Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
കാന് ഫിലിം ഫെസ്റ്റിവല് 2023: റെഡ് കാര്പെറ്റില് രാജകീയ ശൈലിയില് അണിഞ്ഞൊരുങ്ങി സാറാ അലി ഖാന്
76-ാമത് കാന് ഫിലിം ഫെസ്റ്റിവല് ആരംഭിച്ചുകഴിഞ്ഞു. മെയ് 16 മുതല് മെയ് 27 വരെയാണ് ഫ്രഞ്ച് റിവിയേരയിലെ റിസോര്ട്ട് നഗരമായ കാന്സില് ഈ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവല് നടക്കുന്നത്. ഈ വര്ഷവും നിരവധി ബോളിവുഡ് സെലിബ്രിറ്റികള് ചടങ്ങില് പങ്കെടുക്കാനെത്തും, ചിലര് റെഡ് കാര്പറ്റില് അരങ്ങേറ്റം കുറിക്കും. നിരവധി ഇന്ത്യന് സിനിമകളും മേളയില് പ്രദര്ശിപ്പിക്കുന്നുണ്ട്.

2023 ലെ കാന് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിനിടെ തിളങ്ങി ബോളിവുഡ് താരം സാറ അലി ഖാന്. റെഡ് കാര്പറ്റില് സാറയുടെ അരങ്ങേറ്റമായിരുന്നു ഇത്. കാനിലെ ചുവന്ന പരവതാനിയിലെ തന്റെ ലുക്കിലൂടെ സാറ ഇതിനകം വാര്ത്തകളില് ഇടം നേടി.

സാറാ അലി ഖാന്റെ കാന് ഫിലിം ഫെസ്റ്റിവല് ലുക്ക് ഏറെ പ്രശംസ പിടിച്ചുപറ്റി. കാന്സ് റെഡ് കാര്പ്പറ്റ് സാന്നിധ്യത്തിലൂടെ നടി ആരാധകരുടെ മനം കവര്ന്നു. ഒരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് സാറ കാന് മേളയില് ഗ്രാന്ഡ് എന്ട്രി ചെയ്തത്. തന്റെ കാന് അരങ്ങേറ്റത്തിനായി അബു ജാനി-സന്ദീപ് ഖോസ്ല ഡിസൈന് ചെയ്ത ഐവറി ലെഹങ്കയാണ് സാറ ധരിച്ചിരുന്നത്.

മുടി ഒരു ബണ് പോലെയാക്കി അതില് സ്കാര്ഫ് പിന് ചെയ്തിരുന്നു. ഇന്ത്യയുടെ സാന്നിധ്യമായി, കാന് റെഡ് കാര്പെറ്റിലെ തന്റെ ആദ്യ ലുക്കില് സാറാ അലി ഖാന് ഏവരുടെയും പ്രശംസ നേടി. വളരെ കുറഞ്ഞ മേക്കപ്പ് മാത്രമായിരുന്നു സാറ ധരിച്ചിരുന്നത്. അവളുടെ വസ്ത്രം അവളുടെ സൗന്ദര്യം കൂട്ടി.

സ്റ്റേറ്റ്മെന്റ് ഡ്രോപ്പ് കമ്മലുകള് ധരിച്ച സാറ വളരെ സുന്ദരിയായി കാണപ്പെട്ടു. സാറയുടെ ചിത്രങ്ങള് സോഷ്യല് മീഡിയയില് ഇതിനകം വളരെ വൈറലാകുകയും നടിയുടെ പരമ്പരാഗത രൂപത്തെ ആരാധകര് പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ബോളിവുഡിലെ 'നമസ്തേ ഗേള്' എന്നാണ് സാറ അലി ഖാനെ വിളിക്കുന്നത്. ഹട്കെ സാരാ ബച്ചേ എന്ന ചിത്രത്തിലാണ് താരം ഏറ്റവും പുതിയതായി സ്ക്രീനിലെത്തുന്നത്. ഈ ചിത്രത്തില് വിക്കി കൗശലിനൊപ്പമാണ് സാറ അഭിനയിക്കുന്നത്.



Click it and Unblock the Notifications

