Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഇനി ജാക്കറ്റ് വസന്തം, സമ്മറില് ഏറ്റവും സ്റ്റൈലിഷ് ആയ ജാക്കറ്റുകള് തിരഞ്ഞെടുക്കാം
വേനല്ച്ചൂട് പിടിമുറുക്കിയതോടെ പുറത്തിറങ്ങുമ്പോള് സണ്സ്ക്രീനിന്റെ സംരക്ഷണം മാത്രം മതിയാകില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇളം നിറത്തിലുള്ള, കനം കുറഞ്ഞ വസ്ത്രങ്ങളാണ് ഇപ്പോള് അഭികാമ്യമെങ്കിലും അതിനൊപ്പം വെയിലില് നിന്ന് സംരക്ഷണം നല്കാന് ഒരു ജാക്കറ്റ് കൂടിയുണ്ടെങ്കില് സംഗതി സ്റ്റൈലായി.

വേനല് കനത്തതോടെ കനം കുറഞ്ഞ, അതേസമയം സ്റ്റൈലിഷ് ആയ ജാക്കറ്റുകള് ആണ് ഫാഷന് വിപണിയിലെ താരം. വെറുതെ സിറ്റിയില് കറങ്ങിനടക്കാന് ആണെങ്കിലും കൂട്ടുക്കാരോടൊപ്പം പാര്ട്ടിയില് പോകുകയാണെങ്കിലും ഏത് ഡ്രസ്സിനൊപ്പവും ഒത്തിണങ്ങിപ്പോകുന്ന കാറ്റ് കടക്കുന്ന ജാക്കറ്റുകള് നിരവധിയാണ്.
ജാക്കറ്റ് വസന്തം
വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ഫാഷനെ പുല്കാം എന്നതാണ് ജാക്കറ്റുകളുടെ പ്രത്യേകത. കനം കുറഞ്ഞ ജാക്കറ്റുകള് ശരീരത്തിലേക്ക് കാറ്റ് കടക്കാനും ചൂടില് നിന്ന് സംരക്ഷണം നേടാനും മാത്രമല്ല, സമ്മറില് മിതത്വം തുളുമ്പുന്ന കൂള് ആന്ഡ് കംഫര്ട്ടബിള് ഫാഷന് ലുക്കും നല്കും. ഷര്ട്ടിനൊപ്പമായാലും കോര്സെറ്റ് ടോപ്പിനൊപ്പമായാലും ടീഷര്ട്ടിനൊപ്പമായാലും ജാക്കറ്റുകള് അടിപൊളിയാണ്. ഇതിനൊപ്പം ഷോര്ട്സോ, സ്ലിംഫിറ്റ് ചിനോസോ അല്ലെങ്കില് ജീന്സോ ധരിക്കാം.
കാഷ്വല് ലുക്കില് അല്ലാതെ ഉടുപ്പുകള്ക്കൊപ്പം ജാക്കറ്റുകള് ധരിക്കാം. പേസ്റ്റല് കളറുകളിലുള്ള ജാക്കറ്റുകളും കനം കുറഞ്ഞ ഡെനിം ജാക്കറ്റുകളും ഉടുപ്പുകള്ക്കൊപ്പം അടിപൊളി ലുക്ക് നല്കും.
സമ്മറില് ജാക്കറ്റുകള് കൊണ്ട് ചില പുതിയ ഫാഷന് ട്രെന്ഡുകള് പരീക്ഷിച്ചാലോ?
മിക്സ് ആന്ഡ് മാച്ച്: ഒരു കോട്ടണ് ബ്ലേസര് സില്ക്ക് ബ്ലൗസിനൊപ്പം ധരിച്ചുനോക്കൂ. ഇതുവരെ കാണാത്ത പുതിയൊരു ലുക്ക് ആന്ഡ് ഫീല് ആയിരിക്കും അത് നല്കുക. ഒരു കോട്ടണ് ഡ്രെസ്സിനൊപ്പം ലെനിന് ബോംബര് ജാക്കറ്റ് ധരിച്ചാലും പുതിയൊരു ലുക്ക് ലഭിക്കും. അതുകൊണ്ട് നിങ്ങളുടെ ജാക്കറ്റ് കളക്ഷനിലെ ജാക്കറ്റുകള് എല്ലാ ഡ്രസ്സുകള്ക്കൊപ്പം മാറി മാറി പരീക്ഷിച്ച് മിക്സ് ആന്ഡ് മാച്ച് ചെയ്ത് പുതിയ സ്റ്റൈലുകള് സൃഷ്ടിക്കൂ.
സ്റ്റൈലന് വെബ്രന്റ് പ്രിന്റ്: ചില നിറങ്ങളും പ്രിന്റുകളും നിങ്ങളുടെ ഔട്ട്ഫിറ്റ് കളക്ഷനിലേക്ക് കൂട്ടിച്ചേര്ക്കാന് ഏറ്റവും പറ്റിയ സമയമാണ് സമ്മര്. ജാക്കറ്റുകളുടെ കാര്യത്തിലും അങ്ങനെ തന്നെ. കോറല്, ടര്ക്കോയിസ്, ലെമണ് യെല്ലോ നിറങ്ങളിലുള്ള ജാക്കറ്റുകള് തീര്ച്ചയായും നിങ്ങള്ക്ക് പുതിയൊരു ഫാഷന് സ്റ്റേറ്റ്മെന്റ് നല്കും. അതുപോലെ ഫ്ളോറല് പ്രിന്റുകള്, ട്രോപ്പിക്കല് മോടിഫുകള്, ബോള്ഡ് സ്ട്രൈപ്പ് എന്നിവയും സമ്മര് വൈബിന് യോജിച്ചവയാണ്.
തുണിയിലും വ്യത്യസ്തത കൊണ്ടുവരാം: ഷിഫോണ്, ഓര്ഗന്സ തുണികള്ക്കൊപ്പമാണ് വേനല്ക്കാലത്ത് ജാക്കറ്റുകള് ഏറ്റവും നല്ലത്.
ബെല്റ്റ് ധരിക്കാം: ബെല്റ്റ് ധരിച്ച് ജാക്കറ്റുകള് ശരീരത്തോട് ചേര്ത്ത് നിര്ത്തിയാല് അത് വേറൊരു സ്റ്റൈലന് ലുക്ക് നല്കും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
