Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സാരി ഉടുക്കുന്നതില്‍ മിക്കവരും വരുത്തുന്ന പിഴവുകള്‍ , അതിന്റെ സൂചകങ്ങള്‍
നല്ല ഭംഗിയില്‍ സാരി ഉടുക്കുന്നത് ഒരു കലയാണ്. വളരെ പരിശീലനം ആവശ്യമുള്ള ഒരു കാര്യമാണിത്. വളരെ പെര്‍ഫെക്ട് ആയി ഉടുത്താല്‍ ഇതുപോലെ ഭംഗി നല്കുന്ന ഒരു വസ്ത്രമില്ല. എന്നിരുന്നാലും, പലര്‍ക്കും സാരി ഉടുക്കുന്നതില്‍ വേണ്ടത്ര അവധാഹമുണ്ടാകുകയില്ല. അവര്‍ എന്നും ചെയ്യുന്ന സാധാരണ തെറ്റുകള്‍ ഉണ്ട്. സാരി തെറ്റായ രീതിയില്‍ ഉടുക്കുന്നതിന്റെ അഞ്ച് അടയാളങ്ങള്‍ ഇതാ.
ഞൊറികള്‍ പല വലുപ്പത്തില്‍
പ്ലീറ്റുകള്‍ തുല്യവും വൃത്തിയും ആയിരിക്കണം. അവ ഏറിയും കുറഞ്ഞുമിരുന്നാല്, ഭംഗി പോകുമെന്ന് മാത്രമല്ല, ഓരോന്നായി അഴിഞ്ഞുപോകാനും ഇടയുണ്ട്. ഓരോ പ്ലീറ്റും ഒരേ വീതിയാണെന്ന് ഉറപ്പാക്കുക.

മുറുകിയ മുന്താണി
പല്ലു അഥവാ മുന്താണി വളരെ അയഞ്ഞതോ വളരെ ഇറുകിയതോ ആകരുത്. ഒരു അയഞ്ഞ പല്ലു നിങ്ങളുടെ തോളില്‍ നിന്ന് തെന്നിമാറും. മറുവശത്ത്, ഇറുകിയ പല്ലു ചലനത്തെ നിയന്ത്രിക്കും. നിങ്ങളുടെ തോളില്‍ സുഖമായി ഇരിക്കുംവിധം ഇത് ക്രമീകരിക്കുക.
നീളക്കുറവോ കൂടുതലോ

സാരിയുടെ നീളം ശരീരത്തിന് യോജിച്ചതാകണം. നീളം കൂടിപ്പോയാല്‍ മുന്താണി അധികം വരാം. അല്ലെങ്കില്‍ ഞൊറി കൂട്ടേണ്ടി വരും. ഇത് മൊത്തത്തിലുള്ള ഭംഗിയെ ബാധിക്കും.. അതേപോലെ സാരിയുടെ നീളം കുറയുന്നതും അഭംഗിയാണ്. സാരിയുടെ വീതിയും മതിയായ അളവിലായിരിക്കണം. നിലം തൊടുന്ന നിലയില്‍ സാരി നിന്നെങ്കിലോ ഭംഗിയുണ്ടാകൂ.
വേറെ നിറത്തിലുള്ള അടിപ്പാവാട
സാരിയില്‍ അടിപ്പാവാട കാണരുത്. അത് ദൃശ്യമാണെങ്കില്‍, സാരി ശരിയായി ഉടുത്തിട്ടില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. തടസ്സമില്ലാത്ത രൂപത്തിന് നിങ്ങളുടെ സാരിയുടെ നിറവുമായി പൊരുത്തപ്പെടുന്ന ഒരു അടിവസ്ത്രം തിരഞ്ഞെടുക്കുക.



Click it and Unblock the Notifications

