Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
Cannes Film Festival 2023: ഓറഞ്ച് ഗൗണില് 'ബാര്ബി ഡോള്' ലുക്കില് ഉര്വശി റൗട്ടേല
Cannes Film Festival 2023: ഗംഭീരമായി കാന് ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം ദിനം. ബോളിവുഡ് മുതല് ഹോളിവുഡ് വരെയുള്ള നിരവധി സുന്ദരിമാര് റെഡ് കാര്പറ്റില് തങ്ങളുടെ സ്റ്റൈലിഷ് ലുക്കില് ആരാധകരെ ഞെട്ടിച്ചു. ഇപ്പോഴിതാ കാന്സ് റെഡ് കാര്പെറ്റില് നിന്ന് നടി ഉര്വശി റൗട്ടേലയുടെ പുതിയ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. ഓറഞ്ച് നിറത്തിലുള്ള നീളമുള്ള ഗൗണാണ് ഉര്വ്വശി ധരിച്ചിരുന്നത്. ഈ സുന്ദരമായ ലുക്കില് ആരാധകരുടെ ഹൃദയം കവര്ന്നിരിക്കുകയാണ് താരം.
76-ാമത് കാന് ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില് 'കൈബുത്സു' എന്ന ചിത്രത്തിന്റെ പ്രദര്ശനത്തിനിടെ ഉര്വശി റൗട്ടേല റെഡ് കാര്പെറ്റിലൂടെ നടന്നത്. ഉര്വശിയുടെ രണ്ടാം വരവാണ് ഇത്. തന്റെ രണ്ടാം ദിവസത്തിനായി വളരെ തിളക്കമുള്ള ഓറഞ്ച് നിറത്തിലുള്ള ഡ്രസ്സാണ് ഉര്വശി തിരഞ്ഞെടുത്തത്. റെഡ് കാര്പെറ്റില് തിളങ്ങുന്ന ഓറഞ്ച് നിറത്തിലുള്ള ഗൗണിലാണ് ഉര്വ്വശി പ്രത്യക്ഷപ്പെട്ടത്. ബണ് സ്റ്റൈലിലാണ് നടി മുടി കെട്ടിയത്.

ഉര്വ്വശിയുടെ ഓറഞ്ച് ഗൗണില് വളരെ മനോഹരമായ നെക്ക് സ്റ്റൈലും അതില് ഒരു വലിയ പേള് ഫ്ളവര് സ്റ്റൈല് ബാഡ്ജും ഉണ്ട്. അതിനു ചേരുന്ന തൂവെള്ള കമ്മലും മോതിരവും താരം ധരിച്ചിട്ടുണ്ട്. റെഡ് കാര്പെറ്റില് നടന്ന് വളരെ മനോഹരമായൊരു ഫ്ളൈയിംഗ് കിസ് കൂടി നല്കിയ ഉര്വശി ആരാധകരെ ആവേശം കൊള്ളിച്ചു. നേരത്തെ, കാന് ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തില് ഉര്വ്വശി റൗട്ടേല പിങ്ക് ഓഫ് ഷോള്ഡര് ഗൗണില് എത്തിയിരുന്നു. ഉര്വ്വശിയുടെ മാലയും ഏവരുടെയും ശ്രദ്ധ ആകര്ഷിച്ചു. അതുല്യമായ രൂപകല്പ്പന ചെയ്ത ഈ നെക്ലേസ് വളരെ ചെലവേറിയതായിരുന്നു.

ഈ വര്ഷം നിരവധി ബോളിവുഡ് സുന്ദരികളാണ് കാനില് അരങ്ങേറ്റം കുറിക്കുന്നത്. ഇതില് അനുഷ്ക ശര്മ്മയുടെ പേരും ഉള്പ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടെയും കണ്ണുകള് അനുഷ്കയുടെ ലുക്കിലേക്കായിരിക്കും. നടി ഐശ്വര്യ റായും ഫെസ്റ്റിവലിന് എത്തുന്നുണ്ട്. ഇത്തവണ ഐശ്വര്യ എങ്ങനെയുള്ള ലുക്കിലാണ് എത്തുന്നത് എന്നത് ആരാധകര് കാത്തിരിക്കുകയാണ്. മെയ് 16 മുതലാണ് കാന് ഫിലിം ഫെസ്റ്റിവല് ആരംഭിച്ചത്. എഴുപത്തിയാറാമത് കാന് ഫെസ്റ്റിവലില് ഇന്ത്യയില് നിന്നും വിദേശത്തു നിന്നുമായി നിരവധി താരങ്ങള് എത്തിയിട്ടുണ്ട്.




Click it and Unblock the Notifications

