Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
Cannes Film Festival 2023: ഫിലിം ഫെസ്റ്റിവലില് താരമായി ജോണി ഡെപ്പ്
ഹോളിവുഡിന്റെ പ്രിയതാരമാണ് ജോണി ഡെപ്പ് എന്നതില് സംശയം വേണ്ട. ഫ്രാന്സ് രാജാവായിരുന്ന ലൂയി പതിനഞ്ചാമന്റെ ജീവ ചരിത്രം പറയുന്ന ചരിത്ര സിനിമയായ 'ജാന് ജു ബാഹി'യുടെ പ്രദര്ശനത്തോടെയാണ് 76-ാമത് കാന് ചലചിത്ര മേളക്ക് തുടക്കം കുറിച്ചത്. ജോണി ഡെപ്പ് ആണ് ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്നത്. ചിത്രത്തിന്റെ പ്രദര്ശനത്തിന് ശേഷം പ്രേക്ഷകര് എഴുന്നേറ്റ് നിന്ന് മിനിറ്റുകളോളം കൈയ്യടിച്ച് ഇദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു.
കാന് ചലച്ചിത്ര മേളക്കെത്തിയ ജോണി ഡെപ്പിന്റെ ലുക്ക് തന്നെയായിരുന്നു ചര്ച്ചാവിഷയം. കാന് 2023 ലെ ജോണി ഡെപ്പിന്റെ സ്റ്റൈലിഷ് ലുക്കിനെക്കുറിച്ച് കൂടുതലറിയാന് ഈ ലേഖനം വായിക്കാവുന്നതാണ്. കസ്റ്റം ക്രാഫ്റ്റ് ചെയ്ത ഡിയോര് സ്യൂട്ട് ആണ് ഇദ്ദേഹം ധരിച്ചത്. ജ്വല്ലറി ബട്ടണുകളോട് കൂടിയ വെളുത്ത കോട്ടണ് കോളര് ഷര്ട്ടും അതോടൊപ്പം ഒരു ഒരു സില്ക്ക് സ്ക്വയര് പോക്കറ്റും ലുക്കിനെ സ്റ്റൈലിഷ് ആക്കി.

ബൊഹീമിയന് ആക്സസറികളോടുള്ള ഡെപ്പിന്റെ താല്പ്പര്യം വളരെ പേരു കേട്ടതാണ്. ഇഷ്ടത്തിന് പേരുകേട്ടതാണ് മിസ്റ്റര് ഡെപ്പ്. കല്ല് പതിച്ച വെള്ളി മോതിരങ്ങളും അദ്ദേഹം ധരിച്ചിരുന്നു. സ്റ്റൈലിഷ് ലുക്കിനായി കമ്മലുകളും ധരിച്ചിരുന്നു. പ്ലാറ്റ്ഫോം ലെതര് ചെരുപ്പാണ് ഇദ്ദേഹം തിരഞ്ഞെടുത്തത്. കണ്ണുകളിലെ പ്രത്യേകതകള് നമുക്ക് ചിത്രത്തില് നിന്ന് തന്നെ കാണാവുന്നതാണ്. ഇരു കൈയ്യിലേയും നിറയെ മോതിരങ്ങള് തന്നെ അദ്ദേഹത്തെ കുറച്ച് കൂടി സ്റ്റൈലിഷ് ആക്കി.
സിനിമയിലെ സഹതാരങ്ങളായ ഡീഗോ ലെ ഫര്, പോളിന് പോള്മാന്, ബെഞ്ചമിന് ലാവെര്നെ, മൈവെന്, പാസ്കല് ഗ്രിഗറി എന്നിവര്ക്കൊപ്പമാണ് റെഡ്കാര്പ്പറ്റില് ജോണി ഡെപ്പ് എത്തിയത്. 2020-ന് ശേഷമുള്ള ജോണി ഡെപ്പിന്റെ ആദ്യത്തെ ചിത്രമാണ് ഇത്. ജോണി ഡെപ്പിന്റെ ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ച അഭിനന്ദനങ്ങളെ നിറ കണ്ണുകളെയാണ് താരം സ്വീകരിച്ചത്. നിരൂപകര് ഉള്പ്പടെയുള്ളവര് അദ്ദേഹത്തെ പ്രശംസിച്ചു.

മുന്ഭാര്യയുമായുണ്ടായിരുന്ന ചില പ്രശ്നങ്ങള്ക്കും നിയമ പോരാട്ടത്തിനും ശേഷം ആദ്യമായാണ് ഇദ്ദേഹത്തിന്റെ ഒരു ചിത്രം പ്രദര്ശനത്തിന് എത്തുന്നത്. ഗാര്ഹിക പീഢനത്തെക്കുറിച്ച് ഭാര്യ ആംബര് ഹേഡ് ലേഖനമെഴുതിയതിന് പുറകേയാണ് പ്രശ്നങ്ങള്ക്ക് തുടക്കമായത്. ഇതിനെതിരേ ഡെപ്പ് മാനനഷ്ടക്കേസ് നല്കിയിരുന്നു. എന്നാല് ഇത് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഡെപ്പ് നല്കിയ ഹര്ജി കോടതി റദ്ദാക്കുകയായിരുന്നു.

നിയമ പോരാട്ടത്തിന്റെ അവസാനം ഹേര്ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര് (80 കോടി) നല്കണമെന്ന് കോടതി വിധിച്ചു. കോടതി വിധിക്ക് ശേഷമാണ് സിനിമാരംഗത്തേക്ക് ജോണി ഡെപ്പ് തിരിച്ച് എത്തിയത്. മെയ് 16 മുതല് 27 വരെയാണ് കാന് ചലച്ചിത്ര മേള നടക്കുന്നത്. ഇന്തയയില് നിന്ന് ഐശ്വര്യ റായ്, അനുഷ്ക ശര്മ്മ, മാനുഷി ചില്ലര് തുടങ്ങിയ താരങ്ങളെല്ലാം ചലച്ചിത്ര മേളയില് പങ്കെടുക്കുന്നു. അഞ്ച് ലക്ഷം മുതല് 20 ലക്ഷം രൂപ വരെയാണ് ചലച്ചിത്രമേളയുടെ ടിക്കറ്റ് നിരക്ക്.



Click it and Unblock the Notifications
