Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
cannes film festival 2023: കാന് റെഡ് കാര്പെറ്റില് 'ബ്ലാക്ക് ബ്യൂട്ടി'യായി ശ്രുതി ഹാസന്
76-ാമത് കാന് ഫിലിം ഫെസ്റ്റിവല് ഫ്രഞ്ച് റിവിയേരയില് പുരോഗമിക്കുകയാണ്. മെയ് 16ന് ആരംഭിച്ച ചലച്ചിത്ര മേള 27ന് അവസാനിക്കും. ഇതുവരെ ബോളിവുഡിലെ പല പ്രശസ്ത നടിമാരും ഫിലിം ഫെസ്റ്റിവലില് എത്തി തരംഗം സൃഷ്ടിച്ചു. ഐശ്വര്യ റായ് ബച്ചന്, സാറാ അലി ഖാന്, ഉര്വശി റൗട്ടേല എന്നിവരെല്ലാം ഇതിനകം കാന് ഫെസ്റ്റിവലില് റെഡ് കാര്പെറ്റില് എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഈ പട്ടികയിലേക്ക് തെന്നിന്ത്യന് ബോളിവുഡ് നടി ശ്രുതി ഹാസന്റെ പേരും ചേര്ക്കപ്പെട്ടു. അടിമുടി കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിലാണ് ശ്രുതി കാന് റെഡ് കാര്പ്പെറ്റില് പ്രത്യക്ഷപ്പെട്ടത്. അവളുടെ റെഡ് കാര്പെറ്റ് ലുക്ക് ഇതിനകം തന്നെ വൈറലാകുകയും സോഷ്യല് മീഡിയയില് ട്രെന്ഡ് ആവുകയും ചെയ്തിട്ടുണ്ട്.

കാന് ഫിലിം ഫെസ്റ്റിവലിലെ തന്റെ ചിത്രങ്ങള് ശ്രുതി ഹാസന് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിട്ടുണ്ട്. തന്റെ രാജ്യാന്തര ചിത്രമായ 'ദി ഐ'യുടെ പ്രമോഷനായി അവര് കാനില് എത്തിയിരുന്നു. ഇതുകൂടാതെ, 'ആക്റ്റിവേറ്റ് ചേഞ്ച്' സെഷനിലും അവര് മുഖ്യാതിഥിയായി കാണപ്പെടും.

കാന് ഫിലിം ഫെസ്റ്റിവലില് നിന്നുള്ള തന്റെ ഫോട്ടോകള് താരം ഇന്സ്റ്റാഗ്രാമില് പങ്കുവെച്ചു. ഡിസൈനര് സുര്ഭി ശുക്ലയുടെ വസ്ത്രമാണ് ശ്രുതി ധരിച്ചിരുന്നത്. അതില് പൂക്കളുള്ള പാറ്റേണും ഉണ്ടായിരുന്നു. മിനിമല് മേക്കപ്പ് ലുക്കിലായിരുന്നു ശ്രുതി എത്തിയത്.

വാള്ട്ടര് വീരയ്യ എന്ന ചിത്രത്തിലാണ് ശ്രുതി അവസാനമായി അഭിനയിച്ചത്. പ്രഭാസിനും പൃഥ്വിരാജിനുമൊപ്പമുള്ള 'സാലര്' ഉള്പ്പെടെ നിരവധി പ്രോജക്ടുകള് അണിയറയില് ഒരുങ്ങുന്നുണ്ട്. നാനിയുടെ അടുത്ത തെലുങ്ക് താരം ചിത്രത്തിലും താരം അഭിനയിക്കും. തന്റെ ആദ്യ ഇംഗ്ലീഷ് ചിത്രമായ 'ദി ഐ' ഉടന് പുറത്തിറങ്ങും.

ശ്രുതിയെ കൂടാതെ മൗനി റോയിയും കഴിഞ്ഞദിവസം കാനില് പങ്കെടുത്തു. കാനില് മൗനിയുടെ അരങ്ങേറ്റമായിരുന്നു. ഇവരെ കൂടാതെ സാറാ അലി ഖാന്, ഐശ്വര്യ റായ് ബച്ചന്, ഇഷ ഗുപ്ത, ഉര്വശി റൗട്ടേല, മൃണാള് താക്കൂര്, മാനുഷി ചില്ലര് എന്നിവരും റെഡ് കാര്പെറ്റില് എത്തിയിരുന്നു. അനുഷ്ക ശര്മ്മ, ദീപിക പദുക്കോണ്, പ്രിയങ്ക ചോപ്ര എന്നിവര്ക്കും ഈ മേളയില് പങ്കെടുക്കും എന്നാണ് സൂചന.



Click it and Unblock the Notifications

