതിയ തീരുമാനങ്ങൾ എടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
വിപരീത രാജയോഗം ഇന്ന്: നിങ്ങളുടെ ഭാഗ്യം പരിശോധിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ ദിവസങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വലിയ തീരുമാനങ്ങൾ വേണ്ട, ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
നവംബർ 11 രാശിഫലം: ഇന്നത്തെ ഭാഗ്യനിറങ്ങളും സൂചനകളും; ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചാൽ നേട്ടം ഉറപ്പ് -
ഭായ് ദൂജ് 2026: ആഘോഷങ്ങൾക്കിടയിൽ ഈ കാര്യങ്ങൾ മറക്കരുത്, സുരക്ഷയും പ്രധാനം! -
നവംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനനേട്ടവും കരിയർ മാറ്റങ്ങളും!
ബെല്ലി ഫാറ്റ് പുറത്ത് ചാടില്ല, ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചാല്‍ കുടവയറ് പുറത്തറിയില്ല
വയറ് പുറത്തേക്ക് ചാടിയവര്‍ക്ക് പല വസ്ത്രങ്ങളും ധരിക്കാന്‍ മടിയാണ്. വയറ് എടുത്തറിയുമെന്നതാണ് കാരണം. വസ്ത്രധാരണത്തിലൂടെ പുറത്തേക്ക് ചാടിയ വയറ് മറയ്ക്കാന്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹമുണ്ട്. ശരിയായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഇതിന് വേണ്ടത്. അത്തരത്തില്‍ വസ്ത്രധാരണത്തിലൂടെ വയറ് പുറത്തേക്കറിയാതിരിക്കാന് സഹായിക്കുന്ന ലളിതമായ നുറുങ്ങുകളാണ് ഈ ലേഖനത്തില്‍.
തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണം
അധികം ഇറുകിയതോ ഒട്ടിപ്പിടിക്കുന്നതോ അല്ലാത്ത തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക. പരുത്തി, ലിനന്‍, കമ്പിളി മിശ്രിതങ്ങള്‍ നല്ല തിരഞ്ഞെടുപ്പുകളാണ്. ഈ മെറ്റീരിയലുകള്‍ നിങ്ങളുടെ വയറിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാതെ സുഖവും സ്റ്റൈലും നല്കുന്നു.

നിറം
കറുപ്പ്, നേവി, കടും ചാരനിറം തുടങ്ങിയ ഇരുണ്ട നിറങ്ങള്‍ നിങ്ങളെ മെലിഞ്ഞതായി തോന്നിപ്പിക്കും. വയറുള്‍പ്പെടെ കൂടുതല്‍ വണ്ണമുള്ള ഇടങ്ങള്‍ മറയ്ക്കാന്‍ അവ സഹായിക്കുന്നു.
ഹൈവെയ്സ്റ്റഡ് പാന്റ്സ്
ഹൈവെയ്സ്റ്റഡ് പാന്റുകള്‍ക്ക് നിങ്ങളുടെ വയറിനെ മറയ്ക്കാന്‍ കഴിയും. മാത്രമല്ല കാലുകള്‍ക്ക് കൂടുതല്‍ നീളം തോന്നിക്കാനും അവ സഹായിക്കും. അവയ്ക്കൊപ്പം ടക്ക്-ഇന്‍ ബ്ലൗസ് അല്ലെങ്കില്‍ ഫിറ്റ് ചെയ്ത ടോപ്പ് ധരിക്കാം.
എ-ലൈന്‍ വസ്ത്രങ്ങള്‍
ബെല്ലിഫാറ്റ് മറയ്ക്കാന്‍ എ-ലൈന്‍ വസ്ത്രങ്ങള്‍ മികച്ചതാണ്. ഇവ ഫ്രില്ലുകളിലൂടെ വയറ് കവറ് ചെയ്യുന്നു.
ലെയറുകള്‍ വിവേകത്തോടെ ഉപയോഗിക്കുക
വയറിലെ കൊഴുപ്പ് മറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ലെയറിംഗ്. വസ്ത്രത്തിന് മുകളിലായി ഒരു നീണ്ട കാര്ഡിഗന് അല്ലെങ്കില്‍ ജാക്കറ്റ് ധരിക്കുക. ഇത് പുറത്തേക്ക് വയറ് തോന്നിപ്പിക്കുകയില്ല.
ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക
ഇറുകിയ വസ്ത്രങ്ങള്‍ നിങ്ങള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ ഹൈലൈറ്റ് ചെയ്യും. നന്നായി ഇണങ്ങുന്ന, എന്നാല്‍ അധികം ഇറുകാത്ത വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. അയഞ്ഞ ടോപ്പുകളും വസ്ത്രങ്ങളും സുഖകരമായിരിക്കും. അവ വയറ് തോന്നിപ്പിക്കുകയുമില്ല.
ഷേപ്പ്വെയറുകള് ധരിക്കുക
ശരീരത്തിന് ഒതുക്കം നല്കുന്ന ഷേപ്പ്വെയറുകള് ധരിക്കുന്നത് വയറിനെ ഒതുക്കിനിര്‍ത്തുകയും പിന്തുണ നല്‍കുകയും ചെയ്യും. സൗകര്യപ്രദമായ ഉയര്‍ന്ന നിലവാരമുള്ള ഷേപ്പ്വെയര് തിരഞ്ഞെടുക്കുക. ഇത് വളരെ ഇറുകിയതോ നിയന്ത്രണമോ ഇല്ലാതെ നന്നായി യോജിക്കണം.
എംപയര്‍ വെയിസ്റ്റ് ടോപ്പുകള്‍ തിരഞ്ഞെടുക്കുക
എംപയര്‍ വെയിസ്റ്റ് ടോപ്പുകള്‍ക്ക് നെഞ്ചിന് താഴെ ഒരു സീം ഉണ്ട്, അത് താഴേക്ക് ഒഴുകുന്നു. ഈ ഡിസൈന്‍ ബസ്റ്റിന് പ്രാധാന്യം നല്കുമ്പോള് വയറിന്റെ ഭാഗം മറയ്ക്കാന്‍ സഹായിക്കുന്നു. ഇത് സമതുലിതമായതും ആകര്‍ഷകവുമായ രൂപം സൃഷ്ടിക്കുന്നു.
മോണോക്രോം വസ്ത്രങ്ങള്‍
തല മുതല്‍ കാല് വരെ ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് സ്ലിമ്മിംഗ് ഇഫക്റ്റ് സൃഷ്ടിക്കും. മോണോക്രോം വസ്ത്രങ്ങള്‍ നിങ്ങളുടെ ശരീരത്തിന് നീളവും ഉയരവും തോന്നിപ്പിക്കുന്നു. മികച്ച ഫലങ്ങള്‍ക്കായി നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറത്തിന് അനുയോജ്യമായ ഷേഡുകള്‍ തിരഞ്ഞെടുക്കുക.



Click it and Unblock the Notifications

